Tuesday, June 24, 2025
Homeഅമേരിക്കയാത്രക്കാർക്ക് 15 കിലോ അധിക ലഗേജ്‌ സൗജന്യമായി അനുവദിച്ച് ഖത്തർ എയർവേയ്‌സ്.

യാത്രക്കാർക്ക് 15 കിലോ അധിക ലഗേജ്‌ സൗജന്യമായി അനുവദിച്ച് ഖത്തർ എയർവേയ്‌സ്.

ദോഹ: ദോഹ- ജിദ്ദ യാത്രക്കാർക്ക് 15 കിലോ അധിക ലഗേജ്‌ സൗജന്യമായി അനുവദിച്ച് ഖത്തർ എയർവേയ്‌സ്. വിശുദ്ധ മാസത്തിൽ ധാരാളം മുസ്‍ലിംകൾ ഉംറ നിർവഹിക്കുന്നതിനാലാണ് അധിക ലഗേജ് അനുവദിച്ചതെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു. ഇതുവഴി ഉംറ കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് സംസം വെള്ളം, ഈന്തപ്പഴം തുടങ്ങിയവ കൂടുതൽ കൊണ്ടുവരാനാകും.

ദോഹയില്‍ നിന്നും ജിദ്ദയിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും അധിക ലഗേജ് അനുവദിക്കും. പ്രതിവാരം ഖത്തർ എയർവേഴ്‌സിന് 35 സര്‍വീസുകളാണ് ജിദ്ദയിലേക്കുള്ളത്. കഴിഞ്ഞ വർഷം റമദാനിൽ 13.5 ദശലക്ഷം യാത്രക്കാരാണ് ദോഹയിൽ നിന്ന് ജിദ്ദയിലെത്തിയത്. ഇത് സര്‍വകാല റെക്കോര്‍ഡായിരുന്നു. ഇത്തവണയും ദോഹയിൽ നിന്ന് ജിദ്ദയിലേക്ക് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ