കമ്ബം: കമ്ബം പട്ടണത്തെ മുള്‍മുനയില്‍ നിര്‍ത്തിയ അരിക്കൊമ്ബൻ ഒടുവില്‍ കാട്ടിലേക്ക് മടങ്ങി. കൂതനാച്ചി റിസര്‍വ് വനത്തിലേക്കാണ് ആന കടന്നത്.
നിലവില്‍ വനാതിര്‍ത്തിയില്‍നിന്ന് ഒരു കിലോമീറ്ററോളം ഉള്ളിലാണ് ആനയുള്ളത് എന്നാണ് ജി.പി.എസ് കോളറില്‍നിന്ന് ലഭിക്കുന്ന വിവരം. കൂതനാച്ചിയില്‍നിന്ന് മേഘമലൈ കടുവാ സങ്കേതത്തിലേക്കാണ് ആന നീങ്ങുന്നത് എന്നാണ് സൂചന.
വനത്തിനുള്ളിലേക്ക് ആന മടങ്ങിയെങ്കിലും തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്. നിരീക്ഷണത്തിനായി വി.എച്ച്.എഫ് ആന്റിന ഉള്‍പ്പെടെ ഇവിടേക്ക് എത്തിച്ചിട്ടുണ്ട്.
നിയമവിരുദ്ധമായതിനാല്‍ കാട്ടില്‍വെച്ച് ആനയെ മയക്കുവെടിവെക്കില്ല. അരിക്കൊമ്ബൻ കാടിറങ്ങി വീണ്ടും ജനവാസമേഖലയിലേക്ക് തിരിച്ചെത്തിയാല്‍ മാത്രമേ മയക്കുവെടി വെക്കാനുള്ള ദൗത്യം ആരംഭിക്കുകയുള്ളൂ.