Friday, January 17, 2025
Homeഅമേരിക്കഫ്‌ളോറിഡയിലെ എയർമാനെ വീട്ടിൽ കയറി 6 തവണ വെടിവെച്ചുകൊന്ന്പോലീസ്

ഫ്‌ളോറിഡയിലെ എയർമാനെ വീട്ടിൽ കയറി 6 തവണ വെടിവെച്ചുകൊന്ന്പോലീസ്

-പി പി ചെറിയാൻ

ഫ്ലോറിഡ: സ്‌പെഷ്യൽ ഓപ്പറേഷൻസ് എയർമാൻ്റെ വീട്ടിൽ ഇരച്ചു കയറി ലോക്കൽ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി.ഹർൾബർട്ട് ഫീൽഡിലെ നാലാമത്തെ സ്പെഷ്യൽ ഓപ്പറേഷൻസ് സ്ക്വാഡ്രണിലേക്ക് നിയോഗിക്കപ്പെട്ട സീനിയർ എയർമാൻ റോജർ ഫോർട്ട്സണ്ണിനെയാണെന്ന് വെടിവെച്ചു കൊലപ്പെടുത്തിയതെന്ന് കുടുംബത്തിന് വേണ്ടിയുള്ള അഭിഭാഷകൻ ബുധനാഴ്ച പറഞ്ഞു. 23, മെയ് 3 ന് തൻ്റെ അപ്പാർട്ട്മെൻ്റിൽ തനിച്ചായിരുന്നപ്പോൾ പോലീസ് വാതിൽ തകർത്ത് ആറ് തവണ വെടിവെക്കുകയായിരുന്നു. ഫ്‌ളോറിഡയിലെ എയർമാനെ വീട്ടിൽ കയറി 6 തവണ വെടിവെച്ചുകൊന്ന പോലീസ് തെറ്റായ അപ്പാർട്ട്‌മെൻ്റിൽ പ്രവേശിച്ചിരിക്കാമെന്ന് കുടുംബം അറിയിച്ചു

അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള തർക്കത്തെത്തുടർന്നു ഒകലൂസ കൗണ്ടി ഷെരീഫ് ഓഫീസ് സ്ഥലത്തെത്തി , പോലീസ് റേഡിയോ കമ്മ്യൂണിക്കേഷനുകൾ പ്രകാരം, കറുത്തവർഗകാരനായ ഫോർട്ട്സണിനെ ഡെപ്യൂട്ടികൾ നെഞ്ചിൽ ഒന്നിലധികം തവണ വെടിവച്ചു.

2019 നവംബർ 19-ന് ഫോർട്ട്‌സൺ എയർഫോഴ്‌സിൽ ചേർന്നു. റോജർ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയത് ബഹുമതികളോടെയാണെന്നും ക്രിമിനൽ റെക്കോർഡ് ഉണ്ടായിരുന്നില്ലെന്നും ക്രംപ് കൂട്ടിച്ചേർത്തു.

വാർത്താക്കുറിപ്പിൽ ഉൾപ്പെട്ടിരിക്കുന്ന ഡെപ്യൂട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണത്തിൻ്റെയും ഭരണപരമായ അവലോകനത്തിൻ്റെയും ഫലം ലഭിക്കുന്നതുവരെ “വേതനത്തോടുകൂടിയ അഡ്മിനിസ്‌ട്രേറ്റീവ് അവധിയിലാണ്”, ഷെരീഫിൻ്റെ ഓഫീസ് അറിയിച്ചു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments