Saturday, July 27, 2024
Homeഇന്ത്യഅരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും.

അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും.

ന്യൂഡൽഹി ;മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുടുക്കി അറസ്‌റ്റ്‌ ചെയ്‌ത മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്‌ ജാമ്യം അനുവദിക്കാതെ ഡൽഹി ഹൈക്കോടതി. ഇഡിയുടെ നിലപാട്‌ അറിയാതെ ജാമ്യം അനുവദിക്കാനാകില്ലെന്ന്‌ ജസ്റ്റിസ്‌ സ്വർണകാന്ത ശർമ പറഞ്ഞു. അറസ്റ്റും കസ്റ്റഡിയിൽവിട്ട വിചാരണക്കോടതി ഉത്തരവും ചോദ്യംചെയ്‌ത കെജ്‌രിവാളിന്റെ ഹർജിയിൽ ഹൈക്കോടതി വിശദവാദംകേൾക്കും. മറുപടി ഫയൽ ചെയ്യാൻ ഇഡിക്ക്‌ ഏപ്രിൽ രണ്ടുവരെ സാവകാശം അനുവദിച്ചു. ഇടക്കാലജാമ്യത്തിനായുള്ള കെജ്‌രിവാളിന്റെ അപേക്ഷയിൽ ഇഡിക്ക്‌ കോടതി നോട്ടീസ്‌ അയച്ചു. ഈ അപേക്ഷയിലും ഇഡി നിലപാട്‌ വ്യക്തമാക്കണം. ഏപ്രിൽ മൂന്നിന്‌ അന്തിമവാദം കേൾക്കും.

മാപ്പുസാക്ഷികളുടെ മൊഴികൾ അല്ലാതെ തനിക്കെതിരെ ഇഡിയുടെ പക്കൽ ഒറ്റ തെളിവും ഇല്ലെന്ന്‌ കെജ്‌രിവാൾ ചൂണ്ടിക്കാട്ടി. ആദ്യം പ്രതികളും പിന്നീട്‌ മാപ്പുസാക്ഷികളുമായവരുടെ മൊഴികൾ വച്ചാണ്‌ ഇഡി അറസ്റ്റ്‌ ചെയ്‌തത്‌. കെജ്‌രിവാളിനെതിരെ മൊഴി നൽകിയാൽ ജാമ്യാപേക്ഷകളെ കോടതിയിൽ എതിർക്കില്ലെന്ന ഉടമ്പടിയാണ്‌ മാപ്പുസാക്ഷികളുമായി ഇഡി ഉണ്ടാക്കിയതെന്ന്‌ കെജ്‌രിവാളിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക്‌സിങ്‌വി പറഞ്ഞു. മറുപടി നൽകാൻ മൂന്നാഴ്‌ചയെങ്കിലും സമയം അനുവദിക്കണമെന്ന്‌ ഇഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌ വി രാജു ആവശ്യപ്പെട്ടു.

21ന്‌ ഇഡി അറസ്റ്റുചെയ്‌ത കെജ്‌രിവാളിനെ പിറ്റേന്ന്‌ റൗസ്‌അവന്യു കോടതിയിലെ പ്രത്യേക സിബിഐ ജഡ്‌ജി കാവേരി ബവേജ വ്യാഴംവരെ കസ്റ്റഡിയിൽ വിടുകയായിരുന്നു. കസ്റ്റഡിയിൽനിന്നും കെജ്‌രിവാൾ മുഖ്യമന്ത്രിയുടെ ചുമതല നിർവഹിക്കുന്നത്‌ ചോദ്യംചെയ്‌ത്‌ ബിജെപിക്കാർ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ആക്‌ടിങ് ചീഫ്‌ജസ്റ്റിസ്‌ മൻമോഹന്റെ ബെഞ്ച്‌ വ്യാഴാഴ്‌ച പരിഗണിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments