Monday, June 16, 2025
Homeഇന്ത്യഎന്താണ് നീല ആധാർ ; എങ്ങനെ അപേക്ഷിക്കാം എന്നറിയാം*

എന്താണ് നീല ആധാർ ; എങ്ങനെ അപേക്ഷിക്കാം എന്നറിയാം*

നീല ആധാർ എന്ന് കേട്ടിട്ടുണ്ടെങ്കിലും അത് എന്താണെന്ന് മിക്ക ആളുകൾക്കുംഅറിയില്ല. രാജ്യത്തെ അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കായി നൽകുന്ന ആധാർ കാർഡ് ആണ് ബ്ലൂ ആധാർ. 2018 മുതലാണ് ഇത് നിലവിൽ വന്നത്. വിവിധ സർക്കാർ ക്ഷേമ പരിപാടികളിൽ കുട്ടികളെ ഉൾപ്പെടുത്തുമ്പോൾ നീല ആധാർ കാർഡ്നടപടികൾ എളുപ്പമാക്കാൻ സഹായിക്കുന്നു.

നീലആധാറിന്റെ പ്രത്യേകത എന്നത് മുതിർന്നവർക്കുള്ളത്പോലെ ബയോമെട്രിക്ഡാറ്റ നൽകേണ്ടതില്ല എന്നതാണ്.കുട്ടികളുടെ ബയോമെട്രികിന് പകരംമാതാപിതാക്കളുടെ യുഐഡിയുമായി ലിങ്ക് ചെയ്യുകയാണ് ചെയ്യുക. കുട്ടിക്ക് അഞ്ച് വയസ്സ് തികയുമ്പോൾ ബയോമെട്രിക് ഡാറ്റ നിർബന്ധമായും നൽകണം. അഞ്ച് വയസ് തികഞ്ഞതിന് ശേഷമാണ് കൈയിലെ പത്ത് വിരലുകളുടെയും ബയോമെട്രി രേഖപ്പെടുത്തുക.

മാതാപിതാക്കൾക്ക് നവജാതശിശുക്കൾക്ക് വേണ്ടി നീലആധാറിനായി അപേക്ഷിക്കാം. അത്എങ്ങനെയാണെന്ന് നോക്കാം

👉uidai.gov.in എന്ന യുഐഡിഎഐ വെബ്‌സൈറ്റ് സന്ദർശിക്കുക.

👉ആധാർ കാർഡ് രജിസ്‌ട്രേഷനുള്ള ഓപ്ഷനിലേക്ക് പോവുക.

👉കുട്ടിയുടെ പേര്, മാതാപിതാക്കളുടെ/രക്ഷിതാവിൻറെ ഫോൺ നമ്പർ, മറ്റ് അവശ്യ വിവരങ്ങൾ എന്നിവ പൂരിപ്പിക്കുക.

👉ആധാർ കാർഡ് രജിസ്‌ട്രേഷനുള്ള അപ്പോയിന്റ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക.

👉അടുത്തുള്ള എൻറോൾമെന്റ് സെന്റർ കണ്ടെത്തി ഒരു അപ്പോയിന്റ്‌മെന്റ് ഷെഡ്യൂൾ ചെയ്യുക.

👉നിങ്ങളുടെ ആധാർ, കുട്ടിയുടെ ജനനത്തീയതി, റഫറൻസ് നമ്പർ മുതലായവയുമായി ആധാർ കേന്ദ്രത്തിൽ ഹാജരാകുക.

👉കേന്ദ്രത്തിൽ ആവശ്യ മായ നടപടിക്രമങ്ങൾ പൂർത്തിയാക്കുക.
➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ