Tuesday, October 15, 2024
Homeകേരളംസംസ്ഥാനത്തു ഓപ്പറേഷൻ ഓവർ ലോഡുമായി വിജിലൻസ്

സംസ്ഥാനത്തു ഓപ്പറേഷൻ ഓവർ ലോഡുമായി വിജിലൻസ്

തിരുവനന്തപുരം   :സംസ്ഥാനത്തു അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പരിശോധിച്ച് പിടികൂടുന്നതിനായി വീണ്ടും മിന്നൽ പരിശോധനയായ ‘ഓപ്പറേഷൻ ഓവര്‍ലോഡ്’ പരിപാടിയുമായി വിജിലൻസ്.  ‘ഓപ്പറേഷൻ ഓവര്‍ലോഡ്’ അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെയാണ് പിടികൂടുക.

രൂപമാറ്റം വരുത്തി വാഹനങ്ങൾ ഓവർ ലോഡ് കയറ്റുന്നതും വിജിലൻസ് പ്രത്യേകമായി പരിശോധിക്കും.സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

കഴിഞ്ഞ വര്‍ഷങ്ങളിലും വിജിലൻസ്  ‘ഓപ്പറേഷൻ ഓവര്‍ലോഡ്’ നടത്തിയിട്ടുണ്ട്. അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ മാത്രമല്ല, ജിഎസ്‍ടി വെട്ടിപ്പ് നടത്തിയ വാഹനങ്ങളും ഇത്തരത്തില്‍ പരിശോധനയില്‍ പിടിച്ചെടുത്തിരുന്നുയമലംഘനം കണ്ടെത്തിയാല്‍ വാഹനം പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്യും.

വാഹനങ്ങളിൽ അമിതഭാരം കയറ്റി പോകുന്നതിനായി ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുണ്ടോയെന്നതും വിജിലൻസിന്‍റെ പരിശോധനാ പരിധിയില്‍ വരുന്നതാണ്. ഇങ്ങനെയുള്ള നിരവധി സംഭവങ്ങളും മുൻകാലങ്ങളില്‍ വിജിലൻസ് കണ്ടെത്തിയിട്ടുള്ളതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments