Sunday, September 15, 2024
HomeUS Newsശ്രീ കോവിൽ ദർശനം (11)🕉️ ലോകത്തിലെ ഏറ്റവും വലിയ ഗണപതി വിഗ്രഹം ✍അവതരണം:...

ശ്രീ കോവിൽ ദർശനം (11)🕉️ ലോകത്തിലെ ഏറ്റവും വലിയ ഗണപതി വിഗ്രഹം ✍അവതരണം: സൈമശങ്കർ മൈസൂർ.

ലോകത്തിലെ ഏറ്റവും വലിയ ഗണപതി വിഗ്രഹം

ഭക്തരെ 😍
ഇതിനോടകം പത്തു ഗണപതി ക്ഷേത്രത്തിനെ കുറിച്ച് അറിഞ്ഞു. ഇനിയും
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗണപതി വിഗ്രഹം ഏതെന്നു അറിയണ്ടേ….?

ലോകത്തിലെ ഏറ്റവും വലിയ ഗണപതി വിഗ്രഹം തായ്‌ലൻഡിലെ ക്ലോംഗ് ക്വാങ്ങിലാണ്. ഈ നഗരത്തിൽ ഗണേഷ് ഇന്റർനാഷണൽ പാർക്കിലാണ് 39 മീറ്റർ ഉയരമുള്ള ഗണപതിയുടെ വെങ്കല വിഗ്രഹമുള്ളത്.

ഗണപതിയുടെ വിഗ്രഹത്തിന്റെ തലയിൽ ഓംകാരവും ഒരു താമരപ്പൂവും ഉണ്ട്. 854 വ്യത്യസ്ത വെങ്കലക്കഷണങ്ങൾ കൊണ്ടാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 2008 മുതൽ 2012 വരെ 4 വർഷമെടുത്തു ഗണപതി വിഗ്രഹവും ഈ പാർക്കും നിർമ്മിക്കാൻ. തായ്‌ലൻഡിൽ പവിത്രമായി കരുതപ്പെടുന്ന 4 പഴങ്ങൾ ഗണപതിയുടെ കൈകളിൽ കാണാം – ചക്ക, മാങ്ങ, കരിമ്പ്, വാഴപ്പഴം എന്നിവ.

തായ്‌ലൻഡിൽ മാമ്പഴം സമൃദ്ധിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ഗണപതിയുടെ വയറ്റിൽ ഒരു പാമ്പിനെ ചുറ്റിയിരിക്കുന്നു, തുമ്പിക്കൈയിൽ ഒരു ലഡുവും കാലിനടിയിൽ വാഹനമായഎലിയും. തായ്‌ലൻഡിൽ, അറിവിന്റെയും ബുദ്ധിയുടെയും ദൈവമായി തന്നെ ആണ് ഗണപതിയെ കണക്കാക്കുന്നത്.

തായ്‌ലൻഡിൽ ഈ ഗണപതി വിഗ്രഹം ആരാണ് നിർമ്മിച്ചത് എന്നതും രസകരമാണ്. തായ്‌ലൻഡിലെ അയോദ്ധ്യ. (അവിടെ ഉച്ചരിക്കുന്നത് അയുതായ എന്നാണ്). 1549 -ൽ ഈ സാമ്രാജ്യത്തിലാണ് ചാചോങ്‌ഷാവോ നഗരം സ്ഥാപിതമായത്. നഗരത്തിലെ ചാചോങ്‌ഷാവോ അസോസിയേഷൻ എല്ലായ്പ്പോഴും മതപരവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ മുൻപന്തിയിലാണ്. ഈ അസോസിയേഷന്റെ പ്രസിഡന്റ്, പോൽ ജെയ്ൻ സമാചായ് വാണിഷേണി, ലോകത്തിലെ ഏറ്റവും വലിയ ഗണപതി വിഗ്രഹം നിർമ്മിക്കാൻ തീരുമാനിച്ചു. അതിനുശേഷം അദ്ദേഹം പറ്റിയ സ്ഥലം തിരയാൻ തുടങ്ങി.

ക്ലോംഗ് ക്വാങ് നഗരത്തിൽ സംഘടനയ്ക്ക് 40,000 ചതുരശ്ര മീറ്റർ സ്ഥലം അനുവദിച്ചു കിട്ടി. ഈ ഭൂമി ഫലഭൂയിഷ്ഠവും കാർഷിക മേഖലയുമായതിനാൽ ഗണപതി വിഗ്രഹം സ്ഥാപിക്കാൻ ഉത്തമം ആണെന്ന് കണ്ട് ഈ സ്ഥലം തിരഞ്ഞെടുത്തു. ആദ്യം അന്താരാഷ്ട്ര ഗണേഷ് പാർക്ക് ഈ സ്ഥലത്ത് നിർമ്മിച്ചു. ഇതിനുശേഷം വിഗ്രഹം പ്രതിഷ്ഠിച്ചു.

ചാചോങ്‌ഷാവോ അസോസിയേഷൻ ഇവിടെ ഒരു കേന്ദ്ര മ്യൂസിയവും നിർമ്മിച്ചിട്ടുണ്ട്. പ്രാദേശിക ചരിത്രം സംരക്ഷിക്കുന്നതിനും സൂക്ഷിക്കുന്നതിനുമാണ് മ്യൂസിയം നിർമ്മിച്ചത്. നിരവധി സഹസ്രാബ്ധങ്ങളായി ഈ പ്രദേശത്ത് ഹിന്ദു സംസ്കാരം വളരുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, തായ്‌ലൻഡിലെ ബാങ്ക് പെകാങ് നദിക്ക് ചുറ്റുമുള്ള പ്രദേശം ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായി മാറി. അതുകൊണ്ട് ലോകത്തെ ഏറ്റവും വലിയ ഗണേശ വിഗ്രഹം അവിടെ വേണമെന്ന് അവിടത്തെ ആളുകൾ ആവശ്യപ്പെടുകയായിരുന്നുഅവസാനം, എല്ലാവരും ആഗ്രഹിച്ച വിധം ഗണപതി വിഗ്രഹം സ്ഥാപിക്കാൻ തീരുമാനിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ഈ ഗണപതി വിഗ്രഹം നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത ശിൽപി പിതാക് ചാർലെമലാഓ ആണ്.

അസോസിയേഷന്റെ അഭിപ്രായത്തിൽ, ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗണേശ വിഗ്രഹമാണെന്നും ഇതുവരെ അതിനെക്കാൾ ഉയരമുള്ളത് വേറെ
ഉണ്ടെന്ന് ആരും അവകാശപ്പെട്ടിട്ടില്ല എന്നും ആണ്.

സൈമശങ്കർ
മൈസൂർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments