Saturday, November 2, 2024
Homeകായികംഐ ലീഗ്; വിജയവഴിയില്‍ തിരിച്ചെത്തി ഗോകുലം കേരള, ഐസ്വാൾ എഫ്‌സിയെ തോല്‍പ്പിച്ചു.

ഐ ലീഗ്; വിജയവഴിയില്‍ തിരിച്ചെത്തി ഗോകുലം കേരള, ഐസ്വാൾ എഫ്‌സിയെ തോല്‍പ്പിച്ചു.

ആവേശപ്പോരാട്ടത്തിൽ ഐസ്വാൾ എഫ്സിയെ കീഴടക്കി ഗോകുലം കേരള എഫ്സി . കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഐസ്വാൾ എഫ് സിയെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഗോകുലം പരാജയപ്പെടുത്തിയത്.

രണ്ടു തോൽവികൾക്കും ഒരു സമനിലയ്ക്കും ശേഷം ഗോകുലം കേരള എഫ്സി വിജയ വഴിയിൽ തിരിച്ചെത്തുകയായിരുന്നു. ഐസ്വാളാണ് ആദ്യം മുന്നിലെത്തിയത്. 20-ാം മിനിറ്റിലായിരുന്നു ഗോൾ. 29-ാം മിനിറ്റിൽ ഗോകുലം ഒപ്പമെത്തി. മതിജ ബബോവിച്ചിൻ്റെ ബൂട്ടിൽ നിന്നാണ് ഗോൾ പിറന്നത്. 43-ാം മിനിറ്റിൽ നിക്കോളയുടെ ഗോളിലൂടെ ആതിഥേയർ മുന്നിലെത്തിയെങ്കിലും രണ്ടു മിനിറ്റ് മാത്രമേ ആ സന്തോഷത്തിന് ആയുസുണ്ടായിരുന്നുള്ളൂ.

സ്ട്രൈക്കർ റിൻസ്വാലയിലൂടെ ഐസ്വാൾ സമനില പിടിച്ചു.ആദ്യ പകുതി 2 -2 ലാണ് കലാശിച്ചത്.
രണ്ടാം പകുതിയിൽ 64-ാം മിനിറ്റിൽ മതിജ ബബോവിച്ചും 69-ാം മിനിറ്റിൽ പിറ്റു വിയരയും ഗോകുലത്തിനായി ലക്ഷ്യം കണ്ടു. 84-ാം മിനിറ്റിൽ റിൻസ്വാല തന്നെയാണ് ഐസ്വാളിനായി ഗോൾ നേടിയത്. 4 മത്സരങ്ങൾ ശേഷിക്കെ 36 പോയിൻ്റുമായി നിലവിൽ രണ്ടാം സ്ഥാനത്താണ് ഗോകുലം കേരള എഫ്സി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments