Sunday, December 8, 2024
Homeസിനിമനടി അപർണാ ദാസും ദീപക് പറമ്പോലും വിവാഹിതരായി.

നടി അപർണാ ദാസും ദീപക് പറമ്പോലും വിവാഹിതരായി.

നടി അപർണാ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തട്ടത്തിൻ മറയത്ത്’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് ദീപക് പറമ്പോൽ. അടുത്തിടെയാണ് തങ്ങൾ വിവാഹിതരാകുന്നുവെന്ന വിവരം താരങ്ങൾ പങ്കുവച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു വിവാഹത്തോടനുബന്ധിച്ചുള്ള ഹൽദി ആഘോഷങ്ങൾ നടന്നത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഹൽദി ആഘോഷിക്കുന്ന അപർണയുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെയാണ് അപർണ അഭിനയ രംഗത്തെത്തിയത്. തമിഴിൽ വിജയ്‌ക്കൊപ്പം അഭിനയിച്ച ബീസ്റ്റ്, ഡാഡ എന്നീ ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments