Saturday, December 7, 2024
Homeസിനിമനടി അപർണാ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു.

നടി അപർണാ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു.

നടി അപർണാ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രിൽ 24നാണ് വിവാഹം. വടക്കാഞ്ചേരിയിലാണ് വിവാഹം നടക്കുക. ‘ഞാൻ പ്രകാശൻ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപർണ ‘മനോഹരം’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. മനോഹരത്തിൽ ദീപക് പറമ്പോലും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

മലർവാടി ആർട്ട്‌സ് ക്ലബെന്ന ചിത്രത്തിലൂടെയാണ് ദീപക് അഭിനയരംഗത്തെത്തുന്നത്. പിന്നീട് തട്ടത്തിൻ മറയത്ത്, തിര, കുഞ്ഞിരാമായണം, കണ്ണൂർ സ്‌ക്വാഡ്, മഞ്ഞുമ്മൽ ബോയ്‌സ് എന്നിങ്ങനെ നിരവധി ചിത്രത്തിൽ അഭിനയിച്ചു. ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയാണ് ദീപകിന്റെ ഒടുവിലായി പുറത്തിറങ്ങാനുള്ള ചിത്രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments