Thursday, September 19, 2024
Homeഇന്ത്യതമിഴ്നാട് സർക്കാർ അനുമതി നിഷേധിച്ച റോഡ്ഷോയ്ക്ക് ഹൈക്കോടതി അനുമതി നൽകി: നരേന്ദ്ര മോദി ഇന്ന് കോയമ്പത്തൂരിൽ.

തമിഴ്നാട് സർക്കാർ അനുമതി നിഷേധിച്ച റോഡ്ഷോയ്ക്ക് ഹൈക്കോടതി അനുമതി നൽകി: നരേന്ദ്ര മോദി ഇന്ന് കോയമ്പത്തൂരിൽ.

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂർ റോഡ്ഷോ ഇന്ന്. വൈകീട്ട് 5:45 നാണ് രണ്ടര കിലോമീറ്റർ ദൂരമുള്ള റോഡ് ഷോ തുടങ്ങുന്നത് . തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ച റോഡ്ഷോയ്ക്ക് , മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. പൊലീസിന് റൂട്ടും ദൂരവും തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു . 4 കിലോമീറ്ററിലധികം ദൂരത്തുള്ള റോഡ്ഷോയ്ക്കാണ് ബിജെപി അനുമതി തേടിയിരുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയും റോഡ്ഷോയുടെ ഭാഗമാകും. അണ്ണാമലൈ കോയന്പത്തൂരിൽ ബിജെപി സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ട്.

കോയമ്പത്തൂരിൽ നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നൽകിയിരുന്നു. ഇതുസംബന്ധിച്ച് മദ്രാസ് ഹൈക്കോടതി പൊലീസിന് നിർദേശം നൽകുകയായിരുന്നു. ബിജെപി കോയമ്പത്തൂർ ജില്ലാ പ്രസിഡൻറിൻറെ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നേരത്തെ നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് കോയമ്പത്തൂരിൽ പൊലീസ് അനുമതി നിഷേധിച്ചിരുന്നത്.

ഇപ്പോൾ ഉപാധികളോടെയാണ് അനുമതി നൽകുന്നതെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് അറിയിച്ചിട്ടുണ്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ ഭാഗമായാണ് കോയമ്പത്തൂരിൽ തിങ്കളാഴ്ച റോഡ് ഷോ നടത്താനിരിക്കുന്നത്. കോയമ്പത്തൂർ ടൗണിൽ നാല് കിലോമീറ്റർ നീളുന്ന റോഡ് ഷോയ്ക്ക് സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.

1998ൽ ബോംബ് സ്ഫോടനം നടന്ന ആർഎസ് പുരത്ത് വച്ച് റോഡ് ഷോയുടെ സമാപനം നടത്തുമെന്നാണ് ബിജെപി അറിയിക്കുന്നത്. പത്തനംതിട്ടയിൽ അനിൽ ആൻറണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത മോദി തുടർന്ന് ഹൈദരാബാദിലേക്കാണ് തിരിച്ചത്. ഹൈദരാബാദിലും തെലങ്കാനയിലുമായി റോഡ് ഷോ, റാലി പരിപാടികളിൽ പങ്കെടുത്ത ശേഷം തമിഴ്നാട്ടിലേക്ക് തിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments