Saturday, June 21, 2025
HomeUS Newsഹൂസ്റ്റൺ എക്യൂമെനിക്കൽ ക്രിസ്ത്യൻ കമ്മ്യൂണിറ്റിക്ക് നവനേതൃത്വം : ഫാ.ഡോ ഐസക് ബി. പ്രകാശ് പ്രസിഡണ്ട്.

ഹൂസ്റ്റൺ എക്യൂമെനിക്കൽ ക്രിസ്ത്യൻ കമ്മ്യൂണിറ്റിക്ക് നവനേതൃത്വം : ഫാ.ഡോ ഐസക് ബി. പ്രകാശ് പ്രസിഡണ്ട്.

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ചർച്ചസ് ഓഫ് ഹുസ്റ്റൺ (ഐസിഇസിഎച്ച്‌) 2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ
തെരഞ്ഞെടുത്തു.

ഡിസംബർ 14 നു വ്യാഴാഴ്ച സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ] ദേവാലയത്തിൽ വച്ച് നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡണ്ട് റവ. ഫാ. ജെക്കു സഖറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ആൻസി ശാമുവേൽ സ്വാഗതവും ട്രഷറർ രാജൻ അങ്ങാടിയിൽ നന്ദിയും അറിയിച്ചു.

ഭാരവാഹികൾ: പ്രസിഡന്റ്‌ റവ. ഫാ. ഡോ. ഐസക് ബി പ്രകാശ്‌, വൈസ് പ്രസിഡന്റ്‌ റവ.ഫാ.രാജേഷ്‌ ജോൺ, സെക്രട്ടറി റെജി ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ , പ്രോഗ്രാം കോർഡിനേറ്റർ സിമി തോമസ്, യൂത്ത് കോർഡിനേറ്റർ റവ. സോനു വറുഗീസ് , പബ്ലിക്‌ റിലേഷൻസ്‌ – ജോൺസൻ ഉമ്മൻ, സ്പോർട്സ് കൺവീനർ റവ. ഫാ. ജെക്കു സഖറിയാ, വോളന്റീയർ ക്യാപ്റ്റൻമാർ ജോൺസൻ വറുഗീസ്, ഷീജ വറുഗീസ്, ഓഡിറ്റർ എബ്രഹാം തോമസ്.

കമ്മിറ്റിയംഗങ്ങൾ ഡോ. അന്ന ഫിലിപ്പ് , ബിജു ചാലക്കൽ, ജതിഷ്, സ്പോർട്സ് കമ്മിറ്റിയംഗങ്ങൾ റജി കോട്ടയം, നൈനാൻ വീട്ടിനാൽ, ബിനു രാജൻ, ബിജു എബ്രഹാം, തോമസ്‌ കുട്ടി വൈക്കത്തുശ്ശേരിൽ; .ഗായകസംഘം കോർഡിനേറ്റർ ഡോ. അന്ന ഫിലിപ്പ്, റവ. ഫാ. ജോണിക്കുട്ടി ജോർജ് പുളിശ്ശേരിൽ എന്നിവരെ തെരഞ്ഞെടുത്തു.

ജനുവരി 1 നു തിങ്കളാഴ്ച വൈകുന്നേരം 4 മുതൽ 42 മത് ക്രിസ്മസ് ആഘോഷവും അതിനോടനുബന്ധിച്ചു വിവിധ ഇടവകകളെ പങ്കെടുപ്പിച്ച് 2 മത് ക്രിസ്മസ് കരോൾ മത്സരവും ഉണ്ടായിരിക്കുന്നതാണെന്നു ഭാരവാഹികൾ അറിയിച്ചു. സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ ആഡിറ്റോറിയത്തിലാണ് ഈ വർഷത്തെ ക്രിസ്മസ് ആഘോഷ പരിപാടികൾ.

ജീമോൻ റാന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ