Friday, July 26, 2024
Homeകഥ/കവിതസഹയാത്രിക (കവിത) ✍വല്ലി

സഹയാത്രിക (കവിത) ✍വല്ലി

നിലാവേ എനിക്ക്
നിന്നോടെന്തെന്നറിയാത്തൊരിഷ്ടം
നൊമ്പരമേറും മനസ്സുമായി ഞാൻ
നിൽക്കേ
എന്നടുത്തെത്തി നീ എൻ
പ്രിയസഖിയെ
പോൽ
എങ്ങുനിന്നോ ഒരു രാക്കിളി പാടുന്നു
രാവെന്നറിയാതെ നിൻ നിറശോഭയിൽ
ഈ നിലാപാലാഴിയിൽ മുങ്ങി ഞാൻ
നിൽക്കുമ്പോൾ
മാറിയോ അന്നത്തെ
പാവാടക്കാരിയായ്
ഈ നീലരാവിൽ
കാത്തുനിൽക്കുന്നിതാ
വിടരാൻ കൊതിക്കും ഈ
നിശാഗന്ധികൾ
മോഹിക്കുന്നിന്നു ഞാൻ
ഒരു നിശാഗന്ധിയായി
തീരുവാൻ നിന്റെയീ സ്നേഹ
നിലാവത്ത്
സ്വീകരിച്ചിടുമോ എന്നെ നിൻ
കൈകളാൽ
ഒപ്പം നടക്കുമെൻ സഹയാത്രികേ….

വല്ലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments