Thursday, May 30, 2024
Homeകേരളംനവഭാവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ' ലളിതാംബിക അന്തർജ്ജനം സ്മാരക പുരസ്ക്കാരത്തിന് ഒ.കെ. ശൈലജ...

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ‘ ലളിതാംബിക അന്തർജ്ജനം സ്മാരക പുരസ്ക്കാരത്തിന് ഒ.കെ. ശൈലജ ടീച്ചറുടെ” കയ്യൊപ്പ്” എന്ന കഥാസമാഹാരം തിരഞ്ഞെടുത്തു

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 2023-24 വർഷത്തെ’ ലളിതാംബിക അന്തർജ്ജനം സ്മാരക പുരസ്ക്കാരത്തിന് കവയിത്രിയും കഥാകൃത്തുമായ ഒ.കെ. ശൈലജ ടീച്ചറുടെ” കയ്യൊപ്പ്” എന്ന കഥാസമാഹാരം തിരഞ്ഞെടുത്തു.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവനചാരിറ്റബിൾ ട്രസ്റ്റ്. മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകി വരുന്ന അവാർഡുകളിൽ ഒന്നാണ്.
2024മാർച്ച് 27 ന് തിരുവനന്തപുരം അസ്സൻ മരക്കാർ(വിവേകാനന്ദ) ഹാളിൽ വെച്ചു നടക്കുന്ന ട്രസ്റ്റിൻ്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ നിരവധി കലാസാഹിത്യസാംസ്ക്കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിൽ ആയിരിക്കും പുരസ്ക്കാരം സമ്മാനിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ അഴിയൂർ സ്വദേശിനിയും, റിട്ടയേർഡ് അദ്ധ്യാപികയുമായ ഒ.കെ ശൈലജ ഒ.കെ കൃഷ്ണൻ്റേയും ദേവൂട്ടിയുടേയും മൂത്ത മകളാണ്.
ജോലിയിൽ നിന്നും വിരമിച്ച ശേഷം എഴുത്തിൻ്റെ വഴിയിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. സാമൂഹികമാദ്ധ്യമങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും തൻ്റെ രചനകളായ കഥ, കവിത, ലേഖനം, അനുഭവക്കുറിപ്പ് എന്നിവ പ്രസിദ്ധീകരിച്ചു കൊണ്ട് സജീവമാണ്. സ്വന്തമായി ആറ്പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഏഴാമത്തെ പുസ്തകം പണിപ്പുരയിലാണ്. നിറച്ചാർത്തുകൾ, വാടാമലരുകൾ എന്നീ കവിതാസമാഹാരങ്ങൾ. നവനീതം,സായന്തനത്തിൽ വിരിഞ്ഞ നറുമലരുകൾ, കയ്യൊപ്പ് എന്നീ കഥാസമാഹാരങ്ങൾ. കനൽവഴിയിലൂടെ കാലിടറാതെ, എന്ന ഓർമ്മക്കുറിപ്പുകൾ ഇതൊക്കെയാണ് ഒ.കെ. ശൈലജയുടെ പ്രസിദ്ധീകൃതമായ പുസ്തകങ്ങൾ.

25 ലേറെ കൂട്ടായ്മ പുസ്തകങ്ങളിലും ശൈലജയുടെ രചനകൾ വന്നിട്ടുണ്ട്. കൊച്ചിൻ സാഹിത്യ അക്കാദമി കഥാ മിത്രം ഗ്രൂപ്പിൻ്റേയും, ശ്രേഷ്ഠഭാഷാ മലയാളം സാഹിത്യ ഗ്രൂപ്പിൻ്റേയും കോഴിക്കോട് ജില്ലാ പ്രതിനിധിയാണ്. കയ്യൊപ്പ് എന്ന കഥാസമാഹാരത്തിന് 2023 കൊച്ചിൻ സാഹിത്യ അക്കാദമി സുവർണ്ണ തൂലികാ പുരസ്ക്കാരം ജൂറി അവാർഡ് ലഭിച്ചു.. പ്രസ്തുത പുസ്തകത്തിന് തന്നെ സമശ്രീ മിഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷികാഘോഷച്ചടങ്ങിൽ വെച്ച് വെച്ച്(2024 ഫെബ്രുവരി 18 ന് ആലപ്പുഴ) മഹാകവി ചങ്ങമ്പുഴയുടെ മകൾ ശ്രീമതി ലളിത ചങ്ങമ്പുഴയിൽ നിന്ന് സാഹിത്യത്തിനുള്ള പ്രതിഭ പുരസ്ക്കാരം ലഭിച്ചു. അമേരിക്കൻ ഓൺലൈൻ പത്രമായ മലയാളി മനസ്സ് ൽ നിന്നും മികച്ച ലേഖനത്തിനുള്ള ഉപഹാരം ലഭിച്ചു.. സ്വന്തം ഗ്രാമമായ നാദാപുരം പഞ്ചായത്തിലെ കുടുംബശ്രീതലത്തിൽ ചേർന്ന ഓണാഘോഷപ്പരിപാടിയിൽ വെച്ച്(2022) മികച്ച കവയിത്രിക്കുള്ള പുരസ്ക്കാരം പഞ്ചായത്ത് വൈസ് പ്രസിഡണ്ടിൽ നിന്നും ലഭിച്ചു. സ്വന്തം ഗ്രാമത്തിലെ(വിഷ്ണുമംഗലം) വായനശാലയുടെ വാർഷികാഘോഷച്ചടങ്ങിൽ( പി.കെ. രാജൻ വായനശാല& ഗ്രന്ഥാലയം) (7/3/24 ന്) പ്രതിഭാപുരസ്ക്കാരം ലഭിച്ചു. കവിതകലാ സാംസ്ക്കാരികവേദിയുടെ(2023) വിശിഷ്ടാദരവ് ലഭിച്ചു.. മലയാളമനോരമ ദിനപ്പത്രത്തിലെ പെൺമനത്തിലും, തളിര് മാസികയിലും കവിതയും, കഥയും പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്.. ഓൺലൈൻ സാഹിത്യ വേദികളിലൂടെ നിരവധി തവണ രചനാമത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.തൂലികാരത്നം , മഹിളാരത്നം എന്നീ ആദരവുകൾ തുടങ്ങി എഴുത്തിൻ്റെ മേഖലയിൽ ഒട്ടേറെ അംഗീകാരങ്ങൾ ഒ.കെ ശൈലജയ്ക്ക് ലഭിച്ചിട്ടുണ്ട്.. റേഡിയോ രംഗ് കാവ്യസല്ലാപത്തിൽ ലൈവ് പ്രോഗ്രാമായ കാവ്യസല്ലാപത്തിലും, കവന കൈരളി യിലും പങ്കെടുത്തിട്ടുണ്ട്.വാർട്സപ്പ് കൂട്ടായ്മയിലും ലൈവ് പ്രോഗ്രാമിൽ കവിപരിചയത്തിൽ പങ്കെടുത്തിട്ടുണ്ട്.
സ്ഥിരതാമസം കോഴിക്കോട് ജില്ലയിലെ വിഷ്ണുമംഗലത്താണ്. ഭർത്താവ് കുഞ്ഞിരാമൻ. ഹണീഷ്കുമാർ,റോഷിൻലാൽ, അനഘ രാമൻ എന്നിവർമക്കളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments