Friday, July 26, 2024
Homeകഥ/കവിതകോടിയേറ്റം (കവിത) ✍ഡോ. ജയദേവൻ

കോടിയേറ്റം (കവിത) ✍ഡോ. ജയദേവൻ

✍ഡോ. ജയദേവൻ

ആകാശതാരം പഴുത്തുതുടുത്തു നൽ-
പ്പാകമായോരു ഫലം കണക്കേ,
കാലത്തു വന്നുദിച്ചീടുന്നു കാഞ്ചന-
ത്താലത്തിലൂഴിയിൽ വെട്ടമേകാൻ..

ഭൂലോകമൊറ്റയ്ക്കു പോറ്റുന്ന നിന്നുടെ
നാലകത്തിൽ കൊടിയേറിടുമ്പോൾ,
രാ മറഞ്ഞീടും പ്രഭാതവും വന്നിടും
തൂമയേറും ആലവട്ടമേന്തീ..

ആളുന്ന തീപ്പട്ടുടുത്താദിതൊട്ടു നീ
നീളേ വെളിച്ചം ചൊരിഞ്ഞിടാനായ്,
ആഴമേറും സ്നേഹവായ്പ്പോടെ
കാലാടി-
വീഴാതെ നില്ക്കും ത്രിസന്ധ്യയോളം..

താരാഗണങ്ങളും ജീവജാലങ്ങളും
ആരാധിച്ചീടുന്ന ദിവ്യമൂർത്തേ,
നീയെൻ്റെ
ജന്മനാളോർത്തറിഞ്ഞേകണം
ആയുരാരോഗ്യ സൗഭാഗ്യമെല്ലാം..

കാലത്രയം നിത്യസത്യകേദാരമായ്
പാലിക്കുവാനായുദിച്ചിടുമ്പോൾ,
നേരോടെ നിന്നിലുണ്ടായിടും
പൊന്നൊളി
പാരിനും നല്കണം നാൾക്കുനാളും…

✍ഡോ: ജയദേവൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments