Friday, July 26, 2024
HomeUS Newsസാൻ ഫ്രാൻസസിസ്കോ സെൻറ്‌ തോമസ് സിറോ മലബാർ കത്തോലിക്ക ഇടവകയുടെ പുതിയ ദേവാലയം കൂദാശാ ചെയ്തു

സാൻ ഫ്രാൻസസിസ്കോ സെൻറ്‌ തോമസ് സിറോ മലബാർ കത്തോലിക്ക ഇടവകയുടെ പുതിയ ദേവാലയം കൂദാശാ ചെയ്തു

സജൻ മൂലപ്ലാക്കൽ

സാൻ ഫ്രാൻസിസ്കോ സെൻറ്‌ തോമസ് സിറോ മലബാർ കത്തോലിക്ക ഇടവകാംഗങ്ങളുടെ ദീർഘ കാലത്തെ സ്വപ്നമായിരുന്ന വലിയ ഒരു ദേവാലയം, ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്‌ , ബിഷപ്പ് ജേക്കബ് അങ്ങാടിയത് ഇനീ ബിഷപ്പ് മാരുടെയും, ഇടവക വികാരി ഫാദർ ലിഗോരി കട്ടികാരൻ, മുൻ ഇടവക വികാരിമാരായ ഫാദർ കുരിയൻ നെടുവേലിചാലുങ്കൽ, ഫാദർ ജോർജ് ദാനവേലിൽ, ഫാദർ രാജീവ് വലിയവീട്ടിൽ തുടങ്ങിയ പത്തോളം വൈദികരുടെയും സാന്നിദ്ധ്യത്തിൽ സന്നത്യത്തിൽ കൂദാശ്ശ ചെയ്യപ്പെട്ടു . ഇടവകാംഗങ്ങളും സുഹൃത്തുക്കളും അടങ്ങിയ വൻജനാവലി, ചടങ്ങുകൾക്ക് സാക്ഷ്യം നൽകുകയുണ്ടായി .

താലപ്പൊലിയുടെ അകമ്പടിയോടെ ബിഷപ്പ് മാർ ജോയ് ആലപ്പാട്ടിനെയും, ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിനെയും, ഇടവക വികാരിയും, കൈക്കാരൻമാരും, ഇടവകാംഗങ്ങളും ചേർന്ന് സ്വീകരണം നൽകി പള്ളിഅംഗണത്തിലേക്കാനയിച്ചു. തുടർന്ന് കൂദാശ്ശ ചടങ്ങുകൾ ആരംഭിക്കുകയുണ്ടായി .

ഇടവകാംഗങ്ങളുടെ ദീർഘകാലത്തെ പ്രാർത്ഥനയുടെയും പരിശ്രമങ്ങളുടെയും പൂര്ത്തീകരണമായി ലഭിച്ച പുതിയ ദേവാലയം , ഇടവക ജനങ്ങൾക്കുള്ള ക്രിസ്മസ് സമ്മാനമാണെന്നു ബിഷപ്പ് ജോയ് ആലപ്പാട് തന്റെ വചന സന്ദേസ്സത്തിൽ പ്രതിപാദിക്കുകയുണ്ടായി. ഇതിന്റെ

പൂർത്തീകരണത്തിനായി പ്രവർത്തിച്ച എല്ലാവർക്കും, പ്രേത്യേകിച്ചു , ഇടവക വികാരി ഫാദർ ലിഗോരി കട്ടികാരൻ, കൈക്കാരന്മാരായ ടോണി അമ്പലത്തിങ്ങൽ , തങ്കച്ചൻ മാത്യു , സുജിത് ജോസഫ് , അനിൽ അരഞ്ഞാണി എന്നിവരോടൊപ്പം പാരിഷ് കൌൺസിൽ അംഗങ്ങൾ , ബിൽഡിംഗ് കമ്മിറ്റി മെംബേർസ് എന്നിവർക്കും ഉള്ള പ്രത്യേക അഭിനന്ദനങ്ങളും പിതാവ് തന്റെ സന്ദേശത്തിൽ അറിയിക്കുകയുണ്ടായി.

കുദാശാ കർമ്മങ്ങൾക്ക് ശേഷം ചേർന്ന പൊതു സമ്മേളനത്തിൽ, ഫ്രീമൗണ്ട് സിറ്റി മേയർ ലില്ലി മെയ് , വൈസ് മേയർ രാജ് സെൽവൻ, പ്ലാനിംഗ് കമ്മീഷൻ ബെൻ ലീ തുടങ്ങിയ സിറ്റി ഒഫീഷ്യൽസ്, ആശംസകൾ അറിയിച്ചു. സെൻറ്‌ തോമസ് സിറോ മലബാർ കമ്മ്യൂണിറ്റിയെ വളരെ സ്നേഹത്തോടും ആദരവോടും കൂടെ ഫ്രീമോണ്ട് സിറ്റിയിലേക്ക് സ്വാഗതം ചെയ്യുന്നതായി, ഫ്രീമോണ്ട് സിറ്റി കോൺസിലിന്റെ പ്രശംസ പത്രം കൈമാറിക്കൊണ്ട് മേയർ ലീ പ്രതിപാദിച്ചു. കുദാശായിൽ പങ്കെടുത്ത എല്ലാവർക്കും സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.

മുൻ കൈക്കാരന്മാരായ സജി കുരിസ്സുമ്മൂട്ടിൽ , ലെബോൺ കല്ലറയ്ക്കൽ , പ്രവീൺ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ആണ് , പുതിയ പള്ളി കണ്ടെത്തുവാനുള്ള പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചത് . മുൻ കൈക്കാരനായ ജോൺ കണിയാം പറമ്പിലിന്റെ നേതൃത്യത്തിലുള്ള ഒരു വലിയ ടീം , മനോഹരമായ അൾത്താര നിർമ്മിക്കുന്നതിലും , ഏറ്റവും ഭംഗിയായി പള്ളി അങ്കണം ഒരുക്കുന്നതിലും പ്രവർത്തിക്കുകയുണ്ടായി. ജീൻ ജോർജിന്റെ നേതൃത്വത്തിലുള്ള വോളുന്റ്റെർസ് ഗ്രൂപ്പ് ആഴ്ചകളോളം നടത്തിയ കഠിനാദ്ധ്യാനമാണ് എല്ലാകാര്യങ്ങളും ചുരുങ്ങിയ സമയത്തിൽ ഒരുക്കുവാൻ സാധിച്ചത്.

2001 ഇൽ ഫാദർ ജിമ്മി തൊട്ടപള്ളിയാണ് , സാൻ ഫ്രാൻസിസ്കോ സെൻറ്‌ തോമസ് മിഷന് തുടക്കം കുറിച്ചത് , തുടർന്ന് 2007 ഇൽ ഫാദർ കുരിയൻ നെടുവേലിചാലുങ്കൽ വികാരിയായി, ആദ്യ ദേവാലയം മിൽപിറ്റസ്സിൽ , ബിഷപ്പ് ജേക്കബ് അങ്ങാടിയത് കൂദാശാ ചെയ്ത ത്തോടെ സാൻ ഫ്രാൻസിസ്കോ സെൻറ്‌ തോമസ് ഇടവകയായി ഉയർത്തപ്പെട്ടു. ഇപ്പോൾ കൂടുതൽ സ്ഥലസൗകര്യങ്ങൾ ഉള്ള പുതിയ ദേവാലയം ലഭിച്ച സന്തോഷത്തിലാണ് ഇടവകാംഗങ്ങൾ.

Reported By : സജൻ മൂലപ്ലാക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments