Saturday, July 27, 2024
Homeഅമേരിക്കസ്നേഹം + സഹനം = രക്ഷ . (ദുഃഖവെള്ളി) ✍ മിനി സജി കോഴിക്കോട്

സ്നേഹം + സഹനം = രക്ഷ . (ദുഃഖവെള്ളി) ✍ മിനി സജി കോഴിക്കോട്

മിനി സജി കോഴിക്കോട്

ദൈവം നമ്മുടെ രക്ഷക്ക് വേണ്ടി കുരിശിൽ മരിച്ച ദിവസമാണ് ദുഃഖവെള്ളി. സമർപ്പണത്തിനും സ്നേഹത്തിനും മുൻപിൽ സ്വയം ബലിയാടായി തീർന്നതിന്റെ
ഓർമദിനം. ഓരോ ദുഃഖവെള്ളികളും നമ്മളോട് പലതും സംസാരിക്കുന്നുണ്ട്. പരസ്പര സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും, ക്ഷമയുടെയും , രക്ഷയുടെയും സന്ദേശം നൽകുന്നുമുണ്ട്. കുരിശിൽ മരിച്ചവൻ കുരിശു ചുമന്നവൻ നമ്മളോട് പറയുന്നത് ജീവിതത്തിലെ സങ്കടങ്ങൾ എല്ലാം സന്തോഷത്തോടെ സ്വീകരിക്കുവാനും ക്ഷമിക്കുവാനുമാണ് .യേശു കുരിശിൽ മരിച്ചപ്പോൾ സൂര്യൻ ഇരുണ്ടു എന്ന് വചനത്തിൽ പറയുന്നു. മനുഷ്യമനസ്സിലെ ഇരുട്ടിനെ മാറ്റുന്നതിന് വേണ്ടിയാണ് നമ്മുടെ കർത്താവ് നമുക്കുവേണ്ടി സ്വയം മരണം ഏറ്റെടുത്തത്. ദൈവത്തിൻ്റെ സ്നേഹവും കരുണയും പ്രകാശമായി മാറുകയായിരുന്നു. പരിഹസിക്കുന്നവർക്കും പുച്ഛിക്കുന്നവർക്കും മുമ്പിൽ ഒരു പ്രതീക്ഷയുടെ വാഗ്ദാനം നൽകിക്കൊണ്ട് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കുള്ള വഴി തുറക്കുകയായിന്നു യേശുനാഥൻ ചെയ്തത്.

അവഗണനയും ഒറ്റപ്പെടുത്തലും നമ്മുടെ ജീവിതത്തിൽ ഇരുട്ട് പരത്തുമ്പോൾ കൊറോണയും മറ്റു രോഗങ്ങളും പീഡകളും വേദനകൾ സമ്മാനിക്കുമ്പോൾ ആത്മ പരിശോധനയ്ക്ക് ഒരുങ്ങുന്നതിനുള്ള ഒരു അവസരമായി മാറുകയാണ്. കുരിശിലേക്ക് നോക്കി പുതിയ മനുഷ്യനാകുവാനും പരസ്പരം സ്നേഹിക്കുവാനും ഉള്ള ഒരു ചിന്ത നമുക്ക് പങ്കുവയ്ക്കേണ്ടതുണ്ട്. കുരിശ് ഒത്തിരിയേറെ വേദനയാണെങ്കിലും ആ വേദന നിറഞ്ഞ മരണം ജീവിതത്തിൽ വെളിച്ചവും പ്രകാശവുമാണ്. ആരോടും പരാതിയും പരിഭവവും ഇല്ലാതെ എല്ലാം ക്ഷമിക്കുവാനും സഹിക്കാനുമുള്ള ചില ചിന്തകൾ ദുഃഖവെള്ളി നമ്മോട് പറയുന്നുണ്ട്. ദൈവത്തിന് അത്രമാത്രം സ്നേഹമുണ്ടെന്നും സ്നേഹത്തിലൂടെ മാത്രമേ ജീവിതം പ്രകാശപൂരിതമാക്കാൻ കഴിയുകയുള്ളൂ എന്നും വചനം പറയുന്നുണ്ട്. വേദന നിറഞ്ഞ ഒരു മരണം ആരും ഇഷ്ടപ്പെടുന്നില്ലെങ്കിലും യേശുവത് സ്വീകരിക്കുകയായിരുന്നു . ഇടതും വലതും കിടന്ന കള്ളന്മാർക്ക് വേണ്ടി പ്രാർത്ഥിച്ച നല്ല നാഥനാണ് യേശു .

സ്നേഹവും സഹനവും ചേരുമ്പോഴാണ് രക്ഷയുണ്ടാകുന്നത്. കുരിശ് രക്ഷയുടെ അടയാളമായി മാറുകയാണിവിടെ. സ്നേഹത്തോടെ പ്രതീക്ഷയോടെ നമ്മൾ ജീവിക്കുമ്പോഴാണ് രക്ഷ അനുഭവിക്കാൻ കഴിയുക. നമ്മളെ സ്നേഹിച്ചവർക്ക് വേണ്ടി മാത്രമല്ല ചതിച്ചവർക്കും വഞ്ചിച്ചവർക്കും ഒരു പാഠമാണ് യേശുവിൻ്റെ പീഡാസഹനവും മരണവും ഉത്ഥാനവും. സഹോദരനു വേണ്ടി പ്രാർത്ഥിക്കുവാനാണ് യേശു പഠിപ്പിച്ചത്‌ . തകർച്ചകൾ അറിഞ്ഞ ഒരുവനു മാത്രമേ ഉയർപ്പിൻ്റെ സന്തോഷം അനുഭവിക്കാൻ കഴിയൂ.

മിനി സജി കോഴിക്കോട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments