Saturday, July 27, 2024
Homeസ്പെഷ്യൽകതിരും പതിരും പംക്തി (40) അരളിപ്പൂക്കളെ തേടി ഇനി ആത്മഹത്യകൾ അലയുമോ? ✍ ജസിയഷാജഹാൻ.

കതിരും പതിരും പംക്തി (40) അരളിപ്പൂക്കളെ തേടി ഇനി ആത്മഹത്യകൾ അലയുമോ? ✍ ജസിയഷാജഹാൻ.

ജസിയഷാജഹാൻ

സത്യത്തിൽ ഞാനൊന്നു ചോദിച്ചോട്ടെ! പൂക്കളെല്ലാം നമുക്ക് കഴിക്കാൻ ഉള്ളതാണോ ?വായിലിട്ട് ചവച്ചിറക്കി പരീക്ഷിക്കാൻ ഉള്ളതാണോ? പിച്ചിച്ചീന്തി കശക്കി എറിഞ്ഞ് കളിക്കാൻ ഉള്ളതാണോ? അല്ല എന്ന് തന്നെ നമുക്ക് ഒറ്റയടിക്ക് ഉത്തരം നൽകാൻ പറ്റും

നമ്മൾ കൊച്ചു കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ തന്നെ അവസരോചിതമായി നമ്മുടെ അമ്മമാർ നമ്മെ വിലക്കാറുണ്ട്? “ഉണ്ണിയെ പൂവ് പറിക്കരുത്! അത് ചെടിയിൽ നിൽക്കുമ്പോഴാണ് കാണാൻ ഏറെ ഭംഗി. പൂ പിച്ചി വായിൽ വയ്ക്കരുത്! ഇലകൾ ചവയ്ക്കരുത് എന്നൊക്കെ. ഇതൊക്കെ അനുഭവിക്കാത്ത പഴയ കാലത്തെ മക്കൾ ഉണ്ടാകുമോ?… ആ സ്നേഹത്തോടെയുള്ള ഉപദേശങ്ങളിൽ നിന്നും താക്കീതുകളിൽ നിന്നും ഒക്കെയാണ് നമ്മൾ കുഞ്ഞു കുഞ്ഞു തെറ്റുകളും ശരികളും നല്ല പാഠങ്ങളും പഠിച്ച് വളരുന്നത്. വലിയ മുറ്റങ്ങളും പറമ്പുകളും നഷ്ടപ്പെട്ട ഇന്നത്തെ തലമുറയ്ക്ക് ഈ അമ്മമാരേയും നഷ്ടമായേക്കാം.

ഇവിടെ പൂക്കളിലെ വിഷമയങ്ങളെ തേടി മനുഷ്യർ അങ്ങോട്ട് ചെന്നതാണോ ?അതോ.. പൂക്കൾ മനുഷ്യരെ തിരഞ്ഞുനടന്ന് അവയിലെ വിഷത്തെ മനപ്പൂർവ്വം അവരിലേക്ക് കുത്തിയിറക്കിയതാണോ?…. നാം സ്വയം തിരിച്ചറിയ
ണം !ചിന്തിക്കണം !.. ഈ അരളിപ്പൂക്കളെ നമ്മുടെ ഭൂമുഖത്തുനിന്ന് അപ്പാടെ നാം പടിക്ക് പുറത്തേക്ക് തൂത്തെറിയണോ? പഴയ പാരമ്പര്യത്തിന്റെ, തനിമ
യുടെ , ആചാരങ്ങളുടെ ദേവപൂജകളുടെ, അമ്പലനടകളുടെയെല്ലാം ഭൂരിഭാഗം സ്ഥാനമാനങ്ങളും അലങ്കരിച്ചിരുന്ന, കയ്യടക്കിയിരുന്ന, പലവിധ വർണ്ണങ്ങളിൽ ആരെയും മോഹിപ്പിക്കുന്ന തരത്തിലുള്ള സൗന്ദര്യം ഉള്ളിലാവാഹിച്ച ഈ അരളി പൂക്കളെ കേവലം മനുഷ്യരുടെ തിരിച്ചറിവില്ലായ്മയും അശ്രദ്ധയും, അനാരോഗ്യകരമായ അവയോടുള്ള സമീപനവും കൊണ്ട് നാം തികച്ചും അവഗണനയുടെ പട്ടികയിൽ പെടുത്തി വംശനാശം വരുത്തണം അല്ലേ?… അതാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലും വാർത്തകളിലും മറ്റെല്ലായിടത്തുനിന്നുമുള്ള തുറന്ന ചർച്ചകളിൽ നിന്നും താക്കീതുകളിൽ നിന്നും നമുക്ക് വായിച്ചെടുക്കാൻ പറ്റുന്ന വിവരം. നമുക്ക് തീരുമാനിക്കാം വിവേകവും ബുദ്ധിയും വീണ്ടു വിചാരവും ഉപയോഗിച്ച് സമയമെടുത്ത് കുത്തിയിരുന്ന് ചിന്തിച്ച് ചിന്തിച്ച് തല പുണ്ണാക്കി അവസാനത്തെ തീരുമാനത്തിലേക്ക് എത്താം. അത് പ്രാബല്യത്തിൽ വരുത്താം . അതിനുള്ള സ്വാതന്ത്ര്യം മനുഷ്യർക്ക് തന്നെയാണ്.

നമ്മൾ മനുഷ്യരുടെ ഉള്ളിലും ആരും പുറത്തേക്കു കാണാത്ത ആരും തിരിച്ചറിയാത്ത, അത്രയും ആഴത്തിലുള്ള പലതരത്തിലുള്ള വിഷങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ഈ യവസരത്തിൽ അതുകൂടി നമുക്ക് ഓർത്തെടുക്കാം! എന്തിന് നാം പൂക്കളെയും മറ്റു ജീവികളെയും മാത്രം പഴിക്കുന്നു!?. അവനെയും നാം ഉരച്ചെടുത്ത് അടുത്തു പാകി ഇടപഴകുമ്പോഴാണ് ആ വിഷങ്ങളും പല രൂപത്തിലും ഭാവത്തിലും, അനുഭവത്തിലും അവസരോചിതമായി നമ്മെ പൊള്ളിച്ചും ,എരിച്ചും കൊന്നു കൊലവിളിച്ചും ഈ ഭൂമുഖത്തേക്ക് ഒഴുകുന്നത് .അവിടെമാകെ മലിനവും ചോരമയവു മാക്കുന്നത്.

പൂക്കൾ നമുക്ക് കണ്ടു രസിക്കാനും പരിചരിക്കാനും, ആനന്ദം പകരാനും ചന്തം നുകരാനും, നമ്മുടെ ചുറ്റുപരിസരമാകെ വർണ്ണമയമാക്കാനും, പൂമ്പാറ്റകളേയും, തുമ്പികളേയും,തേനീച്ചകളേയും, മറ്റു ആകർഷണീയമായ ചെറു പ്രാണികളെയും കൊണ്ട് നമ്മുടെ അന്തരീക്ഷം ശബ്ദമുഖരിതമാക്കാനും , അതിലുപരി ഒരു വസന്തകാലത്തിലേക്ക് ഇറങ്ങിച്ചെല്ലാനുമൊക്കെയുള്ള ഉറവിടമാണ്.

സൗന്ദര്യത്തിനും സുഗന്ധത്തിനും വേണ്ടി മനുഷ്യർ പണ്ടേ പൂക്കൾക്ക് വിലമതിച്ചിട്ടുണ്ട് .കൂടാതെ മതപരമായ ആചാരാനുഷ്ഠാനങ്ങൾ പ്രതീകാത്മകമായ വസ്തുക്കൾ, ഔഷധ ചേരുവകൾ എന്ന നിലയിലും സാംസ്കാരിക പ്രാധാന്യം ഉണ്ട്.

വൈവിധ്യമാർന്നതും വർണ്ണാഭമായതുമായ ഇവയുടെ രൂപം കാരണം പൂക്കൾ പണ്ടേ വിഷ്വൽ ആർട്ടിസ്റ്റുകളുടെ പ്രിയപ്പെട്ട വിഷയമായി മാറിക്കഴിഞ്ഞതാണ്.

ഇതൊന്നുമല്ലാതെ പച്ചക്ക് പറഞ്ഞാൽ പൂക്കളെ നോക്കി നിൽക്കുമ്പോൾ നമ്മൾ അറിയാതെ തന്നെ നമ്മളിലേക്ക് ഒരു പോസിറ്റീവ് എനർജി കടന്നുവരുന്നുണ്ട് .നമ്മുടെ ഹൃദയത്തെ അവ മാടിവിളിക്കുന്നുണ്ട്. നമ്മുടെ കണ്ണിന് കുളിർമ്മ നൽകുന്നുണ്ട്. നമുക്ക് ആരോഗ്യം പ്രധാനം ചെയ്യുന്നുണ്ട് .നമ്മുടെ മടുപ്പ് അകറ്റുന്നുണ്ട്. അവയിലെ വർണ്ണങ്ങൾ നമ്മുടെ തലച്ചോറിന് ഒരു പ്രത്യേക ഉദ്ദീപനം നൽകുന്നുണ്ട്. സുഖകരമായ അനുഭവം പ്രധാനം ചെയ്യുന്നുണ്ട്. നമ്മിൽ പ്രണയമുണർത്തുന്നുണ്ട്. ചില പൂവുകൾ നമുക്ക് നാം പോലുമറിയാതെ ഉന്മാദവും ഉത്തേജകവും നൽകുന്നുണ്ട്. നമ്മുടെ മാനസിക പിരിമുറുക്കങ്ങളിൽ നിന്നും രോഗാവസ്ഥകളിൽ നിന്നും നമുക്ക് കുറച്ചെങ്കിലും മോചനം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ നമുക്ക് പൂക്കളെ തിരിച്ചറിഞ്ഞ് പൂക്കളായി തന്നെ കണ്ട് നമ്മുടെ സമീപനങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാക്കി സ്നേഹിക്കാം… പരിചരിക്കാം…പരിലാളിക്കാം.

“പൂക്കളെ പോലെ ചിരിക്കേണം
നീ പൂവാടി പോലെ വളരേണം
ഏഴു നിറങ്ങൾ വിടർത്തേണം സേവനഗന്ധം പരത്തേണം എന്ന ആ പഴയ സിനിമാഗാനം ഓർമ്മപ്പെടുത്തിക്കൊണ്ട് അവസാനിപ്പിക്കട്ടെ. നന്ദി സ്നേഹം

ജസിയഷാജഹാൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments