Saturday, July 27, 2024
Homeലോകവാർത്തസേവനം അവസാനിപ്പിക്കാൻ ഗൂഗിൾ പേ; അമേരിക്കയടക്കം രാജ്യങ്ങളെ ബാധിക്കും.

സേവനം അവസാനിപ്പിക്കാൻ ഗൂഗിൾ പേ; അമേരിക്കയടക്കം രാജ്യങ്ങളെ ബാധിക്കും.

സേവനം അവസാനിപ്പിക്കാൻ ഗൂഗിൾ പേ; അമേരിക്കയടക്കം രാജ്യങ്ങളെ ബാധിക്കും. ഓൺലൈൻ പേയ്മെൻ്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും ജനപ്രിയമായ ആപ്പാണ് ഗൂഗിൾപേ. ഡിജിറ്റൽ ട്രാസാക്ഷനിൽ മുൻപന്തിയിലുള്ള ഗൂഗിൾ പേ ഇപ്പോൾ ചില രാജ്യങ്ങളിൽ സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. അമേരിക്കയടക്കം രാജ്യങ്ങളിൽ ഗൂഗിൾ പേയുടെ സേവനം അവസാനിപ്പിക്കാനാണ് ഗൂഗിളിൻ്റെ തീരുമാനം.

അമേരിക്കയിൽ ഗൂഗിൾ വാലറ്റിനാണ് കൂടുതൽ ഉപയോഗുളളത്. ഇതാണ് ഗൂഗിൾ പേ സേവനം നിർത്താൻ കാരണം. ഗൂഗിൾ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. നാലാം തീയതി വരെ അമേരിക്കയിലെ ഗൂഗിൾ പേ സേവനം ലഭ്യമാകും.

ഗൂഗിൾ പേ സേവനം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഗൂഗിൾ വാലറ്റിലേക്ക് മാറണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഗൂഗിൾ പേയിലെ പേയ്‌മെൻ്റ് സംവിധാനത്തിന് സമാനമാണ് ഗൂഗിൾ വാലറ്റിലെയും പേയ്‌മെൻ്റ് സംവിധാനം. ജൂണിന് ശേഷം ഉപഭോക്താക്കൾക്ക് ഗൂഗിൾ പേയിലൂടെ ട്രാൻസാക്ഷൻ നടത്താൻ കഴിയില്ല. അമേരിക്കയിൽ അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിൾ പേ ഈ രീതിയിൽതന്നെ സേവനം തുടരും.

RELATED ARTICLES

Most Popular

Recent Comments