Tuesday, June 24, 2025
Homeസിനിമഗൗതം വാസുദേവ് മേനോൻ്റെ പോസ്റ്ററുമായി ബസൂക്ക.

ഗൗതം വാസുദേവ് മേനോൻ്റെ പോസ്റ്ററുമായി ബസൂക്ക.

മമ്മൂട്ടിയെ നായകനാക്കി ഡിനോഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസൂക്ക എന്നചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പ്രകാശനം ചെയ്തിരിക്കുന്നു.
ഇക്കുറി ഈ ചിത്രത്തിലെ മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗതം വാസുദേവ മേനോൻ്റെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ. സുമിത് നെവൽ സ്ഫടികം ജോർജ് ദിവ്യാ പിള്ള, ഐശ്വര്യാ മേനോൻ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്ന ഗയിം ത്രില്ലർ മൂവിയാണ് ഈ ചിത്രം.
വലിയ മുതൽമുടക്കിൽ നിർമ്മിക്കുന്നതാണ് ഈ ചിത്രം
സംഗീതം – മിഥുൻ മുകുന്ദ്.
നിമേഷ് രവിയാണ് ഛായാഗ്രാഹകൻ.

എഡിറ്റിംഗ്. നൗഫൽ അബ്ദുള്ള.
നിർമ്മാണ നിർവ്വഹണം. സഞ്ജു. ജെ.
തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനുവി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കൊച്ചി, പാലക്കാട് കോയമ്പത്തൂർ, ബാംഗ്ളൂർ എന്തിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.വാഴൂർ ജോസ്.
ഫോട്ടോ. ബിജിത്ത് ധർമ്മടം

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ