Tuesday, September 17, 2024
Homeഇന്ത്യഉദ്യോഗസ്ഥരുമായി ഉന്തും തള്ളും: ബിജെപി സ്ഥാനാർഥിക്ക് നേരെയുണ്ടായ പ്രതിഷേധത്തിനിടെ കർഷകൻ മരിച്ചു.

ഉദ്യോഗസ്ഥരുമായി ഉന്തും തള്ളും: ബിജെപി സ്ഥാനാർഥിക്ക് നേരെയുണ്ടായ പ്രതിഷേധത്തിനിടെ കർഷകൻ മരിച്ചു.

പട്യാല: പഞ്ചാബിലെ പട്യാലയിൽ ബിജെപി സ്ഥാനാർഥി പ്രണിത് കൗറിന് നേരെയുണ്ടായ പ്രതിഷേധത്തിനിടെ കർഷകൻ മരിച്ചു. കർഷകൻ സുരിന്ദർപാൽ സിങാണ് കുഴഞ്ഞുവീണു മരിച്ചത്. പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥരുമായുണ്ടായ ഉന്തിനും തള്ളിനുമിടെ സുരിന്ദർ പാൽ വീഴുകയും തലയ്ക്കു പരുക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ രാജ്‍പുര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുപേർക്കു പരുക്കേറ്റതായും വിവരമുണ്ട്.

കറുത്ത തുണികളും മുദ്രാവാക്യം വിളികളുമായെത്തിയ കർഷകർ സെഹ്റ ഗ്രാമത്തിലെത്തിയ പ്രണിത് കൗറിന്റെ വാഹനവ്യൂഹം തടയുകയായിരുന്നു. ബിജെപി സ്ഥാനാർഥികൾക്ക് എതിരെ പഞ്ചാബിൽ കർഷകർ വ്യാപകമായി പ്രതിഷേധിക്കുകയാണ്. തങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം വേണമെന്നും എന്നാൽ സ്ഥാനാർഥികൾ അതിന് തയാറല്ലെന്നുമാണ് കർഷകർ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments