Friday, January 24, 2025
Homeഅമേരിക്ക☘️ ക്രൂശിതൻ ☘️ (കവിത) ✍ബേബി മാത്യു അടിമാലി

☘️ ക്രൂശിതൻ ☘️ (കവിത) ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

എല്ലാവർക്കും എൻ്റെ ഓശാന ഞായർ ആശംസകൾ🙏

ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടുന്നവർ,
നന്മ ചെയ്യുമ്പോഴും വേട്ടയാടപ്പെടുന്നവർ, സത്യം വിളിച്ചു പറയുമ്പോൾ അവഹേളിക്കപ്പെടുന്നവർ അവരുടെല്ലാം പ്രതിനിധിയായി ഈ ഓശാന ഞായറിൽ ഒരു ക്രൂശിതൻ സംസാരിക്കുന്നു നിങ്ങളോട്….🙏

☘️ ക്രൂശിതൻ ☘️ (കവിത)

ഓശാന പാടി പുകഴ്ത്തി നിങ്ങൾ
പിന്നെ കുരിശിൻ്റെ മേലേതറച്ചു എന്നെ
സ്നേഹിച്ചതോ എൻ്റെ തെറ്റ്
സ്നേഹിക്കുവാൻ ഞാൻ പഠിപ്പിച്ചതോ

ദ്രുതമൊടു മുതുകത്ത്
അടികൊണ്ടിരുന്നപ്പൊൾ
വിങ്ങലിൽ ഹൃദയം പിടഞ്ഞിരുന്നു
അടി കൊണ്ടു പുളയവേ
ഗതകാല ചിന്തകൾ
അണപൊട്ടിയൊഴുകിയെൻ
ഹൃത്തടത്തിൽ

വാടി കൊഴിഞ്ഞില്ല
വറുതിതൻ നടുവിലും
പൂത്തുലഞ്ഞിടും
കണിക്കൊന്ന ഞാൻ
അകലുന്ന പകലിൻ്റെ
അവസാന താളമായ്
അലറിക്കരഞ്ഞു
ഞാനന്ത്യനേരം

വിളറിയോരോർമ്മയിൽ
വേവുന്ന ചിന്തകൾ
നിസ്വവർഗ്ഗത്തിൻ്റെ
പരിദേവനം
എത്ര വരിഞ്ഞാലും
പൊട്ടിത്തകരാത്ത
മുറിവിൽനിന്നൊഴുകുന്ന
സ്വരഗംഗ ഞാൻ

അണയാത്ത ദീപമായ്
അറിവിൻ്റെ ജ്വാലയായ്
അരികത്ത് ഞാനുണ്ട്
സ്നേഹിതരേ
ഓശാന പാടി സ്തുതിച്ചില്ലയെങ്കിലും
അപരനെ അറിയാതെ
ക്രൂശിക്കയില്ലെന്ന്
പറയണം കൂട്ടരെ ഇനിയെങ്കിലും

ബേബി മാത്യു അടിമാലി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments