Saturday, July 27, 2024
Homeസിനിമസ്ത്രീവിരുദ്ധ കോമഡികളുടെ കാലം കഴിഞ്ഞു” ദിലീപിനെതിരെ ഹരീഷ് വാസുദേവന്‍.

സ്ത്രീവിരുദ്ധ കോമഡികളുടെ കാലം കഴിഞ്ഞു” ദിലീപിനെതിരെ ഹരീഷ് വാസുദേവന്‍.

ദിലീപ് സിനിമകള്‍ക്കെതിരെ വിമര്‍ശനവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍.നല്ല ഹാസ്യവുമായി പുതിയ പിള്ളേര്‍ സിനിമ എടുക്കുന്നു. എന്നാല്‍ ഇപ്പോഴും ദിലീപിന്റെ നിലവാരം നോക്കൂ എന്നാണ് ഫേസ്ബുക്കിലൂടെയുള്ള വിമര്‍ശനം..

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ.

പണ്ടൊരു ഇന്റര്‍വ്യൂവില്‍ ശ്രീനിവാസന്റെ ഒരു ഡയലോഗുണ്ട് ‘ഞാന്‍ ചെയ്ത നൂറു പടങ്ങളല്ല, നിലവാരമില്ലെന്നു കണ്ടു ചെയ്യാതെ വിട്ട ആയിരം പടങ്ങളാണ് മലയാള സിനിമയയ്ക്കുള്ള എന്റെ ശരിയായ സംഭാവന’ എന്ന്.
അതുപോലെയാണ് കഴിഞ്ഞ 10 വര്‍ഷമായുള്ള ദിലീപ് പടങ്ങള്‍. ദിലീപിന്റെ കോക്കസ് മാത്രമായി സിനിമാലോകം കീഴടക്കിയ ആ കാലത്തെ പടങ്ങളുടെ നിലവാരം നോക്കൂ.

ദിലീപിന്റെ സിനിമകള്‍ കാണാതെ ആ പടങ്ങള്‍ പൊട്ടി പൊട്ടിച്ചാണ് നല്ല ഹാസ്യവുമായി പുതിയ കുറെ പിള്ളേരു വന്നതും, പുതിയ അഭിനയതാക്കള്‍ വന്നതും, പരീക്ഷണങ്ങള്‍ പിന്തുണയ്ക്കാന്‍ പുതിയ നിര്‍മ്മാതാക്കള്‍ വന്നതും, അതുവഴിയാണ് മലയാളത്തിനു കുറെ നല്ല സിനിമകള്‍ കിട്ടിയതും പൊതുവില്‍ മലയാള സിനിമയുടെ, പ്രത്യേകിച്ചും ഹാസ്യത്തിന്റെയും കുടുംബചിത്രങ്ങളുടെയും നിലവാരം ഉയര്‍ന്നതും…

ദിലീപിന്റെ കാലത്തെ വളിച്ച ഡബിള്‍മീനിങ് സ്ത്രീവിരുദ്ധ കോമഡികളില്‍ ചവുട്ടി വീണ മലയാള സിനിമ എണീറ്റ് നടക്കാന്‍ തുടങ്ങിയത് ദിലീപ് എന്ന വന്‍മരം വീണതുകൊണ്ട് അല്ലേ? എത്ര ഊര്‍ജ്ജസ്വലമാണ് ഇന്ന് ചെറുപ്പക്കാരുടെ പടങ്ങള്‍ എന്നാലിപ്പോഴും ദിലീപിന്റെ നിലവാരം നോക്കൂ.
അതുകൊണ്ട് കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ നമ്മള്‍ പ്രേക്ഷകര്‍ കാണാതെവിട്ട ഓരോ ദിലീപ് സിനിമയുമാണ് നല്ല മലയാളം സിനിമകള്‍ക്കുള്ള നമ്മുടെ ഓരോരുത്തരുടെയും സംഭാവന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments