Saturday, July 27, 2024
Homeഅമേരിക്കസജ്ജമായി സൗദിയുടെ ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍.

സജ്ജമായി സൗദിയുടെ ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍.

റിയാദ്: സജ്ജമായി  രാജ്യത്തിന്റെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍ ഒരുങ്ങുന്നു. 2023 മാര്‍ച്ചില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് റിയാദ് എയര്‍ പ്രഖ്യാപിക്കുന്നത്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള റിയാദ് എയര്‍ രാജ്യത്തെ രണ്ടാമത്തെ ദേശീയ വിമാന കമ്പനിയാണ്.

റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആസ്ഥാനമായാണ് വിമാനം സര്‍വീസ് നടത്തുക. അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ വിമാനം സര്‍വീസ് തുടങ്ങുമെന്ന് കമ്പനി സി.ഇ.ഓ ടോണി ഡഗ്ലസാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനായി 72 ബോയിംഗ് ഡ്രീംലൈന്‍ വിമാനങ്ങള്‍ക്ക് കമ്പനി ഓര്‍ഡറുകള്‍ നല്‍കി. കഴിഞ്ഞ വര്‍ഷമാണ് സൗദി കിരീടാവകാശി റിയാദ് എയര്‍ പ്രഖ്യാപിച്ചത്. കൂടാതെ 2030-തോടെ ലോകത്തിലെ നൂറോളം നഗരങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments