Tuesday, January 21, 2025
Homeകേരളംഉള്‍നാടന്‍ മത്സ്യസംരക്ഷണ പദ്ധതി: മത്സ്യകുഞ്ഞുങ്ങളെ പമ്പാ നദിയില്‍ നിക്ഷേപിച്ചു

ഉള്‍നാടന്‍ മത്സ്യസംരക്ഷണ പദ്ധതി: മത്സ്യകുഞ്ഞുങ്ങളെ പമ്പാ നദിയില്‍ നിക്ഷേപിച്ചു

ഉള്‍നാടന്‍ മത്സ്യസംരക്ഷണ പദ്ധതിയുടെ ഭാഗമായി മത്സ്യകുഞ്ഞുങ്ങളെ പമ്പാ നദിയില്‍ നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ആറന്മുള പരപ്പുഴകടവില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അംഗം കെ.വി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. മഞ്ഞക്കൂരി, കാരി, കല്ലേമുട്ടി, വയമ്പ് എന്നീ നാടന്‍ മത്സ്യ കുഞ്ഞുങ്ങളെയാണ് പമ്പാ നദിയില്‍ നിക്ഷേപിച്ചത്.

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേത്യത്വത്തില്‍ ഗ്രാമപഞ്ചായത്തുകളിലെ ബി.എം.സി കളുടെ സഹകരണത്തോടെ മത്സ്യങ്ങളെ നാട്ടുകുളങ്ങളിലും വീട്ടുകുളങ്ങളിലും സംരക്ഷിച്ച ശേഷം മത്സ്യകുഞ്ഞുങ്ങളെ പുഴകളില്‍ തിരികെ വിടാനുള്ള പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശേരി, തോട്ടപ്പുഴശരി, ആലപ്പുഴ ജില്ലയിലെ മാന്നാര്‍, പാനാട്, കോട്ടയം ജില്ലയിലെ കോരുത്തോട് എറണാകുളം ജില്ലയിലെ രാമമംഗലം, വാളകം. തൃശ്ശൂര്‍ ജില്ലയിലെ അന്നമനട, കൂഴൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

ചടങ്ങില്‍ മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ബി.എം.സി ചെയര്‍പേഴ്‌സണുമായ മിനി ജിജു ജോസഫ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ജിജി ചെറിയാന്‍ മാത്യു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല വാസു, അംഗങ്ങളായ എസ്. ശ്രീലേഖ, റോസമ്മ മത്തായി, സി.ആര്‍ സതീദേവി, ഉത്തമന്‍ പുരുഷോത്തമന്‍, കെ.എസ്.ബി.ബി. അംഗം ഡോ. കെ സതീഷ്‌കുമാര്‍, കെ.എസ്.ബി.ബി റിസര്‍ച്ച് ഓഫീസര്‍ ഡോ കെ ശ്രീധരന്‍, ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന്‍, ബി.എം.സി. കണ്‍വീനര്‍ പി.കെ ഉണ്ണികൃഷ്ണന്‍, ബി.എം.സി. അംഗങ്ങള്‍, പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments