Saturday, May 4, 2024
Homeസ്പെഷ്യൽവാക്കിന്റെ രാജപാത (6) ✍സരസൻ എടവനക്കാട്

വാക്കിന്റെ രാജപാത (6) ✍സരസൻ എടവനക്കാട്

സരസൻ എടവനക്കാട്

1 മര്യാദ

തനി മലയാള പദമെന്ന് പലരും ധരിച്ചേക്കാം. സാധാരണജീവിതത്തിലെ പല മുഹൂർത്തങ്ങളിലും വാമൊഴിയിൽ നൃത്തക്കലവി നടത്തുന്ന അതിസാധാരണത്വമുള്ള ഈ പദത്തിന്റെ അർത്ഥമെന്ത്?????

മര്യാദ= അതിര് !!!!!

“നല്ല മര്യാദ,മര്യാദക്കാരൻ ,” മര്യാദയ്ക്ക് തരുകയാണ് നല്ലത്, മര്യാദാരാമൻ, മര്യാദാപുരുഷോത്തമൻ, മാനം മര്യാദയ്ക്ക് കഴിയുന്നോർ……. തുടങ്ങി ഉദാഹരണങ്ങളുടെ ഘോഷയാത്ര കാണാനാവും.

64 ഗുണങ്ങളുള്ള ഒരു ധർമ്മ മൂർത്തിയെ ശ്രീരാമനിലൂടെ അവതരിപ്പിക്കുന്ന കാവ്യമാണ് രാമായണം.

മകൻ/മകൾ /അച്ഛനോട്/അമ്മയോട്/ സഹോദരനോട്/ അന്യരോട് എങ്ങനെ പെരുമാറണം?

വിയോജിപ്പോ വിമർശനമോ നടത്തുമ്പോൾ നോക്കും
വാക്കും ആംഗ്യവുമൊക്കെ ഏത് അതിരു വരെ കാണിക്കണം ?

ജീവിതത്തിൽ ഏതു മുഹൂർത്തത്തിനും മര്യാദ കാട്ടേണ്ടതുണ്ട്.മര്യാദയുടെ അളവ് അനുസരിച്ചാണ് ജീവിത വിജയം നിലക്കൊള്ളുന്നത്.

2 സഹോദരൻ/ സഹോദരി

സഹ ഉദര: സഹോദര

സഹ = കൂടെ, ഒരുമിച്ച്… ഉദരം = വയർ

ഒരമ്മയുടെ ഉദരത്തിൽ നിന്നും ജനിച്ചവരെ സഹോദരങ്ങൾ എന്നു പറയുന്നു.

( അച്ഛനും പ്രസവിക്കാനാവും .അവിടെയും ഈ അർത്ഥം ചേരും )

കൂടെ പിറന്നവർ ,കൂടപ്പിറപ്പുകൾ എന്ന് മലയാളം.

സഹ > പ്രവർത്തകർ

> നടൻ

> കരണം

ഭർത്താവ് നടത്തുന്ന ധർമ്മാനുഷ്ഠാനത്തിൽ കൂടെ നിന്നു സഹായിക്കുന്നവൾ സഹധർമ്മിണി

( എന്തു നല്ല കാഴ്ചപ്പാട്!!)

” സഹധർമ്മശ്ചര്യതാം”

( ഒരുമിച്ച് ധർമ്മം അനുഷ്ഠിക്കാം)

എന്ന അർത്ഥവത്തായ മന്ത്രമാണ് വിവാഹവേളയിൽ ചൊല്ലാറുള്ളത്.

സാഹോദര്യമേ വിജയിപ്പുതാക…..

3 വാനരൻ

നരൻ = മനുഷ്യൻ

വാ നര: മനുഷ്യനോ എന്നു സംശയം തോന്നുന്നത് = കുരങ്ങ്.

കുരങ്ങിന്റെ രൂപം ,ഭാവം , ചേഷ്ടകൾ ,
ഇളി

( മനുഷ്യർക്കു മാത്രമേ ചിരിക്കാൻ കഴിയൂ !!!)

തുടങ്ങിയവയൊക്കെ കാണുമ്പോൾ മനുഷ്യനോ എന്നു തോന്നുന്നതു കൊണ്ടാണ് വാനരൻ എന്ന പദം ഉണ്ടായിട്ടുള്ളത്.

മനുഷ്യന്റെ പൂർവികൻ വാനരനാണാണെന്ന കാഴ്ചപ്പാട് ശാസ്ത്രജ്ഞർക്കുണ്ട്.

ഇന്നത്തെ വാനരർക്കും മനുഷ്യർക്കും ഇടയിലുണ്ടായിരുന്നു എന്ന് സന്ദേഹിക്കപ്പെടുന്ന ജീവിയുടെ ശേഷിപ്പുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ !!!!!

Who is that missing link ???

‘ വാനരന്മാർ എന്തറിയുന്നു വിഭോ …

(തിരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ്. ഒരേ അർത്ഥത്തിൽ മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്.

election എന്ന അർത്ഥത്തിൽ തിരഞ്ഞെടുപ്പ് എന്നു വേണം.

Selection എന്ന അർത്ഥത്തിൽ തെരഞ്ഞെടുപ്പ് എന്നും.

ഞാൻ പത്തു പുസ്തകം തെരഞ്ഞെടുത്തു, ഭാര്യയ്ക്ക് വിലയേറിയ സാരികൾ തെരഞ്ഞെടുത്തു…..

…….തിരഞ്ഞെടുപ്പിൽ നിങ്ങളുടെ ഇഷ്ട സ്ഥാർത്ഥിയെ തിരഞ്ഞെടുക്കൂ……

സരസൻ എടവനക്കാട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments