സ്വർണ്ണവില ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞു 6730 രൂപയും, പവന് 800 രൂപ കുറഞ്ഞ് 53840 രൂപയിലുമായി. 18 കാരറ്റിന്റെ സ്വർണവും 90 രൂപ കുറഞ്ഞ് 5600 രൂപയിൽ എത്തി. 24 കാരറ്റിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്.
അന്താരാഷ്ട്ര സ്വർണ്ണവില 2370 ഡോളറു൦ രൂപയുടെ വിനിമയ നിരക്ക് 83.26 ലാണ്. വെള്ളി വില 97 രൂപയായി.32 ഡോളറിന് അടുത്ത് വരെ പോയ വെള്ളി വില ഇപ്പോൾ30.50 ആണ്.പ്രതീക്ഷിച്ചത് പോലെ പണപ്പെരുപ്പം കുറയാത്തതിനാലും, ഏപ്രിൽ മാസത്തെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലും തൽക്കാലമുള്ള നിലപാട് തുടരുമെന്ന് ഫെഡ് റിസർവ് മിനിറ്റ്സ് സൂചിപ്പിച്ചു.
FOMC മീറ്റിംഗ് മിനിറ്റുകളുടെ പ്രഖ്യാപനത്തിന് ശേഷം ഡോളർ സൂചിക ഉയർന്നതും സ്വർണ വില കുറയാൻ വഴിയൊരുക്കി. പുതിയ സാഹചര്യങ്ങളിൽ സെപ്റ്റംബറിന് പകരം ഫെഡ് നവംബറിൽ പലിശ നിരക്ക് കുറച്ചേക്കാം.