Monday, May 20, 2024
Homeഅമേരിക്കയുവനേതാവ് ജെർമി തോമസ് നാഷണൽ കമ്മിറ്റിയിലേക്ക് യൂത്ത്‌ പ്രതിനിധിയായി മത്സരിക്കുന്നു.

യുവനേതാവ് ജെർമി തോമസ് നാഷണൽ കമ്മിറ്റിയിലേക്ക് യൂത്ത്‌ പ്രതിനിധിയായി മത്സരിക്കുന്നു.

ന്യൂ യോർക്ക്: സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് യൂത്ത്‌ പ്രതിനിധിയായി ലണ്ടൻ ഒന്റാറിയോ മലയാളീ അസോസിയേഷന്റെ സജീവ പ്രവർത്തകനായ ജെർമി തോമസ് മത്സരിക്കുന്നു.

മലയാളീ സ്റ്റുഡന്റ് യൂണിയന്റെ (YUMSA ) മീഡിയ ഡയറക്ടറും , കാനഡയുടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലും സമുഖ്യ പ്രവർത്തനത്തിലും ശോഭിക്കുന്ന ജെർമി തോമസിന്റെ സംഘാടക മിടുക്ക് എടുത്തു പറയേണ്ടുന്നതാണ്. മികച്ച സംഘാടകനെന്നതിലുപരി ദേശീയ തലത്തിലുള്ളഅറിയപ്പെടുന്ന ഒരു സ്പോർട്സ് താരം കൂടിയാണ്. അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് ജെർമി തോമസ് ഫൊക്കാനയിലേക്ക് വരുന്നത് . ഫൊക്കാനയുടെ ഒരു ഭാവി വാഗ്ദാനമാണ് ജെർമി തോമസ് .

ഒരു സ്പോർട്സ് തരാം അണെങ്കിൽ കുടി സഭാ കാര്യത്തിലും ജെർമി തോമസ് ആക്റ്റീവ് ആണ് . ലണ്ടൻ ഒന്റാറിയോയിലെ സേക്രഡ് ക്നായ കാത്തോലിക് ചർച്ചിന്റെ സജീവ പ്രവർത്തകൻ കൂടിയായ ജെർമി ഗ്ലോബൽ ഹെൽത്തിൽ, ബാച്ചിലേഴ്‌സ് ഡിഗ്രിയും നേടിയിട്ടുണ്ട്. പാലായിൽ നിന്നും കാനഡയിലേക്ക് കുടിയേറിയിട്ടുള്ള ഫൊക്കാന നേതാവായ ജോജി തോമസിന്റെയും രേഖ തോമസിന്റെയും മകനാണ്.

അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് ജെർമി തോമസ് നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. സ്വന്തം ജീവിതവും, കരിയറും സാമൂഹ്യപ്രവർത്തനത്തിനായി മാറ്റിവച്ച അതുല്യ പ്രതിഭയാണ് ജെർമി തോമസ്. ജെർമി പ്രവർത്തനങ്ങൾ യുവ തലമുറക്ക് മാതൃകയാണ് .ജെർമി തോമസിന്റെ സംഘടനാ മികവും നേതൃ പാടവവും യുവ നേതാകൾക്ക് മുൻതൂക്കമുള്ള ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ ഒരു വൻ മുതൽ കുട്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

യുവ തലമുറയെ അംഗീകരിക്കുകയും അനുഭവസമ്പത്തും , കഴിവുമുള്ള ചെറുപ്പക്കാരെ മുന്നിൽ നിർത്തി പ്രവർത്തിക്കുവാൻ തയ്യാർ എടുക്കുബോൾ ജെർമി തോമസ് മത്സരം യുവ തലമുറക്ക് കിട്ടുന്ന അംഗീകാരമാണ് . മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. കാനഡയിൽ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ ജെർമി തോമസ്സിന്റെ മത്സരത്തെ പിന്തുണക്കുന്നു . കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന , ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ , അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് ,വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ ,രാജീവ് കുമാരൻ, അഡ്വ. ലതാ മേനോൻ ,ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ , മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിൾ , മനോജ് മാത്യു ,ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ , സിജു സെബാസ്റ്റ്യൻ , ജോർജി വർഗീസ് , സുദീപ് നായർ , സോമൻ സക്കറിയ , ബ്ലെസ്സൺ മാത്യു, ജീമോൻ വർഗീസ്, ജെയിൻ തെരേസ, റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള,ഷാജി സാമുവേൽ, ധീരജ് പ്രസാദ് , ജോസി കാരക്കാട്, ലാജി തോമസ് , ആന്റോ വർക്കി ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്ന സതീശൻ നായർ , ബിജു ജോൺ എന്നിവർ ജെർമി തോമസിന് വിജയാശംസകൾ നേർന്നു.

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments