Saturday, September 14, 2024
HomeKeralaതലൈവരെ സ്വീകരിക്കാൻ തമിഴകം; പ്രധാനമന്ത്രിയുടെ തമിഴ്നാട്, ലക്ഷദ്വീപ് സന്ദർശനത്തിന് നാളെ തുടക്കം.

തലൈവരെ സ്വീകരിക്കാൻ തമിഴകം; പ്രധാനമന്ത്രിയുടെ തമിഴ്നാട്, ലക്ഷദ്വീപ് സന്ദർശനത്തിന് നാളെ തുടക്കം.

ന്യൂഡൽഹി: തമിഴ്നാടും ലക്ഷദ്വീപും സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി 2, 3 തീയതികളിലാണ് അദ്ദേഹം ലക്ഷദ്വീപിലും തമിഴ്‌നാട്ടിലും സന്ദർശനം നടത്തുക. ജനുവരി 2ന് തിരുച്ചിറപ്പള്ളിയിലെത്തുന്ന പ്രധാനമന്ത്രി ഭാരതിദാസൻ സർവ്വകലാശാലയുടെ 38-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കും.

അന്നേദിവസം തിരുച്ചിറപ്പള്ളിയിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കുന്ന അദ്ദേഹം 19,850 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും. വ്യോമയാനം, റെയിൽ, റോഡ്, ഓയിൽ ആൻഡ് ഗ്യാസ്, ഷിപ്പിംഗ് തുടങ്ങിയ മേഖലകളിലെ വികസന പദ്ധതികൾക്കാണ് അദ്ദേഹം തുടക്കം കുറിക്കുക.

തുടർന്ന് 3 മണിയോട് ലക്ഷദ്വീപിലെ അഗത്തിയിൽ നടക്കുന്ന പൊതുചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. ജനുവരി 3ന് ഉച്ചയ്‌ക്ക് കവരത്തിയിൽ ടെലി കമ്യൂണിക്കേഷൻ, കുടിവെള്ളം, സൗരോർജ്ജം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments