Friday, December 6, 2024
Homeഇന്ത്യനോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളിലൊന്നായ ഐസിഎൽ (ICL) ഫിൻകോർപ്പ് പുതിയ ബ്രാൻഡ് അംബാസഡർമാരായി മെഗാസ്റ്റാർ മമ്മൂട്ടിയെയും തെന്നിന്ത്യൻ...

നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളിലൊന്നായ ഐസിഎൽ (ICL) ഫിൻകോർപ്പ് പുതിയ ബ്രാൻഡ് അംബാസഡർമാരായി മെഗാസ്റ്റാർ മമ്മൂട്ടിയെയും തെന്നിന്ത്യൻ സൂപ്പർതാരം സാമന്തയെയും നിയമിച്ചു.

ഇന്ത്യയിലെ പ്രമുഖ (NBFC) നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളിലൊന്നായ ഐസിഎൽ (ICL) ഫിൻകോർപ്പ് പുതിയ ബ്രാൻഡ് അംബാസഡർമാരായി മെഗാസ്റ്റാർ മമ്മൂട്ടിയെയും തെന്നിന്ത്യൻ സൂപ്പർതാരം സാമന്തയെയും നിയമിച്ചു. ഐസിഎൽ ഫിൻകോർപ്പിൻ്റെ നാളിതുവരെയുള്ള വിശ്വസ്തയ്ക്കും മികവിനുമുള്ള അംഗീകാരം കൂടിയാണ് ഈ തീരുമാനം കണക്കാക്കുന്നത്. ബിസിനസ്സ് സാമ്പത്തിക രംഗത്ത് ബ്രാൻഡിന്റെ സ്ഥാനം ഉറപ്പിക്കാനും ഈ തീരുമാനം സഹായകരമാകുമെന്നാണ്  ഐസിഎൽ ഫിൻകോർപ്പ് കരുതുന്നത്. മുന്നോട്ട് ഒരുമിച്ചുള്ള യാത്രയിൽ വളരെ അഭിമാനവും പ്രതീക്ഷയുമുണ്ടെന്നും ICL ഫിൻകോർപ്പുമായുള്ള ഈ ബന്ധത്തിന് താരങ്ങളോടുള്ള നന്ദിയുണ്ടെന്നും ICL ഫിൻകോർപ്പിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ. ജി അനിൽകുമാർ പറഞ്ഞു.

32 വർഷത്തെ പാരമ്പര്യമുള്ള ഐസിഎൽ ഫിൻകോർപ്പിന്, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലായി ഇന്ത്യയിലുടനീളം നിരവധി ശാഖകളുണ്ട്.തമിഴ്‌നാട്ടിൽ, 92 വർഷത്തിലേറെ സേവന പാരമ്പര്യമുള്ള BSE ലിസ്റ്റഡ് NBFC-യായ സേലം ഈറോഡ് ഇൻവെസ്റ്റ്‌മെൻ്റ്‌സിനെയും ICL ഫിൻകോർപ്പ് ഏറ്റെടുത്തിരുന്നു. രാജ്യത്തുടനീളം കൂടുതൽ ശാഖകൾ തുറക്കുന്നതുവഴി ഒരു പാൻ ഇന്ത്യൻ സാന്നിധ്യം സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വിപുലീകരണ പദ്ധതികൾ വേഗത്തിലാക്കുവാനും പൊതുജനങ്ങളുമായി നിലനിൽക്കുന്ന ബന്ധം വളർത്താനുമാണ് മമ്മൂട്ടിയെയും സാമന്തയെയും ബ്രാൻഡ് അംബാസഡർമാരായി ഐസിഎൽ നിയമിച്ചിരിക്കുന്നത്.

ഗോൾഡ് ലോൺ, ബിസിനസ് ലോൺ, വെഹിക്കിൾ ലോൺ, പ്രോപ്പർട്ടി ലോൺ, ഇൻവെസ്റ്റ്‌മെൻ്റ് ഓപ്‌ഷനുകൾ, മണി ട്രാൻസ്ഫർ, ഫോറിൻ എക്‌സ്‌ചേഞ്ച്, ക്രിട്ടിക്കൽ ഇൻഷുറൻസ്, ഹോം ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ്, വെഹിക്കിൾ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് എന്നിങ്ങനെ നിരവധി സാമ്പത്തിക സേവനങ്ങൾ ജനങ്ങൾക്ക് വാഗ്‌ദാനം ചെയ്യുന്നത് കൂടാതെ ICL ഫിൻകോർപ്പ് , ട്രാവൽ & ടൂറിസം, ഫാഷൻ, ഹെൽത്ത് ഡയഗ്നോസ്റ്റിക്സ്, ചാരിറ്റബിൾ ട്രസ്റ്റുകൾ എന്നിങ്ങനെ വിവിധ മേഖലകളിലേക്ക് കമ്പനി സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.

ICL ഇൻവെസ്റ്റ്‌മെൻ്റ് LLC, ICL ഗോൾഡ് ട്രേഡിംഗ്, ICL ഫിനാൻഷ്യൽ ബ്രോക്കറേജ് എന്നീ സേവനങ്ങൾ ആരംഭിച്ചുകൊണ്ട്, ICL ഗ്രൂപ്പ് ഓഫ് കമ്പനീസ് മിഡിൽ ഈസ്റ്റിലേക്കും അതിൻ്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ചു.

CMD അഡ്വ കെ  ജി അനിൽകുമാർ, ഹോൾ ടൈം ഡയറക്ടറും, CEO-യുമായ  ഉമ അനിൽകുമാർ എന്നിവരുടെ മികച്ച നേതൃത്വമാണ് ICL ഫിൻകോർപ്പിൻ്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ശ്രദ്ധേയമായ വളർച്ചയ്ക്കും വിജയത്തിനും പിന്നിൽ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് നൽകുന്ന മികച്ച സേവനങ്ങളിലൂടെ ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമുള്ള ഉപഭോക്താക്കളുടെ വിശ്വാസവും വിശ്വസ്തതയും നേടിയെടുക്കാനും ICL ഫിൻകോർപ്പിന് സാധിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments