Sunday, November 3, 2024
HomeKeralaഷെവലിയർ പ്രൊഫ. എബ്രഹാം അറക്കൽ അന്തരിച്ചു.

ഷെവലിയർ പ്രൊഫ. എബ്രഹാം അറക്കൽ അന്തരിച്ചു.

ആലപ്പുഴ: അദ്ധ്യാപകനും സഭാചരിത്രകാരനുമായ ഷെവലിയർ പ്രൊഫ.എബ്രഹാം അറയ്ക്കൽ (86) അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 09:00-ന് ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രൽ പള്ളിയിൽ നടക്കും.

എറണാകുളം മഹാരാജാസ് കോളേജ്, പാലക്കാട് ഗവ.വിക്ടോറിയ കോളേജ്, ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലായിരുന്നു. നിരൂപകൻ, പത്രപ്രവർത്തകൻ എന്നീനിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

കാത്തലിക് കൗൺസിൽ ഒഫ് ഇന്ത്യ വൈസ് പ്രസിഡന്റ്, സി.ബി.സി.ഐ ദേശീയ ഉപദേശക സമിതിയംഗം, കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ വൈസ് പ്രസിഡന്റ്, സദ് വാർത്ത ദിനപത്രം ചീഫ് എഡിറ്റർ, കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ സ്ഥാപക അംഗം, ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ കേരള സ്ഥാപക പ്രസിഡന്റ്, കാലിക്കറ്റ്,​ കേരള സർവകലാശാല സെനറ്റംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2007ൽ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ഷെവലിയർ പദവി നൽകി ആദരിച്ചു.

മുൻ എം.എൽ.എ അഡ്വ.ഈപ്പൻ അറക്കലിന്റെയും അദ്ധ്യാപികയായിരുന്ന ഏലിയാമ്മ ഈപ്പന്റെയും മകനാണ്. ഭാര്യ: പരേതയായ റീനി എബ്രഹാം (റിട്ട അദ്ധ്യാപിക സെന്റ് ജോസഫ്സ് ഹൈസ്‌കൂൾ,​ ആലപ്പുഴ).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments