Saturday, July 27, 2024
Homeസ്പെഷ്യൽബൈജു തെക്കുംപുറത്ത് എഴുതുന്ന.. " സ്നേഹ സന്ദേശം "

ബൈജു തെക്കുംപുറത്ത് എഴുതുന്ന.. ” സ്നേഹ സന്ദേശം “

ബൈജു തെക്കുംപുറത്ത്

സ്നേഹ സന്ദേശം
💚💚💚💚💚💚

” വന്നെത്തി വീണ്ടുമാ
പൊൻപുലരി..
വരവേൽക്കാം
ഒരുമിച്ച് സ്നേഹമായി”

ശുഭദിനം..
🍀🍀🍀

“If you look at what you have in life, you’ll always have more. If you look at what you don’t have in life, you’ll never have enough” – Oprah Winfre

“ജീവിതത്തിൽ എന്തെല്ലാം ഉണ്ട് എന്ന് നിങ്ങൾ നോക്കുകയാണെങ്കിൽ, എല്ലായ്പ്പോഴും കൂടുതൽ ഉണ്ടാകും. ജീവിതത്തിൽ എന്താണ് ഇല്ലാത്തത് എന്ന് നോക്കിയാൽ നിങ്ങൾക്ക് ഉള്ളത് ഒരിക്കലും മതിയാകാതെ വരും ”

ജീവിതത്തോടുള്ള സമീപനം എപ്രകാരമായിരിക്കണം എന്നതിനെക്കുറിച്ചുള്ള പ്രശസ്തമായ ഉദ്ധരണി.

🌿 “സംതൃപ്തമായ ഒരു ജീവിതത്തിന് ഉടമയായിരിക്കുക.. ഇപ്പോഴുള്ളതിൽ തൃപ്തനല്ലെങ്കിൽ., ഇന്നത്തെ ജീവിതത്തെ സന്തോഷത്തോടെ കാണാനാവുന്നില്ലെങ്കിൽ., എന്ത് തന്നെ ലഭിച്ചാലും അപ്പോഴും മറ്റെന്തോ തേടുകയാവും ഇന്നത്തെ ജീവിതത്തെ പഴിക്കുന്നവർ..!!

പുരാതന ഗ്രീക്ക് സാഹിത്യകാരനും സാരോപദേശ കഥകൾ കൊണ്ട് തളർന്ന മനസ്സുകൾക്ക് എക്കാലവും പ്രചോദനവുമായ ഈസോപ്പ് തൻ്റെ “വൃദ്ധനായ മരം വെട്ടുകാരൻ “എന്ന കഥയിലൂടെ നൽകുന്നതും ഈ സന്ദേശമാണ്..

രസകരവും ചിന്തനീയവുമായ ആ കഥ ഇങ്ങനെ.,

” വൃദ്ധനായ മരംവെട്ടുകാരൻ തന്റെ വിറകുകെട്ട് വില്പനക്കായി പട്ടണത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. തളർന്നപ്പോൾ അയാൾ വഴിയരികിൽ വിശ്രമിക്കാനായി തന്റെ ചുമലിലുള്ള വിറകിൻ കെട്ട് താഴേക്ക് ഇറക്കി.

ക്ഷീണം കൊണ്ട് പരവശനായ വൃദ്ധൻ പറഞ്ഞു.

“മരണം ഒന്നു വന്നു കിട്ടിയിരുന്നെങ്കിൽ..”

ഉടൻ തന്നെ മരണം അവന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടു ചോദിച്ചു..

“എന്തിനാ എന്നെ വിളിച്ചത്?”

വൃദ്ധൻ പെട്ടെന്ന് മറുപടി കൊടുത്തു

“ഈ വിറകിൻ കെട്ട് ഒന്നു പൊക്കി എന്റെ ചുമലിലേക്ക് കയറ്റി തരാൻ വേണ്ടി വിളിച്ചതാണ് ”

പ്രതിസന്ധികളിലും പ്രയാസങ്ങളിലും അറിയാതെ പറഞ്ഞു പോകുന്ന വാക്കുകളാണ് ആ വൃദ്ധനും പറഞ്ഞത്… എന്നാൽ പ്രത്യക്ഷത്തിൽ അത് സംഭവിക്കാൻ പോകുന്നു എന്ന് വന്നപ്പോൾ ഇപ്പോഴത്തെ ജീവിതത്തിന്റെ സന്തോഷം അപ്പോൾ തന്നെ കണ്ടെത്തുവാൻ അയാൾക്ക് കഴിഞ്ഞു.

ജീവിതത്തോടുള്ള സമീപനം നന്ദി നിറഞ്ഞതാവണം എന്നത് വി.ബൈബിളിൽ ഹബക്കൂക്ക് പ്രവാചകൻ്റെ നിശ്ചയദാർഢ്യത്തോടെയുള്ള വാക്കുകളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു..

🌿 “അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്‍റെ പ്രയത്‌നം നിഷ്‌ഫലമായ്‌ പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻകൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല. എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്‍റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.” (ഹബ. 3:17, 18)

ഏത് പ്രതിസന്ധിയിലും ദൈവത്തിൽ ആശ്രയിച്ച് മുമ്പോട്ട് പോകണം എന്ന ശക്തമായ ബോധ്യം ഈ വചനം പകർന്നു തരുന്നു..

🌿 വിഷമതകൾ ഏറെയുള്ള ജീവിതത്തിൽ ഭാരം ചുമന്ന് തളർന്നെങ്കിലും…
ജീവിതത്തെ പഴിക്കാതെ മരണത്തെ വൃഥാ വിളിക്കാതെ
ഇപ്പോഴത്തെ ജീവിതത്തെ നന്ദിയുള്ള ഹൃദയത്തോടെ കാണാനാവുന്നുവെങ്കിൽ
അതാണ് സംതൃപ്തമായ ജീവിതയാത്ര…

🌿 എല്ലാം നന്മയ്ക്കായ്ത്തീരും എന്ന് ചിന്തിച്ച് യാത്ര തുടരുന്നവർക്ക് മാത്രം സ്വന്തമാണ് ഈ ഭൂവിലെ സുന്ദരമായ ജീവിതം..

എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹപൂർവ്വം ശുഭ ദിനാശംസകൾ .🙏💚

ബൈജു തെക്കുംപുറത്ത്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments