Friday, July 26, 2024
Homeഅമേരിക്കകോവിഡ്‌ ആയുർദൈർഘ്യം കുറച്ചു: ഡബ്ല്യുഎച്ച്ഒ.

കോവിഡ്‌ ആയുർദൈർഘ്യം കുറച്ചു: ഡബ്ല്യുഎച്ച്ഒ.

ജനീവ; ആയുർദൈർഘ്യം മെച്ചപ്പെടുത്തുന്നതിലെ ഒരു ദശാബ്ദത്തോളം നീണ്ട പുരോഗതി കോവിഡ്‌ ഇല്ലാതാക്കിയതായി ലോക ആരോഗ്യ സംഘടനയുടെ റിപ്പോർട്ട്‌. കോവിഡ് മഹാമാരിക്ക് ശേഷം ആഗോള ആയുര്‍ദൈര്‍ഘ്യം ശരാശരി 1.8 വര്‍ഷം കുറഞ്ഞ് 71.4 വയസ്സിലേക്കെത്തി. ആരോഗ്യത്തോടെയുള്ള ജീവിത കാലയളവ് 61.9 വയസ്സായുംകുറഞ്ഞു–- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും ആയുര്‍ദൈര്‍ഘ്യം മൂന്ന് വര്‍ഷം കുറഞ്ഞു. പടിഞ്ഞാറന്‍ പസഫിക്കില്‍ കുറഞ്ഞത്‌ 0.1 വര്‍ഷം മാത്രം. 2020ല്‍ ആഗോള മരണനിരക്കിന്റെ മൂന്നാമത്തെ ഏറ്റവും വലിയ കാരണമായിരുന്നു കോവിഡ്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments