Monday, December 9, 2024
Homeപുസ്തകങ്ങൾചെറുശ്ശേരി നമ്പൂതിരിയും അദ്ദേഹത്തിന്റെ കൃഷ്ണഗാഥ എന്ന കവിതയുടെ ദാർശനീകതയും

ചെറുശ്ശേരി നമ്പൂതിരിയും അദ്ദേഹത്തിന്റെ കൃഷ്ണഗാഥ എന്ന കവിതയുടെ ദാർശനീകതയും

ഉത്തര കേരളത്തിൽപഴയ കുരുമ്പനാട് താലൂക്കിലെ വടകരയിൽ ചെറുശ്ശേരി ഇല്ലത്തിൽ ജനിച്ചു. ഇദ്ദേഹം പ്രാചീന കവിത്രയത്തിൽ ഒരാളായിരുന്നു കോലത്തുനാടു ഭരിച്ചിരുന്ന ഉദയവർമ്മ ന്റെ പണ്ഡിതസദസ്സിലെ അംഗമായിരു ന്നു ചെറുശ്ശേരി നമ്പൂതിരി. ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണു ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ കാണുവാൻ സാധിക്കുന്നത്.സമകാലീനരായിരുന്ന മറ്റ് ഭാഷാകവികളിൽ നിന്നു ഒട്ടും വ്യത്യസ്തമായിരുന്നില്ല ഈ ശൈലി. എങ്കിലും സംസ്കൃത ഭാഷയോട് കൂടുതൽ പ്രതിപത്തി പുലർത്തിയിരുന്ന മലനാട്ടിലെ കവികൾക്കിടയിൽ ഭാഷാകവി എന്നിരിക്കെയും ഏറെ പ്രശസ്തനായിരുന്നു ചെറുശ്ശേരി. കൃഷ്ണഗാഥയാണു പ്രധാനകൃതി.

മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാൻ കഴിയുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലൂടെയാണ്. സംസ്കൃത പദങ്ങളും തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാള ഭാഷയിലാണു കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തിൽ കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്.

മാനവിക്രമൻ സാമൂതിരിയുടെ സദസ്സിലെ അംഗമായിരുന്ന പൂനം നമ്പൂതിരി തന്നെയാണു് ചെറുശ്ശേരി നമ്പൂതിരിയെന്നു് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടു കാണുന്നുണ്ട്. ഗാഥാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും കൂടിയാണ് ഇദ്ദേഹം.പ്രാചീന കവിത്രയം കൂടിയാണ്.

വടക്കൻ കേരളത്തിൽ പിറന്ന കൃതിയാണ് മഹാകാവ്യലക്ഷണങ്ങൾ നിറഞ്ഞുനില്ക്കുന്ന കൃഷ്ണഗാഥ അഥവാ കൃഷ്ണപ്പാട്ട്. കോലത്തുനാട് ഭരിച്ചിരുന്ന ഉദയവർമ്മൻ എന്ന രാജാവിന്റെ ആജ്ഞ അനുസരിച്ച് ചെറുശ്ശേരി നമ്പൂതിരി രചിച്ചതാണ് ഈ ഗാഥ. മലയാളവൃത്തത്തിൽ രചിക്കപ്പെടുന്ന ആദ്യമഹാകാവ്യം എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഭാഗവതം ദശമസ്കന്ധത്തെയാണ് രചനയ്ക്ക് ആധാരമാക്കിയിട്ടുള്ളത്. നവരസങ്ങളും തികഞ്ഞ ഈ കാവ്യത്തിൽ ശൃംഗാരത്തിനും ഭക്തിക്കും പ്രത്യേകസ്ഥാനം നൽകിയിരിക്കുന്നു. നമ്പൂതിരിക്കവിതകളുടെ ഹാസ്യബോധം ഗാഥയെ സജീവമാക്കുന്നു. തത്ത്വചിന്തകൾ സുലഭമാണെങ്കിലും അവ കവിതാഭംഗിക്ക് ദാസ്യം വഹിക്കുന്നുവെന്ന് കാണാം. സാമ്യോക്തി അലങ്കാരങ്ങളുടെ നിബിഡത കൃഷ്ണഗാഥയുടെ സവിശേഷതയാണ്. പുരാണങ്ങളിൽ നിന്നും കാളിദാസാദികളുടെ കൃതികളിൽ നിന്നും ധാരാളം വാങ്മയങ്ങൾ കൃഷ്ണഗാഥാ കർത്താവ് സർഗാത്മകമായി മിനുക്കിയെടുത്തിട്ടുണ്ട്. പാട്ടിന്റെ ഭാഷാപരമായ വളർച്ചയും മണിപ്രവാള കവിതയുടെ വിഷയാപഗ്രഥന രീതികളും വിളക്കിയെടുത്തതാണ് കൃഷ്ണഗാഥ. ശ്രീകൃഷ്ണ ചരിതത്തെ ആസ്പദമാക്കി
യാണ് കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്.

മലയാളത്തിലെ ആദ്യത്തെ മഹാകാ വ്യമാണ് കൃഷ്ണഗാഥ. വടക്കൻ കേരളക്കാരനായ ചെറുശ്ശേരി നമ്പൂതിരിയാണ് കൃഷ്ണഗാഥയുടെ രച യിതാവ്‌. കൃഷ്ണഗാഥ രചിക്കാൻ അദ്ദേഹം ഉപജീവിച്ചത് ഭാഗവതം ദശമസ്കന്ധത്തെയാണ്. പതിനഞ്ചാം നൂറ്റാണ്ടാണ് കൃഷ്ണഗാഥയുടെ കാലം. ഉദയവർമ്മൻ എന്നു പേരായ കോലത്തിരിയുടെ ആശ്രിതനായിരുന്നു അദ്ദേഹം. ചെറുശ്ശേരിയുമൊത്ത് ചതുരംഗം കളിക്കുകയായിരുന്ന ഉദയവർമ്മന് തോല് വിപിണയുന്നത് കണ്ട രാജ്ഞി താരാട്ടുപാട്ടിൻ്റെ ഈണത്തിൽ ആളെയുന്താൻ നിർദ്ദേശം കൊടുത്തെന്നും അപ്രകാരം കാലാളിനെ ഉന്തി ഉദയവർമ്മൻ വിജയിയായെന്നും ഐതിഹ്യമുണ്ട്. തൻ്റെ രാജ്ഞിയുടെ ബുദ്ധിവൈഭവത്തിൽ സംതൃപ്തനായ രാജാവ് ചെറുശ്ശേരിയോട് രാജ്ഞി പാടിയ പാട്ടിൻ്റെ ഈണത്തിൽ ഒരു കാവ്യം രചിക്കാൻ ആവശ്യപ്പെട്ടു. അപ്രകാരമത്രെ കൃഷ്ണഗാഥ വിരചിതമായത്. തൻ്റെ കാവ്യത്തിൽ കോലഭൂപനായ ഉദയവർമ്മൻ്റെ ആജ്ഞ പ്രകാരമാണ് താൻ കാവ്യം രചിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ദണ്ഡി തൻ്റെ കാവ്യശാസ്ത്ര ഗ്രന്ഥമായ കാവ്യാദർശത്തിൽ പരാമർശിക്കുന്ന ലക്ഷണങ്ങൾ യോജിക്കുന്ന കൃതിയാണിത്. സർഗ്ഗ വിഭജനം, ധീരോദാത്ത നായകൻ, പുരാണേതിഹാസങ്ങളിൽ നിന്നെടുത്ത പ്രതിപാദ്യം എന്നീ ഘടകങ്ങളാലും മനോഹര വർണ്ണനകളാലും ഈ കൃതി പ്രാധാന്യമർഹിക്കുന്നു.

കൃഷ്ണൻ്റെ ഉത്പത്തി മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥയാണ് 47 അദ്ധ്യായങ്ങളിൽ കൃഷ്ണഗാഥയിൽ വർണ്ണിച്ചിട്ടുള്ളത്. കൃഷ്ണൻ്റെ ജനനം തന്നെ രസകരവും അനുഭൂതി ദായകവുമായ മുഹൂർത്തങ്ങൾ നിറഞ്ഞതാണ്. നിരവധി അസുരന്മാരെ വധിക്കാനും അമ്പാടിയിലെ ധീരസാഹസിക പാത്രമായി വളരാനും കൃഷ്ണന് സാധിച്ചു. ശിശു ഘാതകയായ പൂതനയെ വധിച്ചത് അത്ഭുതപരതന്ത്രമായ സംഭവമാണ്: ശകടാസുരനും തൃണാവർത്തനും വത്സനും മറ്റു ചില അസുരന്മാരും തുടർന്ന് മാതുലനായ കംസനും കൊല്ലപ്പെട്ടു. ഉലൂഖ ബന്ധനം,, മരുതുമരങ്ങളുടെ വീഴ്ച, വത്സാസുരവധം ബകാസുരവധം, അഘാ സുരവധം, വനഭോജനം,
എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ. കുട്ടിക്കാലത്തിൽ തന്നെ വീര്യത്തിൻ്റെയും ശൗര്യത്തിൻ്റെയും പ്രതീകമായി അവൻ വളർന്നു. ഇത്തരം കൃത്യങ്ങൾ മാത്രമല്ല, വേണ്ടുവോളം കുസൃതിയും അവൻ പ്രകടിപ്പിച്ചു. ഗോപീവസ്ത്രാപഹര ണവും വെണ്ണയും, പാലും, തൈരും മോഷ്ടിക്കുന്നതും ഗോപികമാരുടെ മാനസപുത്രനാകുന്ന തും, ഗോപികമാരുമായുള്ളഭഗവാന്റെ ക്രീഡയും, അന്തർധാനവും, ഗോപികമാരുടെ ആഹ്ലാദവും, രാസക്രീഡയും, രാധയുടെ കാമുകനായി വിളങ്ങുന്നതും ഒക്കെ ആനന്ദദായകമായ രംഗങ്ങളാണ്. മുതിർന്നപ്പോഴും കുസൃതിയും കൗശലവും പ്രണയവും ശൗര്യവും കൃഷ്ണൻ കൈവിട്ടില്ല. അതിനാൽ ആബാലവൃദ്ധം ജനങ്ങളും എന്നും ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് കൃഷ്ണൻ. പുരാണേതിഹാസങ്ങളിൽ ഇത്രയും ഭാവ വൈവിദ്ധ്യവും പ്രവൃത്തി വൈവിദ്ധ്യവും കാണിക്കുന്ന കഥാപാത്രങ്ങൾ വേറെയില്ല. അതിനാൽ കൃഷ്ണകഥകൾ വ്യക്തികളുടെ വൈകാരിക മണ്ഡലവുമായി എന്നും ബന്ധപ്പെട്ടവയാണ്. അതു കൊണ്ടു തന്നെയാണ് കൃഷ്ണകഥ ആഖ്യാനം ചെയ്ത കൃഷ്ണഗാഥ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവയാകുന്നത്. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ മഹാകാവ്യം എന്ന വിശേഷണത്തിൽ കൃഷ്ണഗാഥയുടെ മഹത്വം ഒതുക്കി നിർത്താനാവില്ല.

ഗാഥയെന്ന വാക്കിന് പാട്ട് എന്നാണർത്ഥം. മഞ്ജരി വൃത്തത്തിലാണ് കൃഷ്ണഗാഥയുടെ രചന. കൃഷ്ണഗാഥയുടെ സ്വാധീനത്താൽ ഗാഥാവ്യത്തമെന്ന പേരും അതിനു ലഭിച്ചു. ഈ വൃത്തത്തിന് മലയാള ഭാഷയിൽ സ്വീകാര്യത നേടിക്കൊടുത്തത് കൃഷ്ണഗാഥയാണ്. സൗന്ദര്യം, സ്നേഹം, ആനന്ദം എന്നിവയുടെ പ്രതീകമായാണ് ചെറുശ്ശേരി കൃഷ്ണനെ അവതരിപ്പിക്കുന്നത്. ശൃംഗാരത്തിനും വീരത്തിനും കൃഷ്ണഗാഥയിൽ പ്രാമുഖ്യം കാണാം. അളവു നോക്കിയാൽ ശൃംഗാരമാകും മുന്നിട്ടു നില്ക്കുക. ഉപമയും ഉത്പ്രേക്ഷയും മറ്റ് നിരവധി അലങ്കാരങ്ങളും കളിയാടുന്ന ഇടമാണ് കൃഷ്ണഗാഥ.

വായനക്കാരന് അനായാസം സൗന്ദര്യം ആസ്വദിക്കാനാകും വിധമാണ് അതിൻ്റെ ഘടന. പുരാണത്തിലെ സാഹസികനും സമർത്ഥനുമായ കൃഷ്ണനെ അളവറ്റ വാത്സല്യത്തോടെയാണ് ചെറുശ്ശേരി സമീപിച്ചിട്ടുള്ളത്. മിക്കവാറും സന്ദർഭകളിൽ പുത്ര വാത്സല്യം തന്നെയാണ് പ്രകടമാക്കുന്നത്.

ലളിതസുന്ദര പദാവലികളാൽ സമ്മോഹനമാണ് കൃഷ്ണഗാഥ. ആശയക്കുഴപ്പമുളവാക്കുന്ന പദാവലികളില്ല. സംസ്കൃതമാണെങ്കിൽ വിരളമായേ പ്രയോഗിച്ചിട്ടുള്ളൂ. മണി പ്രവാളത്തിൻ്റെ പ്രത്യേകതയായ സൗന്ദര്യോദ്ഘോഷം വേണ്ടുവോളം നിർവഹിച്ചിട്ടുണ്ട്. വായനക്കാരനെ കാവ്യത്തിലേക്ക് ചുഴറ്റിയിറക്കുന്ന കാന്തിക ശക്തി ഈ കാവ്യത്തിൽ അനുഭവിക്കാം. കാവ്യസൗന്ദര്യത്തിൻ്റെ വിജയപതാക മലയാള സാഹിത്യത്തിൽ പറത്തിയ മഹാകവിയാണ് ചെറുശ്ശേരി. നാടൻ പദങ്ങളാലും ഗ്രാമ്യ പ്രയോഗങ്ങളാലും പ്രത്യേകിച്ച് ഒരർത്ഥവും ധ്വനിക്കാത്ത, എന്നാൽ മധുരതരമായ ശബ്ദങ്ങളാലും സമൃദ്ധമാണ് കൃഷ്ണഗാഥ. ചെറുശ്ശേരിയുടെ വാങ്മയ ചിത്രങ്ങൾ അനുഭൂതി പകരുന്നവയാണ്. പദലാളിത്യവും പദസൗകുമാര്യവും എടുത്തു പറയേണ്ട മറ്റു സവിശേഷതകളാണ്. വേണുനാദത്തിൻ്റെ മാധുരിയും ചൈതന്യവുമാണ് പ്രസ്തുത കാവ്യത്തിൽ പ്രസരിയ്ക്കുന്നത്.

ഈ കാവ്യത്തിലെ അനുപമമായ അവതരണമാണ് ശരത്കാല വർണ്ണനം. ഇതിൽ ഗ്രീഷ്മ കാലത്തിലെ കടുത്ത താപവും വരൾച്ചയും വർഷ കാലത്തിലെ കടുത്ത മഴയും ജലപ്രവാഹവും സൃഷ്ടിച്ച അസ്വസ്ഥ്യങ്ങൾ ശരത്തിൻ്റെ ആഗമനത്തോടെ അവസാനിക്കുകയാണ്. ആകാശം തെളിയുന്നു. മനസ്സ് നിറയുന്നു. അന്തരീക്ഷം സംഗീത ഭരിതമാകുന്നു. മനസ്സ് ആനന്ദതുന്ദിലമാകുന്നു. ഋതുക്കളെ മനുഷ്യൻ്റെ ജീവിത വ്യാപാരങ്ങളുമായി ബന്ധപ്പെടുത്താനുള്ള വ്യഗ്രത ഇവിടെ കാണാം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മീകമായ ഐക്യ ത്തിന്റെ പ്രകാശനം ഇതിൽ കാണാം. ഋതുക്കൾ അവതരിപ്പിക്കുന്ന ഭാവങ്ങൾ മനുഷ്യൻ്റെ വൈകാരിക തലം തന്നെ. വർഷവും ഗ്രീഷ്മവും മനുഷ്യൻ്റെ സുഗമമായ പ്രവർത്തനങ്ങളെയും ചിന്തയെയും ഇരുളിലാഴ്ത്തുമ്പോൾ ശരത്തും ഹേമന്തവും വസന്തവും നന്മയുടെയും സന്തോഷത്തിൻ്റെയും പൂക്കാലം സൃഷ്ടിക്കുന്നു. അത് കൂടിയോ കുറഞ്ഞോ ആകാം. മനുഷ്യൻ്റെ ഭാവമാറ്റങ്ങൾ ഋതുപ്പകർച്ചയെ ആശ്രയിച്ചിരിക്കുന്നു.

അങ്ങനെയിരിക്കെ ജീവജാലങ്ങൾ ക്കെല്ലാം സന്തോഷപ്രദവും,സമൃദ്ധിദായ
കവുമായ മഴക്കാലം സമാഗതമായി. ആകാശം കറുത്തിരുണ്ട മേഘങ്ങളാൽ
ആവൃതമായി. ഇടിമിന്നലും, മുഴക്കവും ദിഗന്തങ്ങളെ കിടിലം കൊള്ളിച്ചു. മഴ
കിട്ടിയ ജലാശയങ്ങൾ പുളകം കൊണ്ടു. പച്ചപുൽ സമൃദ്ധമായി വളർന്ന.അങ്ങി lനെ മഴക്കാലം കഴിഞ്ഞു പോയി. ശരത് കാലത്തിന്റെ ആഗമനമായി. കാറ്റെല്ലാം ശാന്തമായി.ജലാശയങ്ങൾ തെളിനീർ നിറഞ്ഞുകൊണ്ട് ശോഭിച്ചു. ക്ഷയിച്ചു പോയിരുന്ന താമര, ആമ്പൽ, എന്നിവ പുനർ ജീവിച്ചു. ആകാശത്ത് ചന്ദ്രൻ പ്രകാശം തൂകി. കാലിമേച്ചു നടക്കുന്ന ഗോപബാലൻമാരാൽ വലയം ചെയ്യപ്പെട്ടു ശോഭിക്കുന്ന ചിത്രമാണ് കവിമനസ്സിൽ. കൃഷ്ണ പരിമളം നിറഞ്ഞു നിൽക്കുന്ന കാട്ടിലേക്കു ഗോപി
കമാർ ഓടിയെത്തും പോലെ ധൃതിയിലും ചാഞ്ചല്യത്തിലും വണ്ടുകൾ അവിടമാ കെ വിഹരിച്ചു. അന്തരീക്ഷം കൃഷ്ണ ശാന്തിയിൽ ശോഭിച്ചു. ശരത് കാലത്തിന്റെ വരവ് ആഖ്യാനം ചെയ്ത കവി പ്രകൃതിമായും അതിന്റെ പ്രതിഭാസങ്ങളുമായും മനുഷ്യനെ രഞ്ജിപ്പിക്കാനുള്ളശ്രമമാണ് നടത്തുന്നത്.

ഈ അന്തരീക്ഷ മാറ്റത്തെ മാനുഷികരിക്കാനാണ് കവി മുതിരുന്നത്. കൃഷ്ണൻ്റെയും ബലരാമൻ്റെയും വ്യത്യസ്ത നിറങ്ങളിൽ ഊന്നിയാണ് കവിയുടെ കല്പന. കൃഷ്ണൻ നീലനിറമുള്ളവനും ബലരാമൻ വെളുത്തവനുമാണ്. അപ്പോൾ ഇതുവരെ കൃഷ്ണനോടുള്ള അനുഭാവമാണ് മേഘങ്ങൾ പ്രകടമാക്കിയിരുന്നത്. അതായത് കാർമുകിലുകളുടെ സാന്നിധ്യം. ശരത് കാലം വന്നപ്പോൾ ആകാശം ധവളമായി. കണ്ണനോട് അമിത സ്നേഹം കാട്ടി, കണ്ണൻ്റെ നിറം പോലും സ്വാംശീകരിച്ച മേഘങ്ങളോടുള്ള അപ്രീതി എൻ്റെ കാന്തിയെ നിങ്ങൾക്ക് വേണ്ടയല്ലോ എന്ന് ബലരാമൻ പ്രകടമാക്കുന്നത് ഭയന്നിട്ടെന്ന വണ്ണമാണ് ആകാശം രാമവർണ്ണം സ്വീകരിച്ചത്. ഉത്പ്രേക്ഷാലങ്കാരത്തിൻ്റെ മനോഹാരിത ഇവി ടെ പ്രകടമാണ്.

ചൂടു വർദ്ധിച്ചു വന്നു. പ്രസ്തുത സാഹചര്യത്തെ ദു:ഖിതരുടെ മനസ്സിനോട് കവി സാദൃശ്യപ്പെടുത്തുന്നു. ദു:ഖിതരുടെ മനസ്സ് എല്ലായ്പ്പോഴും തപിച്ചു കൊണ്ടിരിക്കും. ശരത് കാലം വന്നപ്പോൾ ജീവജാലങ്ങൾ അതിൻ്റെ ഗുണകരമായ മാറ്റം അനുഭവിച്ചു തുടങ്ങി. അത്തരം മാറ്റങ്ങളെയാണ് തുടർന്ന് കവി ചിത്രീകരിക്കുന്നത്. നിരവധി ചിത്രങ്ങളാണ് കവി പകരുന്നത്. അറിയുന്നില്ല.

ശീതം അകന്നിരിക്കുന്നു. പൂന്തോട്ടത്തിൽ നിന്നും പ്രസരിക്കുന്ന പൂമണം എങ്ങും പരന്നു. ഇളം കാറ്റ് ആസ്വദിച്ച് എല്ലാവരും നിന്നു. താമരക്കണ്ണനായ കൃഷ്ണനാകട്ടെ, ഓടക്കുഴൽ നാദത്താൽ സ്ത്രീഹൃദയങ്ങളെ വശത്താക്കി. കാമബാണമേറ്റ അവർ കൃഷ്ണൻ്റെ ഓടക്കുഴൽ നാദത്തിനനുസൃതമായി പാടി.

ശരത്കാലത്തിൻ്റെ വരവ് ആഖ്യാനം ചെയ്യുന്ന കവി പ്രകൃതിയുമായും അതിൻ്റെ പ്രതിഭാസങ്ങളുമായും മനുഷ്യനെ രഞ്ജിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ആ തലത്തിലും ഇതര കാവ്യങ്ങൾക്ക് മാർഗ്ഗദർശിയാകുന്നു കൃഷ്ണഗാഥാകാരൻ.
സാഹിത്യം അതിൻ്റെ വിശുദ്ധമായ ലക്ഷൃം കൈവരിക്കുന്നത് ഇവിടെ കാണാം.

കാളിയമർദ്ദനം എന്ന കവിതയുടെ ദാർശനീകതയിലേക്ക് ഒന്നു കടക്കാം.

കാളിയന്റെ കഥയിൽകൂടി ഭാഗവതത്തിൽ ശ്രീകൃഷ്ണ ഭഗവാന്റെ പാദ മാഹാത്മ്യത്തെ എടുത്തു കാണിക്കുന്നു. കാളിയൻ എന്ന ഉഗ്രവിഷമുള്ള സർപ്പം അഹങ്കാരത്തിന്റേയും ദുഷ്ടതയുടേയും മൂർത്തിഭാവമാണ്. കാളിയൻ വസിക്കുന്നത് സൂര്യപുത്രിയായ കാളിന്ദി യിൽ ആണ്. അവന്റെ വിഷബാധയേറ്റ് ആ പ്രദേശത്തുള്ള സകല ജീവജാലങ്ങളും ചത്തൊടുങ്ങുന്നു.കാളിയനും കുടുംബവും അവിടെ സുഖമായി താമസിക്കുന്നു. കാളിയന്റെ സ്വാർത്ഥതയാണ് ഇവിടെ എടുത്തു കാണിക്കുന്നത്. എന്നാൽ ഇതൊന്നും ബാധിക്കാതെ അമൃത് പാനം ചെയ്തിട്ടുള്ള ഭാഗവാന്റെ പാദസ്പർശനത്തിന് അർഹത നേടിയിട്ടുള്ള ഒരു നീലക്കടമ്പു വൃക്ഷം അവിടെ തലയുയർത്തി നിൽക്കുന്നുണ്ട്. ലോക പരിപാലനത്തിനും ദുഷ്ടനിഗ്രഹ
ത്തിനുമായി അവതാരമെടുത്ത ഭഗവാൻ കാളിയന്റെ അഹങ്കാരം ഇല്ലാതാക്കുവാൻ
നിശ്ചയിക്കുന്നു

കൃഷ്ണൻ കാളിന്ദീതീരത്തുള്ള കടമ്പുവൃക്ഷത്തിൽ കയറി കാളിന്ദീ ജലത്തിലേക്ക് ഊക്കോടെ ചാടി. കാളിന്ദിജലം ക്ഷോഭിച്ചു ഇളകി മറിഞ്ഞ് കരയിലേക്ക് വ്യാപിച്ചു. കാളിന്ദിയുടെ അന്തർ ഭാഗത്തു വസിച്ചിരുന്ന കാളിയൻ വേഗത്തിൽ പൊന്തിവന്ന്
അതിനു കാരണക്കാരനായ കൃഷ്ണന്റെ സമീപത്തേക്ക് ചെന്ന് കോപത്തോട് കൂടി കൃഷ്ണനെ ദംശിച്ചു.കൊടുമുടികൾക്കൊത്തതും ജ്വലിക്കുന്ന കണ്ണുകളോടും, വിഷം വമിക്കുന്ന വായകളോടുംകൂടിയുള്ള ആ സർപ്പത്തിന്റെ ദംശനമേറ്റ് കൃഷ്ണൻ തെല്ലും കുലുങ്ങിയില്ല. അതു കണ്ട ആ സർപ്പം കൃഷ്ണന്റെ ദേഹമാസകലം കെട്ടിവരിഞ്ഞ് അവനെ നിശ്ചേഷ്ടനാക്കി. ഇതുകണ്ട് ഗോപബാലൻമാ രൊക്കെ കണ്ണീർവാർത്തു. കേവലം ഒരു ചെറുബാലൻ ഇങ്ങനെ ധൈര്യം കാണിച്ച് തന്നോടടുത്തപ്പോൾ അതിന്റെ കാരണം അറിയാനുള്ള ബുദ്ധിപോലും ആ ദുഷ്ടനായ കാളിയനിൽ ഇല്ലല്ലോ?. ഇന്നുവരെ തന്റെ വാസസ്ഥലത്ത് വരാൻആരും ധൈര്യപ്പെടാതിരുന്നപ്പോ ൾ ഒരു ചെറുബാലൻ അങ്ങിനെ ചെയ്തത് അവന് അഭിമാനക്ഷതമായി.

ഈ സമയത്ത് ഗോകുലത്തിൽ പല ദുർനിമിത്തങ്ങളും കാണുവാൻ തുടങ്ങി
നന്ദഗോപരും, യശോദയും, ഗോപ ബാലന്മാരും കൃഷ്ണന് വല്ല ആപത്തും സംഭവിച്ചിരി ക്കുമോ എന്നോർത്ത് പരിഭ്രാന്തരായി. കൃഷ്ണന്റെ മഹിമ ശരിക്കും അറിയാവുന്ന ബലരാമൻ അവരെ സമാധാനപ്പെടുത്തി. അവർ എല്ലാവരും കൂടി കാട്ടിലേക്കു ഓടി.
ഭഗവൽപാദങ്ങളിലെ പ്രത്യേക ചിഹ്ന ങ്ങൾ പതിഞ്ഞ വഴിനോക്കി കാട്ടലൂടെ
സഞ്ചരിച്ചു കാളിന്ദി തീരത്തെത്തി. അവിടെ അവർ കണ്ട കാഴ്ച നദീജലമദ്ധ്യത്തിൽ പാമ്പ് വരിഞ്ഞ് ചേതനയറ്റ കൃഷ്ണനേയും, കരയിൽ ബോധംകെട്ടു നിലം പതിച്ച ഗോപ
ന്മാരെയും, അവരുടെ സമീപത്തിൽ മുറവിളിക്കുന്ന പശുക്കളേയുമാണ്.
ശ്രീകൃഷ്ണന്റെ അവസ്ഥകണ്ട് കയത്തിലേക്ക് എടുത്തു ചാടാൻ ശ്രമിച്ച യശോദയെ ഗോപികമാർ തടഞ്ഞു. നന്ദഗോപരെ ബാലരാമനും തടഞ്ഞു.

അല്പസമയത്തിനുശേഷം കൃഷ്ണൻ സർപ്പബന്ധനത്തിൽ നിന്നും കുതറിച്ചാടി. കാളിയൻതീക്കൊള്ളി പോലെയുള്ള ഉഗ്രമായ കണ്ണുകളെ കൊണ്ട് ഇമവെട്ടാതെ കൃഷ്ണനെ നോക്കിക്കൊണ്ടും വിഷം ചീറ്റിക്കൊണ്ട് ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കാളിയന് ക്ഷീണം അനുഭവപ്പെട്ടു അവന്റെ ഉയർത്തിപ്പിടിച്ച ഫണങ്ങളെ
കൃഷ്ണൻ ചവിട്ടി താഴ്ത്തി, അവയിന്മേൽ നൃത്തമാടാൻ തുടങ്ങി.

കൃഷ്ണൻ നർത്തനം ആരംഭിച്ച പ്പോൾ ആകാശചാരികളായ സിദ്ധ ഗന്ധർവ്വാദികൾ വാദ്യാഘോങ്ങളോടെ ഉപചരിച്ചു. കാളിയൻ ക്ഷീണിതൻ ആയെങ്കിലും തല പൊക്കിക്കൊണ്ടിരുന്നു. കൃഷ്ണൻ ഏതേതു ഫണങ്ങൾ പൊങ്ങുന്നുവോ അവയെ ചവുട്ടിതാഴ്ത്തികൊണ്ടിരുന്നു. അങ്ങിനെ പൊന്തിവന്ന അവന്റെ അഹങ്കാരത്തിന്റെ
ഫണങ്ങളിൽ മാറിമാറി ചവുട്ടി താഴ്ത്തി.

ഭഗവാന്റെ ചവിട്ടേറ്റ് അവശനായ കാളിയനിൽ നിന്നും രക്തം വമിച്ചു. അവൻ ക്ഷീണിതനായി. അതുകണ്ട കാളിയ പത്നിമാർ ശോകാർത്തരായി ഭർത്താവിനെ മോചിപ്പിച്ചു കിട്ടുവാനായി ഭഗവാനെ സ്തുതിക്കുവാൻ തുടങ്ങി. ഇപ്രകാരം അതിമഹത്തായ സ്തോത്രങ്ങളാൽ സ്തുതിച്ചുകൊണ്ട് തങ്ങളുടെ ഭർത്താവിനെ വധിക്കരുതെന്ന് ഭഗവാനോട് പ്രാർത്ഥിച്ചു. മദം നശിച്ച കാളിയനും ഭഗവാനോട് ക്ഷമയാചിച്ചുകൊണ്ട് തനിക്ക് അർഹമായ ശിക്ഷ നൽകി കൊള്ളുവൻ ഭഗവാനോട് പ്രാർത്ഥിച്ചു. കൃഷ്ണൻ അവന്റെ ഫണങ്ങൾ വീട്ടിറങ്ങി.കാളിയപത്നിമാർ
അവിടെയെത്തി ഭഗവാൻ കൊടുത്ത ശിക്ഷ ഉത്തമമാണെന്ന് പറയുകയും ചെയ്യുന്നു. സകല ദേവീദേവന്മാരും മഹർഷിമാരും, എത്ര അന്വേഷിച്ചിട്ടും കിട്ടാത്ത ഭഗവാന്റെ പാദത്ത ഭഗവാന്റെ പാദപത്മങ്ങളുടെ സ്പർശം കാളിയന്റെ ശിരസ്സിൽ ലഭിക്കത്തക്കവണ്ണം ഏതൊരു ശുദ്ധ കർമ്മമാണ് അവൻ ചെയ്തിട്ടുള്ളതെന്ന് അവർ അത്ഭുതപ്പെടുന്നു.

അനന്തരം ഭഗവാൻ കാളിയനോട് അവിടം വിട്ട് രമണികദ്വീപിലേക്കു പോകുവാൻ ആജ്ഞാപിക്കുന്നു. തന്റെ പാദചിഹ്നം ഫണങ്ങളിൽ പതിഞ്ഞിരിക്കുന്നതിനാൽ ഗരുഡനിൽ നിന്നും ഭയപ്പെടേണ്ടതില്ലെന്നും ഭഗവാൻ അരുളിചെയ്തു. അഹങ്കാരം നീങ്ങിയാൽ ആരുടെ മുന്നിലും വിനയാന്വിതനാകാൻ എല്ലാവർക്കും സാധിക്കും എന്നാണ് കാളിയമർദ്ദനം എന്ന കവിതയിലൂടെ കവി ചൂണ്ടികാണിക്കുന്നത്.

രണ്ടാം ഭാഗത്തിലെ നൃഗമോക്ഷം എന്ന കവിതയിലെ ദാർശനീകത.

ഒരിക്കൽ വിഷ്ണു പുത്രനായ പ്രദ്യുമ്നൻ, സാംബൻ തുടങ്ങിയവർ
കളിച്ചുകൊണ്ടിരിക്കുമ്പോൾ വെള്ളം കുടിക്കുവാനായി ഒരു കിണറ്റിൻ
കരയിൽ ചെന്നു. എന്നാൽ അതൊരു പൊട്ടക്കിണറായിരുന്നു. അവർ അതിൽ ഭീമാകാരമായ ഒരു ഓന്തിനെ കണ്ടു. പലപ്രാവശ്യം അതിനെ കരക്ക്‌ കയറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടപ്പോൾ അവർ കൃഷ്ണനെ അറിയിച്ചു. ഭാഗവാൻ ചെന്ന് തന്റെ ഇടതു കൈകൊണ്ട് അതിനെ കരയ്ക്ക്‌ കയറ്റി. പെട്ടെന്നു തന്നെ ആ ഓന്ത്
രൂപം മാറി ഒരു രാജാവി രൂപത്തിൽ പ്രത്യക്ഷപ്പെട്ടു ഭഗവാനെ വണങ്ങി, തന്റെ പൂർവ്വ കഥ വിവരിച്ചു.

അദ്ദേഹം ഇക്ഷാകു മഹാരാജാ വിന്റെ പുത്രനായ നൃഗൻ എന്ന രാജാവായിരുന്നു. അദ്ദേഹം സ്വർണ്ണം കൊണ്ട് കൊമ്പുകളും, വെള്ളികൊണ്ട് കുളമ്പുകളും കെട്ടി അനേകം പശുക്കളെ വിശുദ്ധ ബ്രാഹ്മണർക്ക് ദാനം ചെയ്യുകയുണ്ടായി. അപ്രകാരം ഒരു
ബ്രാഹ്മണന് ദാനം ചെയ്ത പശു തിരിച്ചുവന്നു. അതറിയാതെ രാജാവ്
ആ പശുവിനെ വേറൊരു ബ്രാഹ്മണന്ദാനം ചെയ്തു. ആ രണ്ടു ബ്രാഹ്മണരും അതേ പശു തന്നെ വേണമെന്ന് തർക്കമായി. ഒടുവിൽ അവർ സ്ഥലം വിട്ടു പോയി.

കാലം പോയി അദ്ദേഹത്തിന്റെ മരണ കാലം അടുത്തപ്പോൾ യമ രാജാവിന്റെ കിങ്കരന്മാർ അദ്ദേഹത്തെയമലോകത്ത് എത്തിച്ചു. യമൻ അദ്ദേഹത്തോട് ബ്രഹ്മസ്വo അപഹരിച്ച പാപത്തിന്റെ ഫലമോ, ദാനത്തിന്റെ ഗുണഫലമോ ഏതാണ് ആദ്യം
അനുഭവിക്കേണ്ടത് എന്ന് ചോദിച്ചു. ആദ്യം പാപത്തിന്റെ ഫലം അനുഭവി
ക്കാം എന്ന് അദ്ദേഹം പറഞ്ഞപ്പോഴേക്കും അദ്ദേഹം ഒരു ഓന്തായി പരിണമിച്ചു.

നൃഗൻ ഇപ്രകാരം തന്റെ കഥ പറഞ്ഞറിയിച്ച് ഭഗവാനെ മുക്തകണ്ഠം സ്തുതിച്ചശേഷം സ്വർഗ്ഗത്തിൽ പോകാൻ ആജ്ഞ നൽകണമെന്ന് പ്രാർത്ഥിച്ചു. അനന്തരം
അദ്ദേഹം ഭഗവാനെ പ്രദിക്ഷണം വെച്ച് നമസ്കരിച്ച് ഭഗവാന്റെ ആശിർവാദത്തോടെ അവിടെ വന്നെത്തിയ വിമാനത്തിൽ സ്വർഗ്ഗത്തിലേക്ക് പോയി.

ഈ സംഭവത്തിനു ശേഷം ഭഗവാൻ അവിടെ കൂടിയിരുന്നവരോട് ബ്രഹ്മസ്വo
അല്പം പോലും അനുഭവിച്ചാലുള്ള ദോഷഫലം അതി ഭയങ്കരമാണെന്നും
നൃഗന്റെ ചരിത്രം അതിന് ദൃഷ്ടാന്തമാണ് എന്നും പറഞ്ഞു.

ഇത്രയും മനോഹരവും ആസ്വാദകകരവുമായി കവിത രചിക്കുന്ന ചെറുശ്ശേരിയെ പോലുള്ളവരുടെ വേർപ്പാട് സാഹിത്യലോകത്തിനു തന്നെ ഒരു തീരാ നഷ്ടമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments