Friday, May 3, 2024
Homeകായികംകൈയിലിരുന്ന മത്സരം അവസാന നിമിഷം തുലച്ചു; ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്ത്.

കൈയിലിരുന്ന മത്സരം അവസാന നിമിഷം തുലച്ചു; ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്ത്.

ഭുവനേശ്വര്‍: നന്നായി കളിച്ച് അവസാനം കളിതുലയ്ക്കുന്ന പതിവ് തുടര്‍ന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ സെമി കാണാതെ പുറത്ത്. പ്രധാന താരങ്ങളുടെ അഭാവത്തില്‍ ഒഡിഷ എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരത്തില്‍ നിശ്ചിത സമയത്തിന് മൂന്ന് മിനിറ്റ് മുമ്പുവരെ മികച്ച കളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സ് പിന്നീട് കളി കൈവിടുകയായിരുന്നു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി.

67-ാം മിനിറ്റില്‍ ഫെദോര്‍ ചെര്‍നിച്ചിലൂടെ മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സിനെതിരേ ഡീഗോ മൗറീസിയോ (87′), ഐസക്ക് (98′) എന്നിവരിലൂടെ സ്‌കോര്‍ ചെയ്ത ഒഡിഷ ജയവുമായി മടങ്ങുകയായിരുന്നു. സെമിയില്‍ മോഹന്‍ ബഗാനാണ് ഒഡിഷയുടെ എതിരാളികള്‍.

ബ്ലാസ്റ്റേഴ്‌സിനായി സന്ദീപ് സിങ്, മാര്‍ക്കോ ലെസ്‌കോവിച്ച്, മിലോസ് ഡ്രിന്‍സിച്ച്, ഹോര്‍മിപാം എന്നിവര്‍ പ്രതിരോധത്തിലും ദയ്‌സുകെ സകായ്, ഫ്രെഡി, വിബിന്‍ മോഹന്‍, സൗരവ് മണ്ഡല്‍ എന്നിവര്‍ മധ്യനിരയിലും മുഹമ്മദ് ഐമനും ഫെദോര്‍ ചെര്‍നിച്ചും മുന്നേറ്റത്തിലും അണിനിരന്നു. ലാറ ശര്‍മയായിരുന്നു ബാറിന് കീഴില്‍.

കളിയുടെ തുടക്കത്തില്‍ പന്തടക്കത്തിലും പാസിങ്ങിലും മികവ് പുലര്‍ത്തിയ ബ്ലാസ്റ്റേഴ്‌സ് ആത്മവിശ്വാസത്തോടെ തന്നെയാണ് തുടങ്ങിയത്. എന്നാല്‍ ആദ്യ 10 മിനിറ്റിന് ശേഷം ഒഡിഷ കളിയില്‍ താളം കണ്ടെത്തി. 13-ാം മിനിറ്റില്‍ ഒരു കോര്‍ണറില്‍ നിന്നുള്ള അഹമ്മദ് ജാഹുവിന്റെ ഹെഡര്‍ പുറത്തേക്ക് പോയി. പിന്നാലെ 18-ാം മിനിറ്റില്‍ മികച്ചൊരു സേവിലൂടെ ലാറ ശര്‍മ ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷയ്‌ക്കെത്തി.

തുടര്‍ന്ന് 27-ാം മിനിറ്റില്‍ സ്‌റ്റേഡിയം ഏറ്റവും മോശം റഫറിയിങ്ങിനും സാക്ഷിയായി. കോര്‍ണര്‍ എടുത്ത ശേഷം കോര്‍ണര്‍ ഫ്‌ളാഗിനടുത്ത് ഓഫ് സൈഡ് പൊസിഷനില്‍ നിന്ന് പന്ത് സ്വീകരിച്ച് അഹമ്മദ് ജാഹു നല്‍കിയ പാസ് ഓഫ് സൈഡ് പൊസിഷനിലായിരുന്ന മുര്‍ത്താത ഫാള്‍ ബാക്ക് ഹീലിലൂടെ വലയിലാക്കി. റഫറി ഗോള്‍ അനുവദിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പ്രതിഷേധവുമായെത്തി. തുടര്‍ന്ന് ലൈന്‍ റഫറിയുമായി ചര്‍ച്ച ചെയ്ത് മുഖ്യ റഫറി ഗോള്‍ പിന്‍വലിക്കുകയായിരുന്നു. ഒന്നിലേറെ ഒഡിഷ താരങ്ങള്‍ ഓഫ്‌സൈഡായിരുന്നപ്പോഴാണ് ഫാള്‍ പന്ത് വലയിലെത്തിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments