Tuesday, April 22, 2025
Homeകേരളംകോന്നി അതിരാത്രം: മെയ് 1 ന് അവസാനിക്കും

കോന്നി അതിരാത്രം: മെയ് 1 ന് അവസാനിക്കും

കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന അതിരാത്രം മൂന്നാം (23- 4 -2024) ദിവസം പൂർത്തിയാക്കി. യാഗം മെയ് 1 നു അവസാനിക്കും. ആദ്യ ദിവസം വൈദികർ യാഗ വിളക്കിലേക്കു അന്ഗ്നി പകർന്നു യാഗത്തിന് തിരി തെളിച്ചു. രണ്ടാം ദിവസം യജമാനനും പത്നിയും യജമാനത്വം സ്വീകരിച്ചു യാഗ ശാലയിൽ ഉപവിഷ്ടരായി. തുടർന്ന് അരണി കടഞ്ഞു യാഗാഗ്നി ജ്വലിപ്പിച്ചു യാഗാരംഭം കുറിച്ചു. ആദ്യ ദിവസങ്ങളിൽ തന്നെ വലിയ ജനസാന്നിധ്യമാണ് യാഗം നടക്കുന്ന ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ ദൃശ്യമായത്.

(24-3-2024) രാവിലെ യാഗാചാര്യൻ ഡോക്ടർ ഗണേഷ് ജോഗ്ലേക്കറിന്റെ നേതൃത്വത്തിൽ അതിരാത്ര മഹാ യാഗസങ്കൽപം നടന്നു. തുടർന്നാണ് ഗണപതി പൂജ നടന്നത്. ശേഷം സ്വസ്തിവാചദ, ശ്രദ്ധാഹ്വാനം ആഹുതി എന്നീ ചടങ്ങുകൾ നടത്തി. തുടർന്ന് ഋത്വിക്കുകളെ വരവേൽക്കുന്ന ഋത്വിക് വരണ ചടങ്ങുകൾ നടന്നു. അതിനു ശേഷം മധുപർക്ക പൂജ നടത്തി ഋത്വിക്കുകളും പരികർമികളും യാഗശാലയിലേക്കു പ്രവേശിച്ചു. തുടർന്ന് കുശ്മാണ്ഡ ഹോമം, അപസുദീക്ഷ, ദീഷണീയേഷ്ടി, ദണ്ഡ ദീക്ഷ, മന്ത്ര ദീക്ഷ എന്നീ കർമങ്ങൾ നടത്തി ദീക്ഷാ ദാനത്തോടെ മൂന്നാം ദിവസത്തെ ചടങ്ങുകൾ പൂർത്തിയാക്കി.

(24- 2 -2024) രാവിലെ പ്രായാണീയേഷ്ടിയോടെ ആരംഭിക്കുന്ന യാഗം സോമക്രയ, സോമ പരിവാഹന, ആദിത്യേഷ്ടി, താനുനപ്ത്ര ചടങ്ങുകൾക്ക് ശേഷം സമ്പൂർണ സോമയാഗത്തിലേക്കു കടക്കും. തുടർന്ന് പ്രവർഗ്യോപാസത് നടത്തി സുബ്രമണ്യആഹ്വാനം ചെയ്ത് വേദി പരിഗ്രഹം നടത്തുന്ന വേദി പൂജ നടക്കും. ഈ പൂജ വഴിപാടായി നടത്തുന്ന ഭക്തരെ ശുദ്ധി ക്രിയകൾക്കു ശേഷം യാഗ വേദിയിലിരുത്തി പൂജാദികളിൽ പങ്കെടുപ്പിക്കും. തുടർന്ന് ചിതി ചയനങ്ങൾ ആരംഭിക്കും. വൈകിട്ട് 7 മണിക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചറിന്റെ പ്രഭാഷണവും 8 .30 മുതൽ കുമാരി ഗംഗ ശശിധരൻ നയിക്കുന്ന വയലിൽ സംഗീതവും നടക്കും.

24, 25, 26, 27 തീയതികളിൽ സോമ പൂജയാണ് നടക്കുന്നത്. സോമപൂജകളിൽ വഴിപാടായി ഭക്തർക്ക് പങ്കെടുക്കാം. അഭിവൃദ്ധി, മന സ്ഥിരത, ഐശ്വര്യം എന്നിവ ലഭിക്കുന്നതിന് വേണ്ടിയാണ് ഭക്തർ സോമപൂജ ചെയ്യുന്നത്. ഇത് കുടുംബ പൂജയായും വ്യക്തി പൂജയായും ചെയ്യുന്നു. ഇതിനു പുറമെ യാഗാർച്ചന, കളത്ര മന്ത്രാർച്ചന, പ്രവർഗ്യം, സൗമ്യം, ഏകദിന യാഗം, ത്രിദിന യാഗം, പഞ്ച ദിന യാഗം, സപ്ത ദിന യാഗം, സമ്പൂർണ യാഗം എന്നിങ്ങനെയും ഭക്തർക്ക് പൂജകൾ ചെയ്യാം.

കോന്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഹിത ഫൗണ്ടേഷൻ ആണ് അതിരാത്രത്തിന്റെ സംഘാടകർ.
വിഷ്ണു മോഹൻ, അനീഷ് വാസുദേവൻ പോറ്റി, പി ആർ മുരളീധരൻ നായർ, കെ സി പ്രദീപ് കുമാർ, ആർ അനിൽ രാജ്, അഭിലാഷ് അയോദ്ധ്യ, ബബിലു ശങ്കർ, വി പി അഭിജിത്ത്, വി പി ഹരികുമാർ, രാജേഷ് മൂരിപ്പാറ, പ്രദീപ് ആലംതുരുത്തി, ശ്രീകുമാർ, ഗിരീഷ് ഗോപി തുടങ്ങിയവരാണ് അതിരാത്രത്തിനു നേതൃത്വം വഹിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ