Saturday, December 28, 2024
Homeകഥ/കവിതവയനാടിന്റെ വേദനകൾ (കവിത) ✍ റവ. ഡീക്കൺ ഡോ.ടോണി മേതല

വയനാടിന്റെ വേദനകൾ (കവിത) ✍ റവ. ഡീക്കൺ ഡോ.ടോണി മേതല

റവ. ഡീക്കൺ ഡോ.ടോണി മേതല

വേദനനിറഞ്ഞൊരു വയനാട് ഗ്രാമത്തിൽ
മുറികൂടാത്തൊരു തീരാനാമ്പരം
ചോരയുടെ ഗന്ധം ചാലിച്ചമണ്ണിൽ
ഇനിയെന്നുതെളിയും പൂർവ്വകാലങ്ങൾ

സമ്പാദ്യമെല്ലാം ഇട്ടേച്ച് പോവണം
സ്വന്തമായതെല്ലാം നമ്മെയും വിട്ടിടും
പെട്ടന്നൊരുനാളിൽ വന്നിടും കഷ്ടത
തിട്ടമായി നഷ്ടമായിടും ജീവനും

ചേതനയറ്റൊരു മൃതശരീരത്തിൽ
മാറ്റം വരുത്തിടും പ്രകൃതി കൃത്യമായി
മണ്ണോടുമണ്ണ് ലയിച്ചിടും നിർണ്ണയം
മായ മായ സർവ്വവും മായയായി

നാൽകവലകൾ പാലങ്ങൾ പാതകൾ
തോടുകൾ പാർപ്പിടവ്യാപാരസമുച്ചയം
കുടിലുകൾ പീഠങ്ങൾ ധനികനും ദരിദ്രനും
എല്ലാം ഒലിച്ചുപോയി ചരിത്രനാളുകൾ

വിയർപ്പിൻ്റെ ഗന്ധം മാറാത്തമണ്ണും
വിലാപമത്രയും മാറാത്ത പെണ്ണും
സ്വ‌പ്നങ്ങളെല്ലാം തകർന്ന ബാല്യവും
മനസ്സിൻ താളം തെറ്റിയകുട്ടരും

അന്നവും വസ്ത്രവും വെള്ളവും ശയ്യയും
ഇല്ലാതെ ഓടുന്ന മനുഷ്യകോലങ്ങളും
ആടയും പണവും വളർത്തുമൃഗങ്ങളും
നഷ്ടമായി ഈ മണ്ണിൽ ഓർക്കുകിൽ നൊമ്പരം

മുണ്ടകൈ ചൂരൽമല മേപ്പാടി
ഇരുവഞ്ചിപ്പുഴ പുഞ്ചിരിവട്ടവും
വെള്ളരിമലകളും എല്ലാം തകർന്നു
ഇനി ഓർമ്മയായി മായാത്തനൊമ്പരവും

റവ. ഡീക്കൺ ഡോ.ടോണി മേതല ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments