Friday, September 13, 2024
HomeUS Newsയോനാ നിബി (കവിത - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

യോനാ നിബി (കവിത – എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്

യോനാനിബി കര്‍ത്താവിന്നാജ്ഞ വിട്ടു മടങ്ങാന്‍
തര്‍ശീശാര്‍ന്നാന്‍ കപ്പലു പൂകി നിദ്രയിലാണ്ടു
കൂറ്റന്‍ കാറ്റില്‍ തകരാന്‍ പോയാ നൗകയതിങ്കല്‍
ശാന്തമുറങ്ങും യോനാ ആഴീലെറിയപ്പെട്ടു,
മൂന്നുദിനമൊരു വന്‍ മത്സ്യത്തിന്നുള്ളില്‍ തങ്ങി
മൂന്നാം നാളിലുയിരോടവനെ കരയില്‍ കക്കി,
ക്രിസ്തുവിനോടു സദൃശ്യനായ് യോനാ നിബിയും
ക്രിസ്തന്‍ മരണം, പുനരുത്ഥാനം മൂന്നാം നാളില്‍
അത്ഭുതമോടാ മൂന്നുദിനത്തില്‍ മേവീ നൂനം,
പാരാവാരം വിട്ടു യോനാ നിനുവാ പൂകി
ദുര്‍മാര്‍ഗ്ഗങ്ങള്‍ വിട്ടു ചരിക്കാന്‍ ഭാഷിച്ചാനഥ
പശ്ചാത്താപത്താല്‍ രക്ഷപെടാനായ് യോനാ ചൊല്‍കെ പ്രാര്‍ത്ഥനയോടനുതാപത്താല്‍ നിനുവായാകെ
രട്ടുപുതച്ചുപവാസത്താല്‍ നിര്‍മ്മലരായി.

നിനുവക്കാരുടെ നിലവിളിയിങ്കല്‍ കാരുണ്യം
കനിവാല്‍ കാട്ടി കോപമടക്കിയ കര്‍ത്താവേ,
അനുതാപത്തൊടു കേഴുമ്പോഴെന്‍ പിഴയിങ്കല്‍
നിനുവാ പുരംപോലെന്നില്‍ കൃപചെയ്ക നാഥാ !

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments