Friday, September 20, 2024
Homeകേരളംപത്തനംതിട്ട ജില്ലയിലെ പോലീസുകാർക്ക് സെപ്റ്റംബർ 14 മുതൽ 18 വരെ അവധി അനുവദിക്കില്ല:- പത്തനംതിട്ട ജില്ലാ...

പത്തനംതിട്ട ജില്ലയിലെ പോലീസുകാർക്ക് സെപ്റ്റംബർ 14 മുതൽ 18 വരെ അവധി അനുവദിക്കില്ല:- പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി അജിത്ത്

പത്തനംതിട്ട: ഓണത്തിന് പൊലീസുകാർക്ക് അവധി നൽകില്ലെന്ന വിചിത്രമായ ഉത്തരവുമായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി അജിത്ത്. സെപ്റ്റംബർ 14 മുതൽ 18 വരെ പൊലീസ് ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കില്ലെന്നാണ് ഉത്തരവ്.

ഓണക്കാലം പ്രമാണിച്ച് പൊലീസുകാർ നീണ്ട അവധി ചോദിച്ചു മുൻകൂർ അപേക്ഷകൾ നൽകിയിരുന്നെന്നും അപേക്ഷകൾ കൂടിയ സാഹചര്യത്തിലാണ് ഉത്തരവിടുന്നതെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വിശദീകരിച്ചു.

പത്തനംതിട്ട ജില്ലയിൽ പൊലീസുകാരുടെ എണ്ണം പരിമിതമാണെന്നും ആ സാഹചര്യത്തിൽ കുറച്ചു പൊലീസുകാരെ വച്ച് ഓണക്കാലത്ത് അധിക സുരക്ഷ നൽകാൻ സാധിക്കില്ലെന്നും ഉത്തരവിൽ എസ്‌ പി വി അജിത്ത് പറയുന്നു. വിചിത്രമായ ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നതെന്നാണ് പൊലീസുകാർ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments