Friday, December 12, 2025
Homeഇന്ത്യമുംബൈ ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ ഭീകരൻ ഹാഫിസ് അബ്ദുൾ റഹ്മാൻ മക്കി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മുംബൈ ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ ഭീകരൻ ഹാഫിസ് അബ്ദുൾ റഹ്മാൻ മക്കി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ന്യൂഡൽഹി : 26/11 മുംബൈ ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിൻ്റെ ഭാര്യാസഹോദരനും നിരോധിത സംഘടനയായ ജമാഅത്ത് ഉദ് ദവയുടെ (ജെയുഡി) നേതാവുമായ ഹാഫിസ് അബ്ദുൾ റഹ്മാൻ മക്കി ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച ലാഹോറിൽ മരിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ അസുഖ ബാധിതനായ മക്കിയെ കടുത്ത പ്രമേഹത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ ഹൃദയാഘാതം ഉണ്ടായെന്നും മരിച്ചെന്നും അധികൃതർ അറിയിച്ചു.

2020-ൽ, തീവ്രവാദ വിരുദ്ധ കോടതി മക്കിക്ക് തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയതിന് ആറ് മാസത്തെ തടവ് ശിക്ഷ നൽകിയിരുന്നു. 2023 ജനുവരിയിൽ യുഎൻസിഎസ് അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ജെയുഡിയുടെ പ്രവർത്തനങ്ങളുടെ മറവിൽ ഫണ്ട് ശേഖരണത്തിലും തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും മക്കി നിർണായക പങ്കുവഹിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് നടപടി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com