Saturday, May 18, 2024
Homeകേരളംപക്ഷിപനി : പക്ഷികളുടെ ഉപയോഗവും വിപണനവും കടത്തലും നിരോധിച്ചു

പക്ഷിപനി : പക്ഷികളുടെ ഉപയോഗവും വിപണനവും കടത്തലും നിരോധിച്ചു

ആലപ്പുഴ —ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ്, എടത്വാ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, തകഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് എന്നിവിടങ്ങളിലായി മൂന്ന് കര്‍ഷകരുടെ താറാവുകളില്‍ പക്ഷിപനി ( എച്ച് 5 എന്‍ 1) സ്ഥിതീകരിച്ച സാഹചര്യത്തില്‍ ഈ മേഖലകളില്‍ രോഗം പടര്‍ന്നു പിടിക്കാതിരിക്കുന്നതിനായി പ്രഭവകേന്ദ്രത്തിന്റെ 10 കി. മി ചുറ്റളവില്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ കടപ്ര, പെരിങ്ങര, നിരണം എന്നീ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട, മറ്റുവളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും മെയ് എട്ടുവരെ നിരോധിച്ച് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി

ഈ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ വില്‍പ്പനയും കടത്തലും നടക്കുന്നില്ലായെന്ന് ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തേണ്ടതും സ്‌ക്വാഡ് രൂപീകരിച്ച് കര്‍ശന പരിശേധനകള്‍ നടത്തേണ്ടതുമാണ്.

മൃഗസംരക്ഷണ വകുപ്പിന്റെ ആക്ഷന്‍പ്ലാന്‍ പ്രകാരമുളള തയാറെടുപ്പുകളും രോഗനിയന്ത്രണ നടപടികളും കര്‍ശനമായി നടപ്പില്‍ വരുത്തുന്നുണ്ടെന്ന് ജില്ലാമൃഗ സംരക്ഷണ ഓഫീസര്‍ ഉറപ്പുവരുത്തണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments