Saturday, July 27, 2024
HomeKeralaഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് പ്രതിസന്ധിയിൽ.

ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് പ്രതിസന്ധിയിൽ.

തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുമ്പോൾ ആശുപത്രിയിൽ അഡ്മിറ്റാകാൻ സാദ്ധ്യതയുള്ളവരെ ചികിത്സിയ്ക്കരുതെന്ന ആരോഗ്യവകുപ്പിന്റെ പുതിയ മാനദണ്ഡത്തിൽ ഡോക്ടർമാർക്ക് ആശങ്ക.ശസ്ത്രക്രിയകൾ നടത്തുന്നവരും അനസ്തേഷ്യ ഡോക്ടർമാരുമാണ് പ്രതിസന്ധിയിലാകുന്നത്. അവരെതേടി എത്തുന്നവരിൽ ഭൂരിഭാഗവും ആശുപത്രികളിൽ അഡ്മിറ്രാകാൻ സാദ്ധ്യതയുള്ളവരാണ്. ഗൈനക്കോളജിസ്റ്റുകൾ, കാർഡിയോളജിസ്റ്റുകൾ വിവിധവിഭാഗം സർജൻമാർ അനസ്തേഷ്യ ഡോക്ടർമാർ എന്നിവരുടെ അടുത്തേക്ക് എത്തുന്നവർ തുടർചികിത്സയ്ക്ക് ആശുപത്രിയിൽ അഡ്മിറ്റാകേണ്ടവരാണ്. വീട്ടിൽ വരുന്ന രോഗിയെ ആശുപത്രിയിൽ നോക്കാൻ കഴിയാതെ വന്നാൽ സ്വകാര്യ പ്രാക്ടീസ് കൊണ്ട് ഫലമില്ലെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

പുതിയ തീരുമാനത്തിനെതിരെ ഗവ.ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ ആരോഗ്യവകുപ്പിന് പരാതി നൽകി. സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എസ്.ഡി.എയും പ്രതിഷേധവുമായി രംഗത്തുണ്ട്. വീട്ടിലാണ് പരിശോധിക്കുന്നതെന്ന് തെളിയിക്കുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന പുതിയ നിർദ്ദേശവും അപ്രായോഗികമാണെന്നാണ് ഡോക്ടർമാരുടെ വാദം.

ഫ്ലാറ്റുകളിൽ താമസിക്കുന്നവർ അവിടെ പ്രാക്ടീസ് സാദ്ധ്യമല്ലാത്തതിനാൽ സമീപത്തെ വീട്ടിൽ പ്രാക്ടീസ് നടത്തിയാൽ അതിന് റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ലഭിക്കില്ല. പ്രായമായവർ വീട്ടിലുള്ള ഡോക്ടർമാർ കൊവിഡിന് ശേഷം പ്രാക്ടീസ് പുറത്തേക്ക് മാറ്റി. മാറിയ സാഹചര്യങ്ങൾ മനസിലാക്കാതെയുള്ള തീരുമാനം പിൻവലിക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. നിലവിൽ ഡോക്ടർ കൊമേഷ്യൽ കെട്ടിടങ്ങളിലും മെഡിക്കൽ സ്റ്രോർ,ലാബുകൾ എന്നിയോട് ചേർന്നും പ്രാക്ടീസ് നടത്തരുതെന്ന് മാനദണ്ഡമുണ്ട്. ഇവ ഉറപ്പാക്കുന്നതിന് പകരം സ്വകാര്യ പ്രാക്ടീസ് ഒന്നാകെ മുടക്കുന്ന നീക്കം ശരിയെല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments