Wednesday, May 22, 2024
Homeസ്പെഷ്യൽ👬👫കുട്ടീസ് കോർണർ 👬👫 (മുപ്പതാം വാരം)

👬👫കുട്ടീസ് കോർണർ 👬👫 (മുപ്പതാം വാരം)

സൈമ ശങ്കർ മൈസൂർ

ഹായ് കുട്ടീസ്!! ഇന്ന് നമുക്ക്(A)ചിത്ര ശലഭം (B)നാക്കുളുക്കി
(C)ചരിത്ര പ്രധാനി, (D)പൊതു അറിവ് കൂടാതെ ഈ ആഴ്ചയും എളുപ്പത്തിൽ(E) സ്റ്റെപ് ബൈ സ്റ്റെപ് ആയി വരയ്ക്കുന്ന ഒരു ചിത്രം കൂടി കാണാം ട്ടോ 😍 കുട്ടീസ് ഒഴിവു സമയങ്ങൾ അവ വരച്ചു നോക്കു ന്നുണ്ടന്ന് വിശ്വസിയ്ക്കുന്നു.😍

എന്ന് സ്വന്തം
ശങ്കരിയാന്റി.

👫A) ചിത്ര ശലഭം (9)

വൻ ചെങ്കണ്ണി

തുള്ളൻ ചിത്രശലഭ കുടുംബത്തിലെ ഏറ്റവും വലിയ പൂമ്പാറ്റയാണ് വൻചെങ്കണ്ണി (Gangara thyrsis) ഇതിന്റെ ചിറകുകൾക്ക് തവിട്ടു നിറമാണ്. മുൻ ചിറകുകളിൽ വലിയ 3 മഞ്ഞ പുള്ളികളും ചെറിയ 3 പുള്ളികളും കാണാം. ചിറകിന്റെ അടിവശത്തിനു മങ്ങിയ ചാര നിറമാണ്. വലിയ ചുവന്ന കണ്ണുകൾ ഇതിന്റെ പ്രത്യേകതയാണ്. സന്ധ്യാ സമയത്താണ് ഈ പൂമ്പാറ്റ സജീവമാകുന്നത്. വർഷത്തിൽ ഏതുകാലത്തും ഇതിനെ കാണാം . പൂന്തേൻ മാത്രമാണ് ആഹാരം.

📗📗

👫B) നാക്കുളുക്കി

കുട്ടീസ്..ഈ ആഴ്ച യിൽ നമുക്ക് ചില വരികൾ വേഗത്തിൽ ചൊല്ലി നോക്കാം. ടങ് ട്വിസ്റ്റർ എന്ന് ഇംഗ്ലീഷിൽ പറയുന്ന കുറച്ചു നാക്കുളുക്കി വാചകങ്ങൾ വേഗത്തിൽ വായിച്ചു രസിച്ചോളൂ.. 😍

1. വടി പുളിയേക്കേറി, പുളി വടിയേക്കേറി!

2. ഉരലാൽ ഉരുളിയുരുളിയാൽ ഉരലുരുളുമോ ഉരുളിയുരുളുമോ..!

3. കുട്ടൻ കുപ്പി തപ്പി, തട്ടാൻ തട്ടി കുപ്പി

4. പുളി വടി, വടി പുളി

5. ആന അലറലോടലറൽ.

📗📗

👫C) ചരിത്ര പ്രധാനി

സി വി രാമൻ


പ്രശസ്ത ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനായിരുന്നു സർ ചന്ദ്രശേഖര വെങ്കിട്ട രാമൻ (7 നവംബർ 1888 – 21 നവംബർ 1970). ലൈറ്റ് സ്കേറ്റിംഗ് മേഖലയിലെ മികച്ച പ്രവർത്തനത്തിന് 1930 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. പ്രകാശം സുതാര്യമായ ഒരു വസ്തുവിലൂടെ കടന്നുപോകുമ്പോൾ, ചില പ്രകാശം അതിൻ്റെ തരംഗദൈർഘ്യം മാറ്റുന്നതായി അദ്ദേഹം കണ്ടെത്തി. ഈ പ്രതിഭാസമാണ് രാമൻ വിസരണം (രാമൻ പ്രഭാവം).1954-ൽ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം ലഭിച്ചു.
ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം. കടലിന് നീലനിറം എങ്ങനെ ലഭിക്കുന്നു എന്ന ചോദ്യമാണ് ഈ പ്രതിഭാസത്തിന്റെ വിശദീകരണം കണ്ടെത്താൻ രാമനെ പ്രേരിപ്പിച്ചത്. 1928 ഫെബ്രുവരി 28 ന് ഇത് പ്രസിദ്ധീകരിക്കുകയും 1930-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയും ചെയ്തു. ‘ഒരു സുതാര്യമാധ്യമത്തിലൂടെ കടന്നു പോകുമ്പോൾ പ്രകീർണ്ണനം (dispersion) സംഭവിക്കുന്ന ഏകവർണ്ണപ്രകാശത്തിൽ (monochromatic light) ചെറിയൊരു ഭാഗത്തിന് തരംഗദൈർഘ്യത്തിൽ വ്യത്യാസമുണ്ടാകുന്ന പ്രതിഭാസം ആണ് രാമൻ പ്രഭാവം’ (Raman effect)’.

ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം ആയി ആചരിക്കുന്നു.

📗📗
👫D) പൊതു അറിവ്

കുട്ടീസ്…!!ഈ ആഴ്ച പൊതു അറിവിൽ പഠന ശാഖകൾ അറിയാം…. ട്ടോ 😍

കരൾ….. ഹെപ്പറ്റോളജി

മൂക്ക്….. റൈനോളജി

ചെവി…. ഓട്ടോളജി

ത്വക്ക്….ഡെർമറ്റോളജി

എല്ലുകൾ…ഓസ്റ്റിയോളജി

പേശികൾ… മയോളജി

വൃക്ക…. നെഫ്രോളജി

ഹൃദയം… കാർഡിയോളജി

കാൻസർ… ഓങ്കോളജി

ഭ്രൂണം… എംബ്രിയോളജി

പല്ല്… ഡെന്റോളജി

രക്തം.. ഹെമറ്റോളജി

രക്ത കുഴൽ… ആൻജിയോളജി

തലച്ചോർ…. ഫ്രീനോളജി

കണ്ണ്…ഒഫ്താൽമോളജി

തലമുടി…. ട്രൈക്കോ ളജി

📗📗

👫E) എളുപ്പത്തിൽ ഒരു ചിത്രം വരയ്ക്കാം (14)

അവതരണം:
സൈമ ശങ്കർ മൈസൂർ✍
➖➖➖➖➖➖➖➖➖➖➖
👬👭👫👭👬👭👫👭👬👭

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments