Thursday, May 30, 2024
Homeസ്പെഷ്യൽ👬👫കുട്ടീസ് കോർണർ 👬👫 (മുപ്പത്തി ഒന്നാം വാരം)

👬👫കുട്ടീസ് കോർണർ 👬👫 (മുപ്പത്തി ഒന്നാം വാരം)

സൈമ ശങ്കർ മൈസൂർ

👬👫👭👫👭👫👭👫👬👫

ഹായ് കുട്ടീസ്!! ഇന്ന് നമുക്ക് (A)പ്രചോദന കഥ (B)നാക്കുളുക്കി
(C)പൊതു അറിവ്(D)സ്റ്റാമ്പിന്റെ കഥ കൂടാതെ ഈ ആഴ്ചയും എളുപ്പത്തിൽ (E) സ്റ്റെപ് ബൈ സ്റ്റെപ് ആയി വരയ്ക്കുന്ന ഒരു ചിത്രം കൂടി കാണാം ട്ടോ 😍 കുട്ടീസ് ഒഴിവു സമയങ്ങൾ അവ വരച്ചു നോക്കു ന്നുണ്ടന്ന് വിശ്വസിയ്ക്കുന്നു.😍

എന്ന് സ്വന്തം
ശങ്കരിയാന്റി.

👫A) പ്രചോദനകഥ (8)

ജീവകാരുണ്യത്തോളം വലുത് വേറൊന്നില്ല

കാട്ടിലെ കുറുമ്പനായ കട്ടുറുമ്പ് പതിവു പോലെ അന്നും ഭക്ഷണം തേടി നടക്കുകയായിരുന്നു. കാട്ടരുവിയുടെ തീരത്തുകൂടെ കാറ്റും കൊണ്ട് അവന്‍ അങ്ങനെ പാട്ടും പാടി നടന്നു. അരുവിയിലേക്ക് ചാഞ്ഞു നില്ക്കുന്ന ഒരു മരക്കൊമ്പിലേക്ക് അവന്‍ മെല്ലെ നടന്നു കയറി. കുറെ നേരമായി സര്‍ക്കീട്ട് തുടങ്ങിയിട്ട്. ദാഹിച്ചിട്ടു വയ്യ. ആ മരത്തിന്റെ ചാഞ്ഞുനില്ക്കുന്ന ചില്ലയിലെ ഒരിലയില്‍ ഒരു തുള്ളി മഴവെള്ളം സ്ഫടികം പോലെ തിളങ്ങിയിരിക്കുന്നത് അവന്‍ കണ്ടു. ആര്‍ത്തിയോടെ അവന്‍ ആ മഴത്തുള്ളി നുണയാന്‍ ആ ഇലയിലേക്ക് കയറി. പെട്ടെന്ന് വന്ന ഒരു കാറ്റില്‍ ഇലയൊന്നുലഞ്ഞു. പാവം ഉറുമ്പ് ആ വെള്ളത്തുള്ളിയോടൊപ്പം അരുവിയിലേയ്ക്ക് വീണു. അവന്‍ രക്ഷപ്പെടാന്‍ വെള്ളത്തില്‍ കിടന്ന് കൈകാലിട്ടടിച്ചു നിലവിളിച്ചു. ഇതെല്ലാം കണ്ടുകൊണ്ട് ഒരു പ്രാവ് അടുത്തുള്ള മരക്കൊമ്പില്‍ ഇരിക്കുകയായിരുന്നു.പ്രാവിന് ഉറുമ്പിനോട് സഹതാപം തോന്നി. പ്രാവ് അത് ഇരുന്ന മരത്തില്‍ നിന്ന് ഒരു ഇല കൊത്തിയെടുത്ത് ഉറുമ്പിന്റെ അടുത്ത് ഇട്ടുകൊടുത്തു. ഉറുമ്പ് ആ ഇലയില്‍ വലിഞ്ഞു കയറി. ഒഴുക്കില്‍ ആ ഇല കരക്കടുഞ്ഞു. ഉറുമ്പ് രക്ഷപ്പെട്ടു. അവന്‍, തന്നെ രക്ഷിച്ച പ്രാവിനെ വളരെ നന്ദിയോടെ നോക്കി.

ദിവസങ്ങള്‍ കൊഴിഞ്ഞു പോയി. പതിവു പോലെ കട്ടുറുമ്പ് നടക്കാനിറങ്ങിയതായിരുന്നു. കാറ്റും കൊണ്ട് പാട്ടും പാടി നടന്ന അവന്റെ ശ്രദ്ധയില്‍ പെട്ടെന്നാണ് അത് പതിഞ്ഞത്. ഒരു വേടന്‍ തന്റെ അമ്പ് ഉന്നം വയ്ക്കുന്നു. തന്നെ രക്ഷിച്ച ആ പ്രാവിനെയാണ് ഈ വേടന്‍ ലക്ഷ്യം വയ്ക്കുന്നത് എന്ന് കണ്ട് ഉറുമ്പ് ഞെട്ടിപ്പോയി. പ്രാവിനെ എങ്ങിനെയെങ്കിലും രക്ഷിക്കണം. അവന്‍ മനസ്സിലുറച്ചു. എന്തു ചെയ്യും? ആലോചിച്ചു നില്ക്കാന്‍ നേരമില്ല. പെട്ടെന്ന് അവന്റെ മനസ്സില്‍ ഒരു ബുദ്ധി തോന്നി. പ്രാവിനെ തന്നെ ഉന്നം പിടിച്ചു നില്ക്കുന്ന ആ വേടന്റെ കാലില്‍ ഉറുമ്പ് ഒറ്റക്കടി വച്ചുകൊടുത്തു. വേദനയില്‍ പുളഞ്ഞ വേടന്‍ “അയ്യോ” എന്നു വിളിച്ചുപോയി. അമ്പ് ലക്ഷ്യം തെറ്റി. ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞ പ്രാവ് പറന്ന് രക്ഷപ്പെടുകയും ചെയ്തു. പരസ്പരം ജീവന്‍ രക്ഷിച്ച അവര്‍ നല്ല ചങ്ങാതിമാരായി. പിന്നീട് വളരെക്കാലം അവര്‍ നല്ല കൂട്ടുകാരായി കഥയും പറഞ്ഞ്, പാട്ടും പാടി ആ കാട്ടില്‍ ജീവിച്ചു.

ഗുണപാഠം – ജീവകാരുണ്യത്തോളം വലുത് വേറൊന്നില്ല.

📗📗

👫B) നാക്കുളുക്കി

കുട്ടീസ്… കഴിഞ്ഞ ആഴ്ചയുടെ തുടർച്ച യായി ഇന്നും നമുക്ക് ചില വരികൾ വേഗത്തിൽ ചൊല്ലി നോക്കാം. ടങ് ട്വിസ്റ്റർ എന്ന് ഇംഗ്ലീഷിൽ പറയുന്ന കുറച്ചു നാക്കുളുക്കി വാചകങ്ങൾ വേഗത്തിൽ വായിച്ചു രസിച്ചോളൂ.. 😍കഴിഞ്ഞ ആഴ്ചയിലെ ചൊല്ലി നോക്കിയോ..?

6.) റെഡ് ബൾബ് ബ്ലൂ ബൾബ്, ബ്ലൂ ബൾബ് റെഡ് ബൾബ്.

7.) സൈക്കിൾ റാലി പോലൊരു ലോറി റാലി.

8.) പത്തനാപുരത്ത് പത്തു പച്ച തത്ത ചത്ത് കുത്തി ഇരുന്നു.

9.) പച്ചപ്പച്ച തെച്ചിക്കോല്‌ പറ്റേ ചെത്തി ചേറ്റിൽ പൂഴ്ത്തി..!

10) രാമമൂർത്തിയുടെ മൂത്ത പുത്രൻ കൃഷ്ണമൂർത്തി..

😍വേഗത്തിൽ പറഞ്ഞോളൂ…. 😂

📗📗

👫C) പൊതു അറിവ്

കുട്ടീസ് ഈ ആഴ്ച പൊതു അറിവിൽ നമുക്ക് കുറച്ചു വാക്കുകളുടെ നാനാർത്ഥങ്ങൾ അറിയാം… ട്ടോ 😍

1) അംശം – പങ്ക്, ഭാഗം, ഭിന്നസംഖ്യ, താലൂക്കിന്റെ ഭാഗം

2) അകം – ഉൾവശം, ഉള്ള്, മനസ്സ്, ഹൃദയം

3) അക്രൂരൻ – ഒരു യാദവൻ, ക്രൂരനല്ലാത്തവൻ

4) അക്ഷം – അച്ചുതണ്ട്, വണ്ടി, അക്ഷരേഖ

5) അക്ഷമം – ക്ഷമയില്ലാത്ത, കുരികിൽപ്പക്ഷി

6) അക്ഷരം – ലിപി, എഴുത്ത്, മോക്ഷം, പ്രമാണം

7) അക്ഷി – കണ്ണ്, രണ്ട് എന്ന സംഖ്യ, താന്നിമരം

8) അഗം – പർവ്വതം, വൃക്ഷം, പാമ്പ്, ഏഴ് എന്ന സംഖ്യ

9) അഗ്രം – അറ്റം, മുകൾഭാഗം, കൊടുമുടി

10) അഗ്രജൻ – ജ്യേഷ്ഠൻ, ബ്രാഹ്മണൻ

11) അഗ്രണി – പ്രമാണി, ശ്രഷ്ഠൻ, അഗ്നി

12) അഘം – പാപം, ദോഷം, ദുഃഖം, കുറ്റം

13) അങ്കം – അടയാളം, പാട്, തുട, നാടകത്തിലെ ഒരു ഭാഗം

14) അങ്കുരം – മുള, തളിര്, വെള്ളം, പ്രാരംഭാവസ്ഥ

15) അങ്കുശം – തോട്ടി, തടസ്സം, തടവ്.

📗📗

👫D) സ്റ്റാമ്പിന്റെ കഥ (13)

കശുമാവ്

1980ൽ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ആറാമത്തെ ഡെഫനിറ്റീവ് സീരീസിൽ 2 രൂപ,25 പൈസ മുഖവിലയുള്ള സ്റ്റാമ്പിൽ കശുമാങ്ങയെ ചിത്രീകരിച്ചിരിക്കുന്നു.കുട്ടീസ് നമുക്ക് ഈ ആഴ്ചത്തെ സ്റ്റാമ്പിനൊപ്പം കശുവണ്ടി, കശുമാവ്, കശുമാങ്ങ ഇവയെ കുറിച്ചു കൂടി ചെറിയ അറിവ് നേടാം.

ലോകത്ത് വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യപ്പെടുന്ന വിളകളില്‍ കശുമാവ് സുപ്രധാന സ്ഥാനം അലങ്കരിക്കുന്നു.കശുമാവിന്റെ ജന്മദേശം ബ്രസീലാണ്.ഇന്ത്യയിലാദ്യമായി കശുമാവ് ചെടി കൊണ്ടുവന്നത് പോർച്ചുഗീസുകാരാണ്.16- നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാരാണ് കേരളത്തിലെ മലബാര്‍ പ്രദേശത്ത് മണ്ണൊലിപ്പ് തടയാനായി കശുമാവ് ആദ്യമായി കൊണ്ടുവന്നത്. മലബാറുകള്‍ പോര്‍ട്ടുഗീസുകാരെ പറങ്കികള്‍ എന്നു വിളിച്ചിരുന്നതിനാല്‍ കശുമാവിനു പറങ്കിമാവെന്ന പേരു ലഭിച്ചു. ബ്രസീലുകാർ ‘അകാജു’ (Accaju) എന്നും പോർച്ചുഗീസുകാർ ‘കാജു’ (Caju) എന്നും ഈ വൃക്ഷത്തെ വിളിക്കുന്നു. ഈ വാക്കുകളിൽ നിന്നാണ് ‘കശുമാവ്’ എന്ന മലയാളപദം ഉണ്ടായതെന്നു കരുതുന്നു. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളിൽ സുപ്രധാനമായ കശുവണ്ടി വ്യവസായം രണ്ട് വിധത്തിലാണ് പ്രാധാന്യമർഹിക്കുന്നത്. ഒന്നാമത്, ഇന്ത്യയുടെ മൊത്തത്തിലുള്ള സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിച്ചുകൊണ്ട് രാജ്യത്തിന് ഗണ്യമായ തോതിൽ വിദേശനാണ്യം നേടിത്തരുന്നു. രണ്ടാമത്, കേരളത്തിലെ ബഹുഭൂരിപക്ഷം തൊഴിലാളി കുടുംബങ്ങളുടെയും ഉപജീവനമാർഗ്ഗമാണത്. ലോകത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടിപ്പരിപ്പ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽനിന്നുള്ള മൊത്തം കയറ്റുമതിയുടെ സിംഹഭാഗവും കേരളത്തിൽനിന്നാണ്. കശുവണ്ടി കയറ്റുമതിയുടെ കാര്യത്തിൽ മാത്രമല്ല, കശുമാവ് കൃഷിയുടെയും തോട്ടണ്ടി ഉത്പാദനത്തിന്റെയും കാര്യത്തിലും ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുൻപന്തിയിലാണ്. കേരളത്തിൽ കശുവണ്ടിവ്യവസായം ആരംഭിച്ചിട്ടു ഏകദേശം 50-വർഷത്തിലേറെ ആയിട്ടുണ്ട്. ലോകത്തിൽ പ്രധാനമായും ഇന്ത്യ, മൊസംബിക്ക്, ടാൻസാനിയ, കെനിയ, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് കശുമാവ് കൃഷി വൻതോതിലുള്ളത്. കേരളത്തിലെ മിക്ക ജില്ലകളിലും വ്യാപകമായും കശുമാവ് കൃഷിചെയ്യുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ കശുമാവു കൃഷിയുള്ളത് കണ്ണൂർ ജില്ലയിലാണ്.

രാസവള പ്രയോഗങ്ങള്‍ ഇല്ലാതെ കൃഷിചെയ്യാന്‍ കഴിയുന്ന ഒന്നാണ് കശുമാവുകൃഷി. പ്രോട്ടീന്‍ അംശം ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന, ഒരു കലര്‍പ്പുമില്ലാത്ത ഭക്ഷ്യഉല്‍പ്പന്നമാണ് കശുവണ്ടിപ്പരിപ്പ്. ലോകത്തില്‍ ആദ്യമായി കശുവണ്ടിവ്യവസായം ആരംഭിക്കുന്നത് കൊല്ലത്താണ്- അതുകൊണ്ട് വിദേശമാര്‍ക്കറ്റുകളില്‍ കശുവണ്ടിപ്പരിപ്പ് ‘ഇന്ത്യന്‍’പരിപ്പ് എന്നാണ് അറിയപ്പെടുന്നത്. എഡി 1560-70 കാലത്താണ് കശുമാവ് കേരളത്തിലേക്ക് എത്തുന്നത്. 1920ലാണ് കശുവണ്ടിവ്യവസായം കൊല്ലത്ത് ആരംഭിക്കുന്നത്.

കശുവണ്ടി വ്യവസായത്തിന് ദേശീയ പ്രാധാന്യമുണ്ട്. കൊല്ലം ജില്ലയിൽ മാത്രം 250,000 ത്തിലധികം ജീവനക്കാർ ഈ വ്യവസായത്തിൽ നേരിട്ട് പങ്കാളികളാകുന്നു, ഇത് ജില്ലയിലെ ജനസംഖ്യയുടെ 10 ശതമാനത്തോളം വരും, അതിൽ 95 ശതമാനം സ്ത്രീ തൊഴിലാളികളാണ്. പരമ്പരാഗത കശുവണ്ടി ബിസിനസിന് കൊല്ലം വളരെ പ്രസിദ്ധമാണ്.സംസ്കരണത്തിനായി പ്രതിവർഷം 800,000 ടൺ അസംസ്കൃത കശുവണ്ടി കൊല്ലത്തിലേക്ക് ഇറക്കുമതി ചെയ്യുന്നു. കൊല്ലം മുതൽ അമേരിക്ക, യുഎഇ, നെതർലാൻഡ്‌സ്, ജപ്പാൻ, സൗദി അറേബ്യ, സ്‌പെയിൻ, ജർമ്മനി, ബെൽജിയം, സിംഗപ്പൂർ, ഇറ്റലി, ഗ്രീസ്, ഓസ്‌ട്രേലിയ, കുവൈറ്റ്, ഈജിപ്ത്, തുർക്കി, ജോർദാൻ, കാനഡ, തായ്ലൻഡ്, റഷ്യ, നോർവേ, സിറിയ, ഹോങ്കോംഗ് എന്നിവ ഓരോ വർഷവും. അതുകൊണ്ടാണ് കൊല്ലത്തെ ലോകത്തിന്റെ കശുവണ്ടി തലസ്ഥാനം എന്നറിയപ്പെടുന്നത്.

പൂവിന്റെ തണ്ടിനോട് ചേര്‍ന്ന ഭാഗം രൂപാന്തരപ്പെട്ടതാണ് കശുമാങ്ങ. മഞ്ഞ, കടും ചുവപ്പ്, ഇളം റോസ്, മഞ്ഞയും ചുവപ്പും കലര്‍ന്ന നിറങ്ങള്‍ എന്നിങ്ങനെ കശുമാവിന്റെ വര്‍ണ്ണവൈവിധ്യം രസകരം. മണത്തിലും രുചിയിലും പഴച്ചാറിന്റെ അളവില്‍ വരെയും മാറ്റങ്ങള്‍ കാണാം. ഒരു മാങ്ങയുടെ ശരാശരി തൂക്കം 30 മുതല്‍ 150 ഗ്രാം വരെ കാണാറുണ്ട്. കശുമാങ്ങയുടെ പ്രത്യേക ഗന്ധം ഇഷ്ടപ്പെടുന്നവര്‍ ഏറെ.

📗📗

👫E) എളുപ്പത്തിൽ ഒരു ചിത്രം വരയ്ക്കാം (15)

അവതരണം:
സൈമ ശങ്കർ മൈസൂർ✍
➖➖➖➖➖➖➖➖➖➖➖
👬👭👫👭👬👭👫👭👬👭

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments