Sunday, September 15, 2024
HomeKeralaദേശാഭിമാനി പ്രസിദ്ധീകരിക്കുന്ന ‘മലപ്പുറം: മിഥ്യയും യാഥാർഥ്യവും– ബഹുസ്വര സംസ്‌കാര പഠനങ്ങൾ’ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിച്ചു.

ദേശാഭിമാനി പ്രസിദ്ധീകരിക്കുന്ന ‘മലപ്പുറം: മിഥ്യയും യാഥാർഥ്യവും– ബഹുസ്വര സംസ്‌കാര പഠനങ്ങൾ’ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിച്ചു.

മലപ്പുറം: ദേശാഭിമാനി പ്രസിദ്ധീകരിക്കുന്ന ‘മലപ്പുറം: മിഥ്യയും യാഥാർഥ്യവും– ബഹുസ്വര സംസ്‌കാര പഠനങ്ങൾ’ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിച്ചു. കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കി, യഥാർഥ മലപ്പുറത്തിന്റെയും ചരിത്രത്തിന്റെയും മുഖംവികൃതമാക്കാനുള്ള ശ്രമം തകൃതിയായി നടക്കുമ്പോൾ വീണ്ടും വീണ്ടും പറയേണ്ട ചരിത്രത്തെ അടയാളപ്പെടുത്തുകയാണ്‌ ദേശാഭിമാനി.

നിലവിലുള്ള ഗ്രന്ഥങ്ങളുടെ പരിമിതികൾ കടന്ന് ഗവേഷണസ്വഭാവമുള്ള കുറിപ്പുകൾ വരുംകാല തലമുറയ്‌ക്കും ഗവേഷകർക്കും മുതൽക്കൂട്ടാവും. സാമ്രാജ്യത്വത്തിനും വർഗീയതക്കുമെതിരെ പൊരുതുന്ന ജനതയ്‌ക്ക് കൈപ്പുസ്തകവുമാണിത്‌.

പ്രൗഢമായ വേദിയിൽ ക്ഷണിക്കപ്പെട്ടവരുടെയും ആയിരക്കണക്കിന്‌ ബഹുജനങ്ങളുടെയും സാന്നിധ്യത്തിലാണ്‌ മുഖ്യമന്ത്രി ചരിത്രഗ്രന്ഥം നാടിന് സമർപ്പിച്ചത്‌. മലപ്പുറം എംഎസ്‌പി എൽപി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അധ്യക്ഷനായി. പി ഉബൈദുള്ള എംഎൽഎ പുസ്‌തകം ഏറ്റുവാങ്ങി. ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ 
ദിനേശൻ പുസ്‌തകം പരിചയപ്പെടുത്തി. ജനറൽ എഡിറ്റർ ഡോ. പി പവിത്രൻ പ്രതിസ്‌പന്ദം നടത്തി.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം മുഖ്യാതിഥിയായി. ദേശാഭിമാനി 80–-ാം വാർഷിക സ്‌മരണിക കോട്ടക്കൽ ആര്യവൈദ്യശാലാ മാനേജിങ്‌ ട്രസ്റ്റി ഡോ. പി മാധവൻകുട്ടി വാരിയർക്ക്‌ നൽകി സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ പ്രകാശിപ്പിച്ചു. മലയാള സർവകലാശാലാ വൈസ്‌ ചാൻസലർ ഡോ.

എൽ സുഷമ സംസാരിച്ചു. മുതിർന്ന നേതാവ്‌ പാലോളി മുഹമ്മദ്‌കുട്ടി, കെ ടി ജലീൽ എംഎൽഎ, സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ യു ഷറഫലി, മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി, സി പി സെയ്‌തലവി എന്നിവരും വേദിയിലുണ്ടായി. സംഘാടക സമിതി ചെയർമാൻ ഇ എൻ മോഹൻദാസ്‌ സ്വാഗതവും ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments