Monday, February 10, 2025
Homeസ്പെഷ്യൽകുടുംബത്തകർച്ചകൾ എന്ത് കൊണ്ട്.: ? (PART - 3)-(അദ്ധ്യായം 8) ✍ റവ. ഡീക്കൺ ഡോ.ടോണി...

കുടുംബത്തകർച്ചകൾ എന്ത് കൊണ്ട്.: ? (PART – 3)-(അദ്ധ്യായം 8) ✍ റവ. ഡീക്കൺ ഡോ.ടോണി മേതല

✍ റവ. ഡീക്കൺ ഡോ.ടോണി മേതല

“കുടുംബത്തകർച്ചകൾ എന്തുകൊണ്ട് ?
നല്ല ഭാര്യയുടെ ലക്ഷണങ്ങൾ

1 . സാമർഥ്യമുള്ളവളായിരിക്കണം : സദര്ശ 31 : 10 …31
. സദര്ശ.31:40 ‘സാമർഥ്യമുള്ള ഭാര്യയെ ആർക്കും കിട്ടും ,അവളുടെ വില മുത്തുകളിലും ഏറും.’
. ഓരോ കുടുംബങ്ങളിലും വരുന്ന ഓരോരോ ചെറിയ പ്രശ്നങ്ങൾ, പ്രതിസന്ധികൾ, വീഴ്ചകൾ, താഴ്ചകൾ എല്ലാം, കുറെയൊക്കെ കണ്ടില്ലെന്നു നദിക്കണം. എല്ലാ വിഷയങ്ങളിലും അഡ്ജസ്റ്റ് ചെയ്ത മുന്നോട്ട് പോകണം.
. ചെറുതും വലുതുമായ പ്രശ്നങ്ങൾ പരിഹരിച്ച് കുടുംബം നന്നായി മുന്നോട്ട് കൊണ്ടുപോകുന്നവളാണ് നല്ല ഭാര്യ. അവളെ എല്ലാവരും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യും.
. ഇതുപോലെ തന്നെ തന്റെ ജീവിതപങ്കാളിക്ക് ബഹുമാനവും ആദരവും നൽകി എളിമയോടെ മുന്നോട്ട് നയിക്കുമ്പോൾ മക്കൾ ഇത് കണ്ട് വളരുകയും ആ പാരമ്പര്യം അവർ പിന്തുടരുകയും ചെയ്യും.
. മക്കളുടെ കാര്യങ്ങൾ നോക്കി ഭർത്താവിന്റെ ഇഷ്ടപ്രകാരം അദ്ദേഹത്തിന്റെ തളർച്ചയിൽ ആശ്വസിപ്പിക്കുകയും കട്ട സപ്പോർട്ടായി നൽകുന്നവരാണ് നല്ല ഭാര്യ.
. വിവാഹം കഴിഞ്ഞ് ചെല്ലുന്ന ഭവനത്തിലെ മാതാപിതാക്കളും സഹോദരി സഹോദരന്മാരും സ്വന്തം എന്നതുപോലെ തന്നെ അവരോട് പെരുമാറണം.
. കുറ്റങ്ങളും കുറവുകളും പറഞ്ഞ് ഏഷണിയും പരദൂഷണവും പറഞ്ഞ് ഭർത്താവിനെ കൊണ്ട് മക്കളെ തല്ലിക്കുന്ന മാതാപിതാക്കൾ ഇപ്പോഴും കുറവല്ല.
. എളിമയും സ്നേഹവും ക്ഷമയും അനുസരണവും ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടത് ഭർത്താവിന്റെ ഭാവനത്തിലാണ്. നിങ്ങളുടെ പെരുമാറ്റം കാണുമ്പോൾ എളിമയുള്ളവർ നിങ്ങളെ അംഗീകരിക്കും,ബഹുമാനിക്കും.
. ഇങ്ങനെ ഒരു കുടുംബത്തെ ഒന്നായി മുന്നോട്ടുകൊണ്ടുപോകുന്നവളാണ് സമർഥ്യമുള്ള ഭാര്യ. അത് പൊന്നും മുത്തും കൊടുത്താൽ കിട്ടുന്നതല്ല.
. അതിന് ദൈവകൃപവേണം. വലിയ അംഗീകാരമാണ് അവർക്ക് ലഭിക്കുന്നത്.
. നന്മ ചെയ്യുന്നവളാകണം.
. സദര്ശ.31:12 ‘അവൾ തന്റെ ആയുഷ്കാലമൊക്കെയും അവന് തിന്മയല്ല, നന്മയത്രേ ചെയ്യുന്നത്.’
. അവളുടെ ഉത്തരവാദിത്തമാണ് അത്. ഭർത്താവിന് നന്മ ചെയ്യുക എന്നുള്ളത്. അവന്റെ ആവിശ്യങ്ങൾ അറിഞ്ഞ് കണ്ട് മനസിലാക്കി ചെയ്യുന്നവളാണ് ഭാര്യ.
. വീട്ടിൽ എന്തെല്ലാം പ്രശ്നങ്ങൾ വന്നാലും തന്റെ ഭർത്താവിന്റെ അന്തസ്സിനും അഭിമാനത്തിനും കോട്ടം തട്ടാതെ നിലനിർത്തുന്നതിനും അവളാണ് ശ്രദ്ധിക്കേണ്ടത് .
. ചില ഭർത്താക്കന്മാർ മദ്യം കഴിച്ചിട്ട് വന്ന് ഭാര്യയേയും മക്കളെയും ചീത്തവിളിയും ആയുധം എടുത്ത് വീടിനു ചുറ്റും ഓടിക്കലും ഉണ്ടാകാറുണ്ട്. എങ്കിലും ഒരു പരിധിവരെ സഹിച്ചു നിൽക്കുന്ന ഭാര്യമാർ ഏറെയുണ്ട് .
. സ്വന്തം കുടുംബത്തിലെ വിഷയങ്ങൾ മറ്റുള്ളവർ അറിയാതെ അവൾ തന്നെയാണ് അത് കൈകാര്യാം ചെയ്യുന്നു.ഏത് പ്രശ്നവും അവൾ പരിഹരിക്കും.
. കിടക്കാൻ കിടപ്പാടം ഇല്ലെങ്കിലും റോഡ് പുറമ്പോക്കിൽ മാടം വെച്ച് കെട്ടികിടക്കേണ്ടി വന്നാലും തന്റെ ഭർത്താവിനൊപ്പം നിന്ന് മാനവും മര്യാദയുമായി ജീവിക്കുന്ന ഒത്തിരി ഭാര്യമാർ ഉണ്ട്.
. ഭർത്താവിനുള്ള ഏറ്റവും വലിയ അംഗീകാരം ഭാര്യയാണ്. അങ്ങനെ അവൾ ഭർത്താവിന് നന്മ മാത്രം ആഗ്രഹിക്കുകയും ചെയ്യുന്നവളാണ് നല്ല ഭാര്യ.
. അതികാലത്ത് എഴുന്നേൽക്കുന്നവളാകണം
. സദര്ശ 31:12 അവൾ അതികാലത്ത് എഴുന്നേറ്റ് വീട്ടിലുള്ളവർക്ക് ആഹാരവും വേലക്കാരത്തിക്ക് ഓഹരിയും കൊടുക്കുന്നു.
. ഒരു വീട്ടമ്മ തന്നെയായിരിക്കണം വീട്ടിൽ ആദ്യം എഴുന്നേൽക്കണ്ടത്.പ്രാർത്ഥനയും അത്യാവശ്യം ജോലിയും ചെയ്ത് ആഹാരവും പാകം ചെയ്ത് വീട്ടുകാർക്ക് വിളമ്പി കൊടുക്കുകയും വേലക്കാരത്തികൾക്ക് അതിന്റെ ഓഹരി കൊടുക്കുകയും ചെയ്യുന്നു.
. അതികാലത്ത് എഴുന്നേൽക്കണം എന്ന് പറയുമ്പോൾ പലരും ചോദിച്ചേക്കാം എപ്പോഴാണ് അതികാലത്ത് എന്ന് പറയുന്ന സമയം എന്ന് .
. മാർക്കോ 1:35 ‘അതികാലത്ത് ഇരുട്ടോടെ അവർ എഴുന്നേറ്റ് ഒരു നിർജ്ജന സ്ഥലത്ത് ചെന്ന് പ്രാർത്ഥിച്ചു.’
. അതികാലത്ത് എന്ന് പറഞ്ഞാൽ ഇരുട്ടോടെ, അതായത് ഇരുട്ട് പോകുന്നതിന് മുൻപ്. ഉദ്ദേശം 5 മണിക്ക് എഴുന്നേൽക്കണം.
. ഈ സമയത്ത് കൃത്യമായി എഴുന്നേൽക്കുന്ന ഒട്ടനവധി വീട്ടമ്മമാരുണ്ട്. അവർ ദൈവകൃപ പ്രാപിച്ചിട്ടുമുണ്ട്.
. എന്നാൽ അധികം പേരും ടി.വി കണ്ട് കിടക്കുമ്പോൾ 12 മണിഒരു മണി ഒക്കെ ആകും, പിന്നെ എങ്ങനെ അഞ്ചുമണിക്ക് എഴുന്നേൽക്കും. ചിലർ 8 മണി അല്ലെങ്കിൽ 9 മണി ഒക്കെ ആകും എഴുന്നേൽക്കുമ്പോൾ. 5 മണിക്ക് എഴുന്നേൽക്കുന്നവളാണ് അനുഗ്രഹിക്കപ്പെട്ടവൾ .

✍ റവ. ഡീക്കൺ ഡോ.ടോണി മേതല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments