Monday, May 20, 2024
Homeസ്പെഷ്യൽകടുക് പാടം (പാർട്ട് - 2) ✍ജിഷ ദിലീപ് ഡൽഹി

കടുക് പാടം (പാർട്ട് – 2) ✍ജിഷ ദിലീപ് ഡൽഹി

ജിഷ ദിലീപ് ഡൽഹി

കേരളത്തിൽ വെളിച്ചെണ്ണയ്ക്ക് പ്രാധാന്യം ഉള്ളതുപോലെ ഡൽഹി, കൊൽക്കത്ത തുടങ്ങി ഒട്ടേറെ സംസ്ഥാനങ്ങളിൽ കടുകെണ്ണ വളരെ പ്രധാനപ്പെട്ടതാണ്. ചില സംസ്ഥാനങ്ങളിൽ കടുകെണ്ണ എടുക്കുന്നതിന് മാത്രമായി കൃഷി ചെയ്തുവരുന്നു.
അതുപോലെതന്നെ കടുകെണ്ണ ഒഴിച്ചുള്ള മറ്റൊരു ചതച്ച ഉത്പന്നമാണ് കടുകെണ്ണ പിണ്ണാക്ക്. ഇത് കന്നുകാലികളെ തീറ്റാൻ ഉപയോഗിക്കുന്നു. കടുകിന്റെ ഇളം ഇലകൾ പലപ്പോഴും പച്ചക്കറി വിഭവങ്ങളിൽ ഉപയോഗിക്കുന്നു. കൂടാതെ പ്രമേഹരോഗികൾക്ക് മികച്ച ഔഷധവുമാണ് കടുകിന്റെ ഇലകൾ.

രസകരമായ മറ്റൊരു കാര്യം കാണാൻ കടുക് ഒത്തിരി ചെറുതാണെങ്കിലും പ്രാദേശിക നാമങ്ങൾ ഏറെയുണ്ടേ. ഹിന്ദിയിൽ കാലി സാർസൺ, ഗുജറാത്തിയിൽ റായ്, കാശ്മീരിയിൽ അസ്യൂ സോറിസ, പഞ്ചാബിയിൽ ബനാറസി റായ് എന്നിങ്ങനെ വിവിധ നാമങ്ങളാൽ വേറിട്ട് നിൽക്കുന്നു.

കാർഷിക ഉപജീവനത്തിന് ഉതകുന്ന കടുക് കൃഷി ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ആത്മാവാണെന്നാണ് കരുതപ്പെടുന്നത്.

പിന്നെ ഒരു കാര്യം കൂടെ, കടുക് പാടത്തിനടുത്ത് മറ്റൊരു കൃഷി കൂടി കാണാനിടയായി. അവിടെയുള്ള കർഷകരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ബക് ല ആണെന്നാണ്. കാണുമ്പോൾ സാധാരണ ബീൻസിനേക്കാൾ കുറച്ചു വ്യത്യാസമേയുള്ളൂ. പക്ഷേ ബീൻസ് അല്ല. ഇംഗ്ലീഷിൽ ബ്രോഡ് ബീൻസ് അഥവാ ഫാവ ബീൻസ് എന്നും മലയാളത്തിൽ അമരക്ക അഥവാ അമരപ്പയർ എന്നുമാണ് ഇത് അറിയപ്പെടുന്നത്.

ഓരോ കുഞ്ഞു ചെടികളിലും രണ്ടോ മൂന്നോ കായകൾ കാണാവുന്നതാണ്. ഇതിന്റെ വിളവെടുപ്പിനെ പറ്റി ചോദിച്ചപ്പോൾ പാകമാകുന്നത് ഏതാണോ അതിനനുസരിച്ചിട്ട് കായകൾ പറിച്ചെടുക്കും എന്നാണ് പറഞ്ഞത്.

അയേൺ സമ്പുഷ്ടമായ ഈ ബീൻസിൽ കൊഴുപ്പ്, കൊളസ്ട്രോൾ,സോഡിയം എന്നിവ വളരെ കുറവാണ്. ഭക്ഷണ നാരുകളുടെയും പ്രോട്ടീൻ ഫോസ്ഫറൻസിന്റെയും ഉറവിടം കൂടിയാണ് ഇത്.

വെജിറ്റബിൾ കറികളിലും തോരനായിട്ടും എല്ലാം ഇത് ഉപയോഗിക്കുന്നുണ്ട്. ഈ ബീൻ മിക്കവർക്കും പരിചിതമാണെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഇതിന്റെ കൃഷി ഞാൻ ആദ്യമായിട്ടാണ് കാണുന്നത്

ബ്രോഡ് ബീൻ യൂറോപ്പിലെ പ്രധാന ബീൻ ആണെങ്കിലും ഭക്ഷ്യയോഗ്യമായ വിത്തുകൾക്ക് വേണ്ടി വ്യാപകമായി കൃഷി ചെയ്യുന്നു.

തൊട്ടടുത്ത് തന്നെ ഫൂൽ ഗോബിയും, തക്കാളിയും, കാരറ്റും, മേത്തിയും, പാലക് സാഗും, സവാളയും തുടങ്ങിയവയുടെ കൃഷിയുമുണ്ട്.

ഈ കൃഷിയിടങ്ങൾക്കടുത്തു തന്നെയാണ് കർഷകരുടെ താമസസ്ഥലം. വലിയൊരു മരം അതിന്റെ ചുവട്ടിൽ മൂന്ന് നാല് എരുമകളും അതിന്റെ തൊട്ടടുത്ത് തന്നെ അവരുടെ കുടിലും.

ഉപജീവനമാർഗമായി എരുമപ്പാൽ വിൽക്കുകയും അതോടൊപ്പം കൃഷി ചെയ്യുന്ന പച്ചക്കറികളുടെ വിൽപ്പനയും നടത്തുന്നു.. ഇവിടെയുള്ളവരെ സംബന്ധിച്ചിടത്തോളം അവർക്ക് ഇതൊരു പ്രത്യേകതയായിട്ട് തോന്നുന്നില്ല. എങ്കിലും നമ്മൾ മലയാളികൾക്ക് ഇത്തരം കൃഷിയിടങ്ങൾ കാണുകയും അതേപ്പറ്റി കൂടുതൽ അറിയുകയും ചെയ്യുന്നത് നമുക്കും, അവർക്കും വളരെയധികം സന്തോഷമുള്ള ഒരു കാര്യമാണല്ലേ. അത് നേരിട്ട് അറിഞ്ഞ ഒരാളാണേ ഞാൻ.

ശുഭം

🙏

ജിഷ ദിലീപ് ഡൽഹി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments