Saturday, April 27, 2024
Homeഇന്ത്യഭരണം ജയിലിൽനിന്ന്‌ നടക്കില്ലെന്ന്‌ ലഫ്‌. ഗവർണർ.

ഭരണം ജയിലിൽനിന്ന്‌ നടക്കില്ലെന്ന്‌ ലഫ്‌. ഗവർണർ.

ന്യൂഡൽഹി; മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്‌ ജയിലിൽനിന്ന്‌ ഭരണം തുടരാനാകില്ലെന്ന്‌ കേന്ദ്രസർക്കാർ നിയമിച്ച ലഫ്‌. ഗവർണർ വി കെ സക്‌സേന. ഒരു മാധ്യമത്തിന്റെ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ്‌ പ്രതികരണം. കെജ്‌രിവാളിന്റെ അറസ്റ്റിൽ ആദ്യമായാണ്‌ ലഫ്‌. ഗവർണർ പ്രതികരിക്കുന്നത്‌. മദ്യനയത്തിൽ അഴിമതി ആരോപിച്ച്‌ ബിജെപി നൽകിയ പരാതി സക്‌സേനയാണ്‌ സിബിഐക്ക്‌ കൈമാറിയത്‌. തുടർന്നാണ്‌ ഇഡി രംഗത്തുവന്നതും പൊതുതെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ കെജ്‌രിവാളിനെ അറസ്റ്റ്‌ ചെയ്‌തതും.

ബില്ലുകളിൽ ഒപ്പിടാതെ സർക്കാർ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാക്കിയ സക്‌സേനയുമായി കെജ്‌രിവാൾ പലതവണ കൊമ്പുകോർത്തിട്ടുണ്ട്‌. അതിനിടെ, ജയിലിൽനിന്ന്‌ മുഖ്യമന്ത്രി ഉത്തരവുകൾ നൽകിയതിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്‌ ബിജെപി സിറ്റി പൊലീസ്‌ കമീഷണർ സഞ്ജയ്‌ അറോറയ്ക്ക്‌ പരാതി നൽകി.

കെജ്‌രിവാളിന്റെ അറസ്റ്റിൽ എഎപി പ്രതിഷേധം തുടരുകയാണ്‌. കെജ്‌രിവാളിന്റെ അറസ്റ്റിനുശേഷം ആദ്യമായി നിയമസഭ ബുധനാഴ്‌ച സമ്മേളിച്ചു. കെജ്‌രിവാളിന്റെ ചിത്രം പതിച്ച മുഖംമൂടിയണിഞ്ഞാണ്‌ മന്ത്രിമാരും എംഎൽഎമാരും ബുധനാഴ്‌ച സഭയിൽ എത്തിയത്‌.മുഖ്യമന്ത്രിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ എഎപി പ്രതിഷേധിച്ചതോടെ സഭ നിർത്തിവച്ചു.

ഇഡി കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ്‌ കെജ്‌രിവാളിന്റെ ആരോഗ്യനില വഷളായെന്ന്‌ ആം ആദ്‌മി പാർടി. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഒരുഘട്ടത്തിൽ അപകടരമായ 46 എംജിയിലേക്ക്‌ കൂപ്പുകുത്തി. ജനങ്ങളോട്‌ കെജ്‌രിവാളിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാർഥിക്കണമെന്ന് ഭാര്യ സുനിതയും അഭ്യർഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments