Thursday, December 26, 2024
HomeUS Newsഉച്ചത്തിലുള്ള കൂർക്കംവലിയുടെ പേരിലുണ്ടായ വഴക്കിനെത്തുടർന്ന് അയൽവാസിയെ കൊലപ്പെടുത്തി

ഉച്ചത്തിലുള്ള കൂർക്കംവലിയുടെ പേരിലുണ്ടായ വഴക്കിനെത്തുടർന്ന് അയൽവാസിയെ കൊലപ്പെടുത്തി

റിപ്പോർട്ട്: നിഷ എലിസബത്ത് ജോർജ്

ഹാറ്റ്‌ബോറോ, പെൻ‌സിൽ‌വാനിയ – പെൻ‌സിൽ‌വാനിയയിലെ മോണ്ട്‌ഗോമറി കൗണ്ടിയിലെ ഒരു മനുഷ്യൻ, കുറ്റാരോപിതനായ മനുഷ്യന്റെ ഉച്ചത്തിലുള്ള കൂർക്കംവലി അവരുടെ വീടുകളെ ബന്ധിപ്പിക്കുന്ന ഭിത്തിക്കുള്ളിൽകൂടി കേൾക്കുന്നതിനെച്ചൊല്ലി പണ്ടേ വഴക്കിട്ടിരുന്ന അയൽക്കാരനായ റോബർട്ട് വാലസ് (62)നെ കുത്തിക്കൊന്ന ക്രിസ്റ്റഫർ ജെയിംസ് കേസി (55) യ്ക്കെതിരെ കുറ്റം ചുമത്തിയതായി അധികൃതർ അറിയിച്ചു.

കേസിയുടെ 911 കോളിനോട് പ്രതികരിച്ച്‌ സ്ഥലത്തെത്തിയ പോലീസ് നടത്തിയ തിരച്ചിലിൽ കുത്തേറ്റയുടൻ പ്രാണരക്ഷാർദ്ധം ഓടിയ വാലസിനെ കുത്തേറ്റ വീട്ടിൽ നിന്ന് 50 അടി (15 മീറ്റർ) ദൂരെനിന്നും കണ്ടെത്തി. പിന്നീട് ആശുപത്രിയിൽ വച്ച് മരിച്ചു. നിരവധി തവണ കുത്തേറ്റതായി കൊറോണർ കണ്ടെത്തി.

മതേർഡ് ഡിഗ്രി കൊലപാതകം, നരഹത്യ, കുറ്റകൃത്യത്തിനുള്ള ഉപകരണങ്ങൾ കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളാണ് കേസിക്കെതിരെ ചുമത്തിയിരിക്കുന്നത്. 1 മില്യൺ ഡോളർ ജാമ്യത്തിൽ വെള്ളിയാഴ്ച ജയിലിലായി.

റിപ്പോർട്ട്: നിഷ എലിസബത്ത് ജോർജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments