Tuesday, May 7, 2024
Homeപുസ്തകങ്ങൾചങ്ങമ്പുഴ കൃഷ്ണപിള്ളയും, അദ്ദേഹത്തിന്റെ രമണൻ എന്ന കാവ്യത്തിന്റെ ദാർശനീകതയും. ✍ശ്യാമള ഹരിദാസ്

ചങ്ങമ്പുഴ കൃഷ്ണപിള്ളയും, അദ്ദേഹത്തിന്റെ രമണൻ എന്ന കാവ്യത്തിന്റെ ദാർശനീകതയും. ✍ശ്യാമള ഹരിദാസ്

ശ്യാമള ഹരിദാസ്

മലയാള കവിതയിലെ ഏറ്റവും വലിയ കാല്പനീക കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. കർണ്ണം കുളിർപ്പിക്കുന്ന സംഗീത മാധുര്യവും, രൂപപ്പൊലിമയും, ഹൃദയം കവരുന്ന ലാ ലിത്യവും, ഭാഷാശൈലിയും ചങ്ങമ്പുഴ കവിതകളുടെ മുഖമുദ്രയാണ്. സാഹിത്യ ലോകം മുഴുവനും ആവേശം കൊള്ളുകയും, ആസ്വാദന ലഹരിയിൽ പുളകമണിയുകയും ചെയ്യുന്നതാണ്. അദ്ദേഹത്തിന്റെ കവിതകൾ. അദ്ദേഹത്തിന്റെ സാഹിത്യ ജീവിത കാലത്ത് ” 57″ കൃതികൾ മലയാള ഭാഷയ്ക്ക് സംഭാവന ചെയ്തു.
ലഘുകവിതകൾ, ഖണ്ഡകാവ്യങ്ങൾ, പരിഭാഷകൾ തുടങ്ങിയ പലതും വിശ്വസാഹിത്യവുമായി ഗാഢബന്ധം പുലർത്തിയിരുന്നു.

പുരാണ കാലംമുതലേ പ്രണയവും, വിവാഹവും സുപരിചിതമാണല്ലോ? അതിന് ഉദാഹരണങ്ങലാണല്ലോ ഇതിഹാസ കഥാപാത്രങ്ങളായ കൃഷ്ണനും, രുഗ്മിണിയും, തമ്മിലുള്ള പ്രണയം. രാധാ കൃഷ്ണ പ്രണയം. ശിവ പാർവ്വതി പ്രണയം ഇവയെല്ലാം ഇതിനു ഉത്തമോദാഹരണങ്ങൾ ആണ്. അത്തരത്തിൽ ഒരു പ്രണയകാവ്യവും അതിനെ തുടർന്നുണ്ടായ സംഭവവികാസവും കവി വളരെ ഹൃദ്യമായ ഭാഷയിൽ അവതരിപ്പി
ച്ചിരിക്കുന്നു.

ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ആദ്യകവിതാസമാഹാരമാണ് ബാഷ്‌പാഞ്ജലി.
അതിലെ പൂമാല എന്ന കവിത വളരെ ഹൃദ്യവും ആകർഷകവുമായിരുന്നു. ചങ്ങമ്പുഴയും ഇടശ്ശേരി രാഘവൻപിള്ള പിള്ളയും ഉറ്റ സുഹൃത്തുക്കളായിരുന്നു. 1936ൽ ഉണ്ടായ രാഘവപിള്ളയുടെ ആത്മഹത്യ ചങ്ങമ്പുഴക്കു തീർത്താൽ തീരാത്ത ഒരു നഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ കാവ്യജീവിതത്തിന്റെ ഒരു വഴിത്തിരിവായിരുന്നു സുഹൃത്തിന്റെ മരണം. നന്നേ ചെറുപ്പം മുതൽ ഏറെ ദൗർഭാഗ്യങ്ങളും ദാരിദ്ര്യവും അലട്ടിയിരുന്ന രാഘവൻപിള്ള സാമ്പത്തിക
ശേഷിയുള്ള വീട്ടിലെ പെൺകുട്ടിയുമായി തീവ്ര പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിനെ എതിർത്ത അവളുടെ വീട്ടുകാരുടെ സമ്മർദ്ദം മൂലം അവൾ വേറെ വിവാഹത്തിനൊരുങ്ങേണ്ടിവന്നു. ഇതിൽ മനം നൊന്ത ആയാൾ ആത്മഹത്യ ചെയ്യുന്നു. ജീവിച്ചു തുടങ്ങും മുൻപ് തന്നെ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ആത്മസുഹൃത്തിനെയോർത്ത് മനം നൊന്ത കൃഷ്ണപിള്ള ദിവസങ്ങൾക്കകം തകർന്ന മുരളി എന്ന ചെറിയ കാവ്യം രചിച്ചു. അത് എഴുതികഴിഞ്ഞിട്ടും മനസമാധാനം കിട്ടാത്തതിനാൽ അദ്ദേഹം ഒരാഴ്ചക്കുള്ളിൽ രമണൻ എന്ന വിലാപ കാവ്യം എഴുതി. പ്രിയ സുഹൃത്തിന്റെ സ്മരണാർത്ഥമായിരുന്നു രമണൻ. മലയാളി മനസ്സിനെ
തരളിതമാക്കുന്ന പ്രണയ കാവ്യമാണ് ചങ്ങമ്പുഴയുടെ രമണൻ. അദ്ദേഹം തന്റെ ജീവിതാനുഭത്തിൽ നിന്നും അടർത്തിയെടുത്ത ഒരു മനോഹര കാവ്യമാണ് “രമണൻ”.

രമണൻ എന്ന നിർദ്ധനനായ, ഇടയ യുവാവിന്റെയും ചന്ദ്രിക എന്ന സമ്പന്ന യുവതിയുടേയും തീവ്ര പ്രണയവും അവസാനം വഞ്ചിതനാകുന്ന കാമുകന്റെ
ആത്മഹത്യയുമാണ് ഇതിലെ കാവ്യപ്രമേയം. ആർഭാടങ്ങളിൽ നിന്നകന്ന് അന്തസ്സു കുറഞ്ഞൊരു ജീവിതത്തെ മധുരഗാഥകൾ കൊണ്ട് കുളിർപ്പിച്ചു പോരുന്ന രമണൻ എന്ന യുവാവ്, പ്രതാപത്തിന്റെയും, അന്തസ്സിന്റെയും മടിത്തട്ടിൽ വാഴുന്ന രൂപവതിയായ ചന്ദ്രിക എന്ന കന്യക. അവർ തമ്മിൽ സൗഹൃദത്തിലാകുന്നു.
ആ സൗഹൃദം ക്രമേണ വർദ്ധിച്ചു വർദ്ധിച്ച് അനുരാഗമായി വളർന്നു. സാമുദായി
കമായി തന്റെ താണ നിലയെ നന്നായി അറിയാവുന്ന രമണൻ ആ അനുരാഗ ത്തെ സ്വാഗതം ചെയ്യുന്നില്ല. അവളെ ഈ പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കാൻ
അവൻ ശ്രമിക്കുന്നു. അവൾ ഒരിക്കലും അതിനു തയ്യാറാകുന്നില്ല.പ്രതാപശാലി യായ അച്ഛന്റെ ഏക അരുമ സന്താനം. ഒന്നിനും ഒരു കുറവുമില്ലാതെ വളർന്ന അവളുടെ മനസ്സിലെ പ്രാണനായകനായിരുന്ന വെറുമൊരു ആട്ടിടയനായ ഇടയ ചെറുക്കൻ.

അവരുടെ പ്രണയം ചന്ദ്രികയുടെ ഉള്ളിൽ ഒളിഞ്ഞും തെളിഞ്ഞും ഒരു കാട്ടരുവിപോൽ പത്തഞ്ഞൊഴുകി. ആ അനുരാഗം പൂത്തുലഞ്ഞു. രമണന് കൂട്ടിനായി അവന്റെ ഉറ്റ തോഴൻ മദനനും,ചന്ദ്രികക്ക് കൂട്ടിന് തോഴികളും ഉണ്ടായിരുന്നു. പ്രണയമങ്ങിനെ നിർലോഭം ഒഴുകി കൊണ്ടിരിക്കുന്ന സമയത്ത് ചന്ദ്രികയുടെ അച്ഛനമ്മമാർ ഈ സംഭവം അറിയുകയും അവർ ഇതിനെ ശക്തമായി എതിർക്കുകയും ചെയ്തു.

അങ്ങിനെ രമണനും ചന്ദ്രികക്കും പരസ്പരം കാണാനോ, സംസാരിക്കാനോ പറ്റാത്ത അവസ്ഥയിലായി. നിരാലംബയായ ചന്ദ്രിക അങ്ങിനെ സ്വന്തം പിതാവിന്റെ വാക്കിനെ എതിർക്കാൻ കഴിയാതെ രമണനെ തന്റെ ഹൃദയകോവിലിൽ നിന്നും പുറന്തള്ളുന്നു. രമണനോ? ഒരു നിമിഷം കൊണ്ട് മനോരാജ്യത്തിന്റെ സിംഹാസനത്തിൽ നിന്നും നൈരാശ്യത്തിന്റെ പടുകുഴിയിലേക്ക് വീണുകഴിഞ്ഞു. അവനോർത്തു തനിക്കെല്ലാം നഷ്ടമായി. ജീവിതവും, പ്രണയവും, പ്രണയിനിയുമെല്ലാം. എല്ലാം തകർന്നു. അവൻ ഒരു മരച്ചുവട്ടിൽ പോയിരുന്നു
ആ രാത്രി മുഴുവൻ കരഞ്ഞ് തീർത്തു. വർഷങ്ങളുടെ പ്രണയം നാളെ ഒറ്റദിവസംകൊണ്ട് ഇല്ലാതാകുന്നു. അവൾ നാളെ മറ്റൊരാളുടേതാകുന്നു. വേദനകൊണ്ട് അവന് പ്രാണൻ വേർപ്പെട്ടുപോകുന്ന പോലേയും, ഹൃദയത്തിൽ
മുളളു കുത്തി തറക്കുന്ന പോലെയും തോന്നി. മാനസേശ്വരിയുടെ വിവാഹ വാർത്തയറിഞ്ഞ് അത്യുത്ക്കടമായ നിരാശയുടെ അന്ധകാരത്തിലാണ്ടു
പോയ രമണൻ തന്റെ ജീവിതം കേവലം ഒരു മുഴം കയറിൽ അവസാനിപ്പിക്കുന്നു.
ചന്ദ്രിക മണിയറയിലേക്ക് പ്രവേശിക്കുന്ന അതേ രാത്രിയിൽ തന്നെയായിരുന്നു രമണന്റെ മരണവും.

ഒന്ന് ആലോചിച്ചു നോക്കു മാതാപിതാക്കളുടെ ഭീഷണിക്കുമുൻപിൽ നിസ്സഹയായി വഴങ്ങേണ്ടി വന്ന ചന്ദ്രിക എന്ന പെൺകുട്ടിയെ ലോകം മുഴുവൻ ചതിയുടെ രൂപമായി പഴിചാരുമ്പോഴും പ്രണയത്തിന്റെ സുഗന്ധപുഷ്പങ്ങൾ ഇന്നും അവളുടെ മനസ്സിന്റെ കോണിൽ ആരും കാണാതെ സൂക്ഷിക്കുന്നു സൂക്ഷിക്കുന്നുണ്ടാകും. ഒരിക്കലും തന്റെപ്രാണേശ്വരൻ ജീവൻ ഒടുക്കുമെന്ന് അവ ൾ ചിന്തിച്ചിട്ടുണ്ടാകില്ല. എന്നാൽ രമണന്റെ ആത്മഹത്യ അവളെ തകർത്തു കളഞ്ഞിട്ടുണ്ടാകും. പിന്നീടൊരിക്കലും അവൾ ചിരിച്ചിട്ടുണ്ടാകില്ല. സ്വാർത്ഥരായ മാതാപിതാക്കളുടെ സന്തോഷത്തിനും
പ്രസക്തിക്കും വേണ്ടി ബലിയാടാകേണ്ടിവന്ന പ്രണയ കഥയിലെ ദുരന്തനായികയാകേണ്ടി വന്ന അവളുടെ മുന്നോട്ടുള്ള ജീവിതം എത്ര ഭീകരമായിരിക്കും. ആത്മാർത്ഥമായി സ്നേഹിച്ച അവളുടെ ഓരോ നിശ്വാസത്തിലും രമണന്റെ ഓർമ്മ മാത്രമായിരിക്കില്ലേ?.

സമൂഹത്തിൽ പ്രതാപത്തിനും, , സമ്പത്തിനും ജാതിക്കും, മതത്തിനും മുൻതൂക്കം കൊടുക്കുന്ന മാതാപിതാക്കൾ തന്റെ പൊന്നോമനയുടെ മനോവിഷമം എന്തേ കാണാതെ പോകുന്നു.? സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഒരു വിഭാഗം യുവതലമുറയുടേയും പ്രണയകഥയുടേയും ദുരന്തകഥ തന്നെയാണ് കവി രമണൻ എന്ന കാവ്യത്തിലൂടെ ചൂണ്ടികാണിക്കുന്നത്. സ്വന്തം മക്കളുടെ ജീവിതത്തിന് മറ്റെന്തിനേക്കാളും വില കല്പിക്കുകയാണെങ്കിൽ ഇടപ്പള്ളിയുടേയും, രമണന്റെയും പോലുള്ള സാഹചര്യങ്ങൾ ഒഴിവാക്കാനും, പണത്തേക്കാളും, മറ്റെന്തിനേക്കാളും വില കല്പിക്കുന്ന സ്വന്തം മക്കളുടെ ജീവിത സാഫല്യം നേടികൊടുക്കാനും കഴിയും.

ശ്യാമള ഹരിദാസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments